സൂപ്പര്‍താരമായ ഭര്‍ത്താവിന്റെ ഈ കഴിവിന് 2 മാര്‍ക്ക് കൊടുക്കാം; രണ്‍വീര്‍ സിംഗിനെ കുറിച്ചുള്ള ചോദ്യത്തിന് ദീപിക

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയിട്ടുള്ള താരദമ്പതിമാരാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. കൈനിറയെ സിനിമകളുമായി താരദമ്പതിമാര്‍ തിരക്കിലാണ്. കഴിഞ്ഞ വര്‍ഷാവസാനം 83 എന്ന സിനിമയില്‍ ഇരുവരും നായിക-നായകന്മാരായി അഭിനയിക്കുകയും ചെയ്തിരുന്നു. ഭാര്യയും ഭര്‍ത്താവും കൂടി തകര്‍ത്ത് അഭിനയിച്ച സിനിമയ്ക്ക് എല്ലായിടത്ത് നിന്നും ഗംഭീര പ്രതികരണമാണ് ലഭിച്ചത്. നിലവില്‍ മറ്റ് സിനിമകളുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താരങ്ങള്‍.

ഇതിനിടയില്‍ ദീപികയുടെയും രണ്‍വീറിന്റെയും പാടാനുള്ള കഴിവിനെ കുറിച്ചുള്ള രസകരമായ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദീപിക പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ തരംഗമായി മാറിയത്.

ഭർത്താവിൻ്റെ പാടാനുള്ള കഴിവിനെ കുറിച്ച് ദീപിക

അഭിമുഖത്തില്‍ റാപ്പിഡ് ഫയര്‍ റൗണ്ട് ഉണ്ടായിരുന്നു. ദീപികയുടെ ഭര്‍ത്താവും നടനുമായ രണ്‍വീറിന്റെ പാടാനുള്ള കഴിവിന് പത്തില്‍ എത്ര മാര്‍ക്ക് കൊടുക്കും എന്നായിരുന്നു നടിയോട് ചോദിച്ചത്. പെട്ടെന്ന് തന്നെ പത്തില്‍- രണ്ട് എന്ന മറുപടി ദീപിക പറയുകയും ചെയ്തു. അതേ സമയം അദ്ദേഹം ഒച്ച എടുക്കുന്ന കാര്യത്തില്‍ വളരെ മിടുക്കനാണെന്നാണ് നടി പറയുന്നത്. ഒച്ച എടുക്കുന്നതും പാട്ട് പാടുന്നതും തമ്മില്‍ വ്യത്യാസമുണ്ടല്ലോ എന്നും നടി പറയുന്നു. അതേ സമയം ഭര്‍ത്താവിന് മാര്‍ക്ക് കൊടുത്തത് പോലെ സ്വയം പാടാനുള്ള കഴിവിന് എത്ര മാര്‍ക്ക് ലഭിക്കുമെന്നും ചോദ്യം വന്നിരുന്നു. തനിക്ക് നന്നായി പാടാന്‍ അറിയില്ല. എന്റെ ഭര്‍ത്താവ് ചിലപ്പോള്‍ 10-10 എന്ന് പറയുമായിരിക്കും. അതല്ലെങ്കില്‍ ഒരു 6-7 ഒക്കെ ഉണ്ടാവുമെന്നാണ് ദീപിക വ്യക്തമാക്കുന്നത്.

ഷാരുഖ് ഖാൻ്റെ നായികയാവാൻ ഒരുങ്ങുകയാണ്

ഇതിനൊപ്പം ഷാരുഖ് ഖാനൊപ്പം അഭിനയിക്കുന്ന പത്താന്‍ എന്ന സിനിമയെ കുറിച്ചും നടി സൂചിപ്പിച്ചു. ചിത്രത്തില്‍ നടന്‍ ജോണ്‍ എബ്രഹാം ആണ് പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആ സിനിമയില്‍ ഒപ്പിടാനുണ്ടായ കാരണം അതിന്റെ തിരക്കഥയാണ്. മുന്‍പ് ഓം ശാന്തി ഓം, ന്യൂയര്‍, ചെന്നൈ എക്‌സ്പ്രസ് എന്നീ സിനിമകളിലൂടെ ഷാരുഖ് ഖാനും ദീപിക പദുക്കോണും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇതേ കൂട്ടുകെട്ടില്‍ മറ്റൊരു സിനിമ വരുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.

പുതിയ സിനിമയുമായി വരികയാണ് ദീപിക

നിലവില്‍ ശകുന്‍ ബത്ര സംവിധാനം ചെയ്യുന്ന ഗ്രെഹ്‌റിയന്‍ എന്ന സിനിമയുടെ റിലീസിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളിലാണ് ദീപിക. ഇതിന്റെ പ്രൊമോഷന്‍ ഒരു സൈഡിലൂടെ നടക്കുകയാണ്. അലിഷ എന്നാണ് കഥാപാത്രത്തിന്റെ പേര്. 'എന്നെ സംബന്ധിച്ചിടത്തോളം ഈ കഥാപാത്രം താന്‍ അഭിനയിച്ച മറ്റ് കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തത നിറഞ്ഞതാണെന്നാണ് ദീപിക പറയുന്നത്. ഫെബ്രുവരി പതിനൊന്നിനാണ് സിനിമ ഒടിടി റിലീസായി എത്തുന്നത്.

ഭർത്താവിൻ്റെ സിനിമയിൽ അതിഥിയായി ദീപിക

ഇനി രണ്‍വീര്‍ സിംഗ് നായകനായി അഭിനയിക്കുന്ന സെര്‍ക്കൂസ് എന്ന ചിത്രത്തില്‍ ദീപിക അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. അതുപോലെ പ്രൊജക്ട് കെ എന്ന പേരിട്ടിക്കുന്ന സിനിമയിലൂടെ തെലുങ്കിലേക്കും ദീപിക എത്തുകയാണ്. ജയേഷ് ഭായ് ജോര്‍ദ്ദര്‍, റോക്കി ഓര്‍ റാണി കി പ്രേം കഹാനി എന്നിങ്ങനെ നിരവധി സിനിമകളുമായി രണ്‍വീറും എത്തുകയാണ്. ഇതിനൊപ്പം ബിഗ് പിക്ചര്‍ എന്ന പേരില്‍ ടെലിവിഷന്‍ ഷോ യും രണ്‍വീര്‍ അവതരിപ്പിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X