ഒരു താര വിവാഹം കൂടി ഇറ്റലിയിൽ!! രൺവീർ ദീപിക വിവാഹം നവംബർ 10 ന്, തയ്യാറെടുപ്പുകൾ ഇങ്ങനെ

ഇറ്റലിയില്‍ വെച്ചായിരിക്കും ഈ താരവിവാഹം നടക്കുക.

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു താരവിവാഹമാണ് ദീപിക പദുകോണിന്റേയും രൺവീർ സിങ്ങിന്റേയും. താരങ്ങളുടെ വിവാഹ സംബന്ധമായ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. വിവാഹത്തിന്റെ പല പല തീയതികളും പുറത്തു വന്നിരുന്നു. അതെല്ലാ പിന്നീട് മാറ്റുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ താരവിവാഹത്തിനെ കുറിച്ചുള്ള പുതിയ വാർത്തകളാണ് പുറത്തു വരുന്നത്. വിവാഹ തീയതിയും സ്ഥലവും മറ്റും പുറത്തു വിട്ടിട്ടുണ്ട്.

ranveer-dipika

കഴിഞ്ഞ ആറ് വർഷമായ ദീപികയും രൺവീറും പ്രണയത്തിലാണ്. ഇവരെ കുറിച്ചുള നിറമുള്ള വാർത്തകൾ പ്രചരിക്കുമ്പോഴും പ്രണയത്തെ കുറിച്ചോ വിവാഹത്തെ കുറിച്ചോ താരങ്ങൾ തുറന്ന് സമ്മതിച്ചിട്ടില്ല. വിവാഹം പടിക്കൽ നിൽക്കുമ്പോഴും തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നാണ് ഇവരുടെ പ്രതികരണം.

വിവാഹം ഇറ്റലിയിൽ

വിവാഹം ഇറ്റലിയിൽ

2018 നവംബർ 10നാകും രൺവീർ ദീപിക വിവാഹം നടക്കുക. ബോളിവുഡിലെ മറ്റൊരു സൂപ്പർ താരമായ അനുഷ്കയുടേയും വിരാടിന്റേയും വിവാഹം നടന്ന ഇറ്റലിയിലെ അതേ വേദിയിലാകും രൺവീർ ദീപിക വിവാഹം നടക്കുക. കൂടാതെ വിവാഹത്തിന്റെ ഒരുക്കുങ്ങൾ തകൃതിയിൽ നടക്കുന്നുണ്ട്. വിവാഹം ശേഷം താരദമ്പതിമാർക്ക് താമസിക്കാനുളള പുതിയ വീടിന്റെ അന്തിമ ഘട്ടപണികൾ നടക്കുകയാണ്. സ്വപ്ന ഭവനത്തിന്റെ അവസാന മിനിക്കു പണികൾ ഉടനെ പൂർത്തിയാകുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ

  ആഭരണങ്ങൾ വാങ്ങി

ആഭരണങ്ങൾ വാങ്ങി

വിവാഹത്തിനായുള്ള ഒരുക്കങ്ങൾ ഇരു കുടുംബങ്ങളിലും നടക്കുകയാണ്. വിവാഹത്തിനായുളള ആഭരണങ്ങൾ വാങ്ങാനായി രൺവീറിന്റെ കുടുംബാംഗങ്ങൾക്കൊപ്പം ദീപിക ലണ്ടനിൽ പോയതായി റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. കൂടാതെ ദീപികയേയും അമ്മയേയും കുറച്ചു ദിവസങ്ങൾക്കു മുൻപ് മുംബൈയിലെ ഒരു ആഭരണ കടയിൽ എത്തിയിരുന്നു. ആഭരണ കടയിൽ നിന്നുമുള്ള അവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കൂടാതെ വിവാഹത്തിനു വേണ്ടിയുളള മറ്റു ഷോപ്പിങ്ങുകൾ താരം കുടുംബം നടത്തിയെന്ന് വാർത്തകൾ പുറത്തു വന്നിരുന്നു.

