Just In
- 9 hrs ago
സലിംകുമാര്‍ എന്ന പ്രേക്ഷകന്റെ ഒരു വിലയിരുത്തലാണ് അത്, തുറന്നുപറഞ്ഞ് സത്യന് അന്തിക്കാട്
- 9 hrs ago
ഒടിടിയിലേക്ക് ഇല്ല, ദുല്‍ഖര്‍ ചിത്രം കുറുപ്പ് തിയ്യേറ്ററുകളിലേക്ക് തന്നെ, ആകാംക്ഷകളോടെ ആരാധകര്‍
- 10 hrs ago
ഇതാണ് ഞങ്ങള്‍, ലളിതം സുന്ദരം ടീമിനൊപ്പമുളള ചിത്രവുമായി മഞ്ജു വാര്യര്‍
- 10 hrs ago
ഇടതുകാൽ മുട്ടിനു താഴെ ശസ്ത്രക്രിയ ചെയ്തു മാറ്റി, അമ്മയെ കുറിച്ച് ശ്രീശാന്ത്
Don't Miss!
- News
അമേരിക്കയില്‍ ഇനി ബൈഡന്റെ കാലം; ജോ ബൈഡനും കമലഹാരിസും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും
- Lifestyle
ശത്രുപക്ഷം സജീവമാകും; ഇന്ന് ജാഗ്രത വേണ്ട രാശിക്കാര്‍
- Finance
2026ഓടെ ആഗോള സാമ്പത്തിക വളര്‍ച്ചയുടെ 15 ശതമാനം ഇന്ത്യയില്‍ നിന്നും, റിപ്പോര്‍ട്ട് പുറത്ത്
- Sports
ISL 2020-21: ഹൈദരാബാദിനെ സമനിലയില്‍ തളച്ച് ഒഡീഷ
- Travel
അറിഞ്ഞിരിക്കണം കര്‍ണ്ണാടകയിലെ ഈ പ്രധാന ക്ഷേത്രങ്ങള്‍
- Automobiles
പേരില്‍ മാറ്റം വരുത്തി; ഹൈനെസ് CB350 ജാപ്പനീസ് വിപണിയില്‍ എത്തിച്ച് ഹോണ്ട
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സമ്മാനമായി പണം വേണ്ട!! അത് ചെക്കായി ദ ലിവ് ലൗ ലാഫിനു നൽകു... അതിഥികളോട് ദീപികയും രൺവീറും
ആകാംക്ഷയ്ക്കും കാത്തിരിപ്പിനും വിരാമം. ബോളിവുഡും പ്രേക്ഷകരും കാത്തിരുന്ന ആ താരവിവാഹത്തിന് ഇനി മണിക്കൂറുകൾ മാത്രം. ആറു വർഷത്തെ പ്രണയത്തിലെടുവിലാണ് ദീപികയുടെ കഴുത്തിൽ രൺവീർ താലി ചാർത്തുന്നത്. ഇറ്റലിയിലെ കോമോയിൽ വെച്ച് നവംബർ 14, 15 തീയതികളിൽ അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും സാക്ഷിയാക്കി താര ജോഡികൾ ഒന്നാകുന്നത്. വിവാഹത്തിന്റെ അവസാന ഘട്ട തയ്യാറെടുപ്പിലാണ് താരങ്ങൾ.
അർദ്ധനഗ്നനായി തലകീഴെ ടൊവീനോ!! പ്രേക്ഷകരെ ഞെട്ടിച്ച ആ രംഗം പുറത്ത്, മേക്കിങ് വീഡിയോ കാണൂ
നവംബർ ആദ്യം വാരം മുതലെ വിവാഹാഘോഷ ചടങ്ങുകൾ ഇരുകുടുബങ്ങളിലും ആരംഭിച്ചിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് ചടങ്ങുകൾ കൂടുതൽ മനോഹരമാക്കിയിരുന്നു. വിവാഹാഘോഷങ്ങൾ ആദ്യം ആരംഭിച്ചത് ദീപികയുടെ വീട്ടിലായിരുന്നു. നന്തി പൂജയോടെയായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്. രൺവീറിന്റേയും വീട്ടിലും നോർത്തിന്ത്യൻ മതാചാരപ്രകാരമുള്ള ചടങ്ങുകൾ നടന്നിരുന്നു. ഇനി അറിയേണ്ടേത് നാളെ നടക്കാൻ പോകുന്ന ആ റോയൽ വിവാഹത്തെ കുറിച്ചാണ്.
തെലുങ്ക് സിനിമയിൽ സ്ത്രീകൾ സുരക്ഷിതർ!! സത്യം അവർ പറയും.. മീടൂ മൂവ്മെന്റിനെ കുറിച്ച് അല്ലു അർജുൻ

കോമോ തടാകക്കരയിൽ
ഇറ്റലിയിലെ കോമോ തടകക്കരയിലെ വില്ല ഡെൽ ബാൽബിയാനെല്ലോയിലാണ് താരങ്ങളുടെ വിവാഹം നടക്കുക. ഇതിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയ3ണ്. നിരവധി സെലിബ്രിറ്രി വിവാഹങ്ങൾക്ക് വേദിയായ സ്ഥലാമണിവിടെ. മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടേയും ആനന്ദ് പിരമാലിന്റെയും വിവാഹം നടന്നത് വില്ല ഡെൽ ബാൽബിലായിരുന്നു. ഇവിടെ തന്നെയാണ് താര വിവാഹത്തിനു വേദിയാകുന്നത്.

