എനിക്ക് സ്തനങ്ങളുണ്ട്! നിങ്ങള്‍ക്കെന്തെങ്കിലും കുഴപ്പുമുണ്ടോ!!? ദീപിക
മുംബൈ: തന്റെ സ്തനങ്ങളെ എക്‌സ്‌പോസ് ചെയ്ത് ദേശീയ പത്രമായ ടൈസ് ഓഫ് ഇന്ത്യ നല്‍കിയ വാര്‍ത്തയ്ക്കും ചിത്രത്തിനും ചുട്ട മറുപടി നല്‍കിക്കൊണ്ട് ബോളിവുഡ് നടി ദീപിക പദുക്കോണ്‍ രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് ദീപിക പത്രത്തെയും അവരുടെ നിലപാടുകളെയും രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചത്.
ദീപിക പദുക്കോണിന്റെ സ്തനങ്ങള്‍ കാണുന്നുവെന്ന തലക്കെട്ടോടെയായിരുന്നു കഴിഞ്ഞ ദിവസം ടൈസ് ഓഫ് ഇന്ത്യ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഒപ്പം ചിത്രങ്ങളും ഉണ്ടായിരുന്നു. പുതിയ ചിത്രം ഫൈന്‍ഡിംഗ് ഫാനിയുടെ റിലീസുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ വെച്ചാണ് ദീപികയുടെ വീഡിയോയും ചിത്രങ്ങളും പകര്‍ത്തിയിരിക്കുന്നത്. ഇത് പിന്നീട് യു ട്യബിലും പ്രത്യക്ഷപ്പെട്ടിരുന്നു.

ഞാന്‍ ഒരു സ്ത്രീയാണ്, എനിക്ക് സ്തനങ്ങളുണ്ട്!! നിങ്ങള്‍ക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ!!? എന്നായിരുന്നു ചിതത്തിന് ദീപികയുടെ മറുപടി. ഇന്ത്യയിലെ ലീഡിംഗ് ന്യൂസ് പേപ്പറിലാണ് ഇത് വന്നിരിക്കുന്നത്. ഇതൊക്കയാണോ വാര്‍ത്തകള്‍ എന്നും ദീപിക ചോദിക്കുന്നുണ്ട്. സ്ത്രീകളെ എങ്ങിനെ ബഹുമാനിക്കണമെന്ന് അറിയാത്തവര്‍ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കരുതെന്നും മറ്റൊരു ട്വീറ്റില്‍ ദീപിക കുറിച്ചു.
ദീപികയുടം ട്വീറ്റിന് പിന്തുണയുമായി ആലിയ ഭട്ട്, ഇല്യാന ഡിക്രൂസ് എന്നിവരും രംഗത്തെത്തി. എന്തൊക്കെയാണ് ദീപികയെക്കുറിച്ച് എഴുതിയിരിക്കുന്നത് എന്നും ദീപികയുടെ മറുപടി ശരിയായ രീതിയിലാണെന്നും ഇല്യാന പ്രതികരിച്ചു. ഇത്തരമൊരു മറുപടി നല്‍കിയതില്‍ ദീപികയെ ബഹുമാനിക്കുന്നതായി നടന്‍ രണ്‍വീര്‍ ഷോറി പറഞ്ഞു. ബോളിവുഡിലെ ഒട്ടേറെപേര്‍ ദീപികയ്ക്ക് പിന്തുണ നല്‍കി രംഗത്തെത്തിയിട്ടുണ്ട്.


Click it and Unblock the Notifications











