നടി ദീപിക പദുക്കോണിന്റെ വാട്‌സാപ്പ് ചാറ്റ് പുറത്ത്! ഫാമിലി ഗ്രൂപ്പിലെ രഹസ്യ സംഭാഷണത്തെ കുറിച്ച് നടി

ബോളിവുഡില്‍ ഏറ്റവും ആരാധകരുടെ പിന്‍ബലമുള്ള താരദമ്പതിമാരാണ് ദീപിക പദുക്കോണും രണ്‍ബീര്‍ കപൂറും. ഇരുവരുടെയും പ്രണയം മുതല്‍ വിവാഹം വരെയും അതിന് ശേഷമുള്ളതുമായ കാര്യങ്ങള്‍ കണ്ടുപിടിച്ച് സമൂഹമാധ്യമങ്ങളിലുടെ പുറത്ത് വരാറുള്ളതാണ്. ലോക്ഡൗണ്‍ ആയതോടെ തങ്ങളുടെ വിശേഷങ്ങള്‍ താരങ്ങള്‍ തന്നെ പങ്കുവെക്കാറുമുണ്ട്.

ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ദീപിക പദുക്കോണ്‍ പങ്കുവെച്ചൊരു പോസ്റ്റാണ് വലിയ രീതിയില്‍ തരംഗമായി മാറിയിരിക്കുന്നത്. രസകരമായ കാര്യമെന്താണെന്ന് വെച്ചാല്‍ ദീപികയുടെയും രണ്‍വീറിന്റെയും ഫാമിലി വാട്‌സാപ്പ് ഗ്രൂപ്പിലെ ഒരു സംഭാഷണമാണ് സ്‌ക്രീന്‍ഷോട്ട് സഹിതം നടി വെളിപ്പെടുത്തിയിരിക്കുന്നത്.

 deepika-ranveer

ഫാമിലി ഗ്രൂപ്പില്‍ ദീപികയുടെ അമ്മയായ ഉജ്ജ്വല പദുക്കോണ്‍ രണ്‍വീര്‍ സിങ്ങിന്റെ അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തെ കുറിച്ച് പ്രശംസിക്കുകയാണ്. വളരെ രസകരമായ അഭിമുഖം താന്‍ ഓരോ നിമിഷവും ആസ്വദിച്ചു എന്നാണ് താരമാതാവ് പറയുന്നത്. തൊട