വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങൾ മാത്രം!! ദീപിക - രണ്‍വീര്‍ വിവാഹം വിവാദത്തില്‍ ...
സോനം കപൂർ- ആനന്ദ് അഹൂജയുടേയും വിവാഹവും വിവാദമായിരുന്നു
Recommended Video

ഉത്സവ സമാനമായിരുന്നു രൺവീർ-ദീപിക വിവാഹം. നവംബർ14, 15 തീയതികളിലായി ഇറ്റലിയിലെ ലോക്ക് കാമോയിലെ മനോഹരമായ താടക തീരത്തുവെച്ചായിരുന്നു താര വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തിക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. തികച്ചും പാരമ്പര്യ രീതിയിലായിരുന്നു ദീപ് വീർ വിവാഹം.
ഇരു മതാചാര പ്രകാരമായിരുന്നു ദീപ് വീർ വിവാഹം. നവംബർ 14 ന് ദീപികയുടെ മതവിശ്വാസ പ്രകാരമായ കൊങ്ങിണി ആചാര പ്രകാരവും 15 ന് സിന്ധി ആചാര പ്രകാരവുമായിരുന്നു വിവാഹം. എന്നാൽ വിവാഹം കഴിഞ്ഞ് ദിവസങ്ങൾ പിന്നിടുമ്പോൾ തന്നെ വിവാദങ്ങൾ തല പൊക്കുക.യാണ്. താരദമ്പതികൾക്കെതിരെ സിഖ് സമൂഹം രംഗത്തെത്തിയിരിക്കുകയാണ്. ഇറ്റലിയിലെ സിഖ് വംശജരാണ് രംഗത്തെത്തിയിരിക്കുന്നത്.

ആനന്ദ് കരാജ്
സിഖ് മാതാചാരപ്രകാരം നടക്കുന്ന ആനന്ദ് കരാജ് എന്ന വിവാഹച്ചടങ്ങിനെതിരെയാണ് ഇറ്റലിയിലെ സിഖ് സമൂഹം രംഗത്തെത്തിയിരിക്കുന്നത്. ഇറ്റലിയിൽ ഒരുക്കിയ വിവാഹവേദിയിൽ താത്കാലികമായി തയ്യാറാക്കിയ ഗുരുദ്വാര പണിതുവെന്നാണ് ഇവർക്കെതിരെ ഉയരുന്ന ആരോപണം. സിഖ് മാതാചാരപ്രകാരം ഗുരുനാഥ് ഗ്രന്ഥ സാഹിബ് ഗുരുദ്വാറിൽ നിന്നും പുറത്തെടുക്കാൻ അനുവാദമില്ല. ഇതിലൂടെ രൺവീറും ദീപികയും സിഖ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാണ് ആരോപണം.

താരങ്ങൾക്കെതിരെ നടപടി സ്വീകരിക്കും
ഇറ്റലിയിലെ സിഖ് സംഘടന താരങ്ങൾക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഔദ്യോഗികമായി പരാതി ലഭിച്ചാൽ താരങ്ങൾക്കെതിരെ ഉടൻ നടപടി എടുക്കുന്നതിനായി അഞ്ച് മുഖ്യ പുരോഹിതർക്ക് പരാതി കൈമാറുമെന്ന് ഖാല്‍ തക്ത് ജാതേദാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇവരാകും ഈ വിഷയത്തിൽ അവസാന തീരുമാനം കൈക്കൊള്ളുക

പരമ്പരാഗത ചടങ്ങുകൾ
പരമ്പരാഗത ആചാര വിധി പ്രകാരമായിരുന്നു ദീപികയുടേയും രൺവീറിന്റേയും വിവാഹം. വിവാഹത്തിനു മുന്നോടിയായിട്ടുളള ചടങ്ങുകൾ എല്ലാം ഇരുവരുടേയും മതാചാരപ്രകാരമുളളതായിരുന്നു. വിവാഹത്തിനു മുൻപ് കൊങ്ങിണി ആചാരപ്രകാരമുളള ചടങ്ങുകൾ ദീപികയുടെ വസതിയിൽ നടന്നിരുന്നു. വിവാഹത്തിന് പത്തു ദിവസം മുൻപ് നടത്തുന്ന നന്തി പൂജ ചടങ്ങളുടെ ചിത്രങ്ങളും വീഡിയോയും സോഷയ്ല മീഡിയയിൽ വൈറലായിരുന്നു. അതുപോലെ തന്നെയാണ് നോർത്തിന്റെ ആചാര പ്രകാരമുള്ള ഹാൽദി ചടങ്ങും. ഇതിനു ശേഷമായിരുന്നു ഇരു താരങ്ങളും വിവാഹത്തിനായി ഇറ്റലിയിൽ പോയത്.

പരമ്പരാഗത ചടങ്ങുകൾ
പരമ്പരാഗത ആചാര വിധി പ്രകാരമായിരുന്നു ദീപികയുടേയും രൺവീറിന്റേയും വിവാഹം. വിവാഹത്തിനു മുന്നോടിയായിട്ടുളള ചടങ്ങുകൾ എല്ലാം ഇരുവരുടേയും മതാചാരപ്രകാരമുളളതായിരുന്നു. വിവാഹത്തിനു മുൻപ് കൊങ്ങിണി ആചാരപ്രകാരമുളള ചടങ്ങുകൾ ദീപികയുടെ വസതിയിൽ നടന്നിരുന്നു. വിവാഹത്തിന് പത്തു ദിവസം മുൻപ് നടത്തുന്ന നന്തി പൂജ ചടങ്ങളുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതുപോലെ തന്നെയാണ് നോർത്തിന്റെ ആചാര പ്രകാരമുള്ള ഹാൽദി ചടങ്ങും. ഇതിനു ശേഷമായിരുന്നു ഇരു താരങ്ങളും വിവാഹത്തിനായി ഇറ്റലിയിൽ പോയത്.


Click it and Unblock the Notifications