 ഹിന്ദു അചാര പ്രകാരമുള്ള വിവാഹം

ഹിന്ദു അചാര പ്രകാരമുള്ള വിവാഹം

ദീപിക-രൺവീർ വിവാഹത്തിന് വളറെ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുക്കുന്നത്. ഹിന്ദു ആചാര പ്രകാരമാകും വിവാഹം നടക്കുകയെന്നും താരത്തിനോട് അടുത്ത് നിൽക്കുന്ന വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. എന്നാൽ ഇത്രയൊക്കെ വാർത്തകൾ പ്രചരിച്ചിട്ടും വിവാഹത്തെ കുറിച്ച് ഇവരുടെ ഭാഗത്ത് നിന്ന് ഉദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല എന്നാണ് ശ്രദ്ധേയം.

 വിവാഹം മാറ്റി വയ്ക്കാൻ

വിവാഹം മാറ്റി വയ്ക്കാൻ

വിവാഹം ജൂലൈയിൽ നടക്കുമെന്നാണ് ആദ്യം പുറത്തു വന്ന വാർത്തകൾ. എന്നാൽ അത് നവംബറിലേയ്ക്ക് മാറ്റിവയ്ക്കുകയായിരുന്നു. ഇരുവരുടേയും സിനിമ തിരക്കുകളും മറ്റു കൊണ്ടാണ് വിവാഹം മാറ്റിവെച്ചത്. എന്നാൽ നവംബർ 18 ന് വിവാഹം നടക്കുമെന്ന് പിന്നീട് വാർത്തകൾ പ്രചരിച്ചിരുന്നു. അതിനു ശേഷമാണ് നവംബർ 10 എന്നുള്ള തീയതി പുറത്തു വന്നത്.

പദ്മാവദ്

പദ്മാവദ്

സഞ്ജയ് ലീല ബൻസാലിയയുടെ പദ്മവദ് എന്ന ചിത്രത്തിനു ശേഷം ദീപിക പുതിയ സിനിമയുടെ കരാറുകൾ ഒന്നും ഒപ്പിട്ടിട്ടില്ല. സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുക്കുന്നുവെന്നാണ് താരം ഇതിനെ കുറിച്ച് പറഞ്ഞത്. ദീപികയ്ക്ക് നടുവേദനയാണെന്നും അതിന്റെ ചികിത്സയുടെ ഭാഗമായിട്ടാണ് സിനിമയിൽ നിന്ന് താൽക്കാലിക മായി വിട്ടു നിൽക്കുകയാണെന്നു രൺവീർ പറഞ്ഞിരുന്നു. സോയ അക്തറിന്റെ ഗള്ളി ബോയ്, റോഹിത് ഷെട്ടിയുടെ സിംബ എന്നി ചിത്രങ്ങൾക്ക് ശേഷം ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമായിരിക്കും രൺവീർ കപിൽ ദേവിന്റെ ജീവിതം കഥ പറയുന്ന ചിത്രത്തിൽ എത്തുക.

ആറ്  വർഷത്തെ പ്രണയം

ആറ് വർഷത്തെ പ്രണയം

ആറ് വർഷമായി ദീപികയും - രൺവീർ തമ്മിൽ പ്രണയത്തിലായിരുന്നുവത്രേ. എന്നാൽ ഇത് തുറന്ന് സമ്മതിക്കാൻ ഇന്നും ഇവർ തയ്യാറായിട്ടില്ല. പല അവസരത്തിലും താരങ്ങളോട് ഇതിനെ കുറിച്ച് ചോദിച്ചിട്ടുണ്ടെങ്കിലും ഇത് സമ്മതിക്കാൻ താരങ്ങൾ തയ്യാറായിരുന്നില്ല. പല പൊതു വേദികളിലും പരിപാടികളിലും ഇവർ ഒരുമിച്ചാണ് എത്താറുള്ളത്. കൂടാതെ പുറത്തു വരുന്ന വാർത്തകൾ ശരിയാണെന്നു താരത്തിലുള്ള പെരുമാറ്റങ്ങളാണ് ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. എന്നീട്ടു തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നുള്ള നിലപാടിലാണ് ഇവർക്കുളളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X