മനോഹരമായ വേദി
വിവാഹം നടക്കുന്ന വേദിയുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ദീപികയുടെ മനേജരായ കരീഷ്മ പ്രകാശ്, ഹെയർ സ്റ്റൈലിസ്റ്റ് അമിത് ഠാക്കൂർ എന്നിവരാണ് വിവാഹത്തിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളും ചിത്രങ്ങളും പുറത്തുവിട്ടത്. ഇൻസ്റ്റാഗ്രാമിലാണ് ചിത്രങ്ങൾ പങ്കുവെച്ചത്. വിവാഹത്തിന്റെ തീയതി മാത്രമായിരുന്നു താരങ്ങൾ പ്രേക്ഷകരമായി ആദ്യം പങ്കുവെച്ചത്.

സമ്മാനങ്ങൾ വേണ്ട
വിവാഹ സൽക്കാരത്തിനെത്തുന്ന അതിഥികളോടും സുഹൃത്തുകളോടും അഭ്യർഥനയുമായി ദീപികയും രൺവീറും. വിവാഹത്തിന് സമ്മാനം പണമായി നൽകാൻ ആഗ്രഹിക്കുന്നവർ, ദീപികയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ദ ലിവ് ലൗ ലാഫ് ഫൗണ്ടേഷനിലേയ്ക്ക് സംഭാവന നൽകണമെന്ന് താരങ്ങൾ അഭ്യർഥിക്കുന്നു. മാനസികാരോഗ്യത്തെ കുറിച്ചും വിഷാദരോഗത്തെ കുറിച്ചുമൊക്കെ ആളുകളിൽ ബോധവത്കരണം ഉണ്ടാക്കനായി പ്രവർത്തിക്കുന്ന സംഘടനയാണിത്.

ഇറ്റലിയിൽ
വിവാഹത്തിനായി താര കുടുംബം ഞയറാഴ്ച ഇറ്റലിയിലേയ്ക്ക് പോയിരുന്നു. മുംബൈയ് എയർ പോർട്ടിൽ നിന്ന് ഞയറാഴ്ച വൈകുന്നേരമാണ് ഇറ്റലിയ്ക്ക് പുറപ്പെട്ടത്. കുടുംബത്തിനോടൊപ്പമായിരുന്നു താരങ്ങളുടെ യാത്ര. ഒരേ നിറത്തിലുളള വസ്ത്രങ്ങൾ ധരിച്ചായിരുന്നു താരങ്ങൾ എയർ പോർട്ടിലെത്തിയത്. പ്രത്യേകിച്ച് മുന്നറിയിപ്പ് നൽകാതെയുളളതായിരുന്നു യാത്ര. വിമാനത്താവളത്തിൽ നിന്നുള്ള താരങ്ങളുടെ ചിത്രകങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

സൗത്തിന്റെ നോർത്തിന്ത്യൻ വിവാഹം
സൗത്തിന്റെ നോർത്തിന്ത്യൻ ആചാര പ്രകാരമാണ് വിവാഹം നടക്കുക. വിവാഹത്തിന് മുന്നോടിയായിട്ടുള്ള ചടങ്ങുകളും അങ്ങനെ തന്നെയാണ്. കന്നട വിവാഹങ്ങളിലെ ഒരു ചടങ്ങാണ് നന്തി പൂജ. വിവാഹത്തിന് 10 ദിവസം മുൻപാണ് ഈ ചടങ്ങ് നടത്തുന്നത്. ദീപികയുടെ ബെംഗളൂരുവിലെ വസതിയിൽവെച്ച് അമ്മ ഉജ്ജ്വല പദുകോണിന്റെ നേതൃത്വത്തിലാണ് ചടങ്ങ് നടന്നത്. ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രമാണ് നന്തി പൂജയ്ക്ക് പങ്കെടുത്തത്.ബോളിവുഡിലെ പ്രമുഖ ഡിസൈനർ സഭ്യസാചി ഡിസൈൻ ചെയ്ത ഓറഞ്ച് നിറമുള്ള വസ്ത്രമണ് ദീപിക ധരിച്ചിരുന്നത്. രൺവീറിന്റെ വസതിയിൽ നടന്ന ഹാൽദി ആഘോഷ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വെളള നിറത്തിലുളള കുർത്ത ധരിച്ച് സുഹൃത്തുക്കളോടൊപ്പം ആഘോഷങ്ങളിൽ പങ്കെടുക്കുന്ന രൺവീറിന്റെ ചിത്രമാണ് പുറത്തു വന്നിരുന്നത്.

സുഹൃത്തുക്കളെ ക്ഷണിച്ച് താരങ്ങൾ
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഇറ്റലിയിലെ താര വിവാഹത്തിന് പങ്കെടുക്കുന്നത്. ബോളിവുഡിൽ നിന്നു തന്നെ എണ്ണപ്പെട്ട അതിഥികൾക്ക് മാത്രമാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. വിവാഹ ശേഷം സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമായി സർക്കാരം ഒരുക്കിയിട്ടുണ്ട്. ബെംഗളൂരുവിലും മുംബൈയിലുമാണ് വിരുന്ന് സംഘടിപ്പിച്ചിരിക്കുന്നത്. വിവാഹത്തിനു ശേഷം നവംബർ 21 ബെംഗളൂരുവിലെ ഗ്രാന്‍ഡ് ഹയാത്തിലും പിന്നീട് ഡിസംബർ 1 ന് മുംബൈയിലെ ലീല പാലസിലുമാണ് പാർട്ടി ഒരുക്കിയിരിക്കുന്നത്. വിവാഹത്തിനായി താരങ്ങൾ ഇറ്റലിയിലേയ്ക്ക് പുറപ്പെടുന്നതിനു മുൻപ് ഫറഖാനും സഞ്ജയ് ലീല ബൻസാലിയേയും നേരിട്ടെത്തി വിവാഹ സൽക്കാരത്തിന് ക്ഷണിച്ചിരുന്നു