ദീപിക അമ്മയാകാൻ തയ്യാറെടുക്കുന്നു? ഗോസിപ്പിന് പിന്നാലെ സത്യം വെളിപ്പെടുത്തി താരസുന്ദരി

ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളാണ് ദീപിക പദുകോണും രൺവീർ സിങ്ങും. വിവാഹത്തിനു മുൻപ് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളായിരുന്നു ഇരുവരും. ബോളിവുഡ് പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വിവാഹമായിരുന്നു ഇവരുടേത്. ബോളുവുഡ് ഗോസിപ്പ് കോളത്തിൽ ഏറെ നാൾ സ്ഥാനം പിടിച്ച താരജോഡികളായിരുന്നു ഇരുവരും.

കഴിഞ്ഞ കുറച്ചു ദിവസം മുൻപ് ദീപിക അമ്മയാകാൻ തയ്യാറെടുക്കുന്നു എന്നുളള വാർത്തകൾ പ്രചരിച്ചിരുന്നു. താരങ്ങളും സോഷ്യൽ മീഡിയ ടോക്കാണ് ഈ വാർത്തയുടെ ആധാരം. ഇപ്പോഴിത അമ്മയാകാൻ പോകുന്നു എന്നുളള വാർത്തയിൽ പ്രതികരിച്ച് ദീപിക പദുകോൺ രംഗത്തെത്തിരിക്കുകയാണ്. ദേശീയ മാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് നടി ഇകാര്യം വ്യക്തമാക്കിയത്.

 ഹായ് ഡാഡി ഹായ് ബേബി

ദീപികയും രൺവീറും പോസ്റ്റ് ചെയ്ത ചിത്രവും തുടർന്ന് താരങ്ങൾ നടത്തി കമന്റുമാണ് അമ്മയാകാൻ പോകുന്നു എന്നുള്ള വാർത്തയ്ക്ക് ആധാരമായത്. ദീപികയും രൺവീറും ഒന്നിച്ചു നിൽക്കുന്ന ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. എല്ലാ തവണത്തേയും പോലെ സ്യൂട്ട് ധരിച്ച് വെല്ല് ഡ്രസ്സിഡായിട്ടാണ് രൺവീർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാൽ ദീപികയുടെ ലുക്ക് വ്യത്യസ്തമായിരുന്നു. ശരീരത്തോടെ ചേർന്ന് കിടക്കുന്ന ഗ്ലാമർ വേഷത്തിന് പകരം വളരെ അയഞ്ഞ കുർത്തയും ദുപ്പട്ടയുമായിരുന്നു ധരിച്ചിരുന്നത്. ഇതും താരങ്ങളുടെ കമന്റുകളും, പ്രേക്ഷകരിൽ ഗർഭിണിയാണോ എന്നുള്ള സംശയം ഉയർത്തുകയായിരുന്നു.

  അമ്മയാകാൻ പോകുന്നോ

അമ്മയാകാൻ പോകുന്നു എന്നുള്ള ഗോസിപ്പിനെ കുറിച്ച് ദീപിക പ്രതികരിച്ചത് ഇങ്ങനെയാണ്. ഈ വാർത്ത എന്നെ അത്ഭുതപ്പെടുത്തുകയായിരുന്നു . തങ്ങൾ രണ്ടു പേരും അതിനെ കുറിച്ച് ചിന്തിച്ച് തുടങ്ങിയിട്ടില്ല. കരിയറിനാണ് കൂടുതൽ പ്രധാന്യം നൽകുന്നത്. കുഞ്ഞുങ്ങളെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും ദീപിക പറഞ്ഞു.

അമ്മയാകണോ

വിവാഹം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടപ്പോൾ തന്നെ ദീപികയോട് പാരൻസ്ഹുഡിന കുറിച്ചുളള ചോദ്യങ്ങൾ ചോദിച്ചിരുന്നു.വിവാഹം കഴിഞ്ഞുവെന്ന് കരുതി ഒരു സ്ത്രീയേയും അമ്മയാകാൻ നിർബന്ധിക്കരുത്. സംഭവിക്കേണ്ട സമയത്ത് അതൊക്കെ സംഭവിച്ചോളും. എന്നാൽ ആ അവസ്ഥയിലൂടെ കടന്നു പോകാൻ ഒരിക്കലും ആരേയും നിർബന്ധിക്കുന്നത് ശരിയല്ലെന്നും ദീപിക പറഞ്ഞു. കുഞ്ഞുങ്ങളുള്ള പല സുഹൃത്തുക്കളും തന്നോട് ഇതിനെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും താരം അന്ന് പറഞ്ഞിരുന്നു.

 പ്രണയ വിവാഹം

ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് 2018 നവംബറിൽ ഇരുവരും വിവാഹിതരായത്. അടുത്ത ബന്ധുക്കലും സുഹൃത്തുക്കളും മാത്രമായിരുന്നു ഇറ്റലിയിലെ താര വിവാഹത്തിൽ‌ പങ്കെടുത്തത്. സൗത്ത് ഇന്ത്യൻ പഞ്ചാബി സ്റ്റൈലിലായിരുന്നു വിവാഹം നടന്നത്. സഞ്ജയ് ലീല ബൻസാലിയുടെ ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്. പിന്നീട് രൺവീർ- ദീപിക ജോഡികൾ ഒന്നിച്ചെത്തിയ ചിത്രങ്ങൾ എല്ലാം സൂപ്പർ ഹിറ്റായിരുന്നു. ഇതോട് കൂടി ഇരുവരും ബോളുവുഡിന്റെ ഭാഗ്യ ജോഡികളായി മാറുകയായിരുന്നു.

83

പദ്മാവദിനു ശേഷം ദീപികയും രൺവീറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 83. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപറ്റൻ കപിൽ ദേവിന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ കപിലായിട്ടാണ് രൺവീർ എത്തുന്നത്. ഭാര്യ റോമിയെയാണ് ദീപിക അവതരിപ്പിക്കുന്നത്. കബീർ സിങ്ങ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് തിരക്കിലാണ് താരങ്ങൾ. വിവാഹ ശേഷം പുറത്തു വരുന്ന ആദ്യ ദീപിക ചിത്രമാണ് 83

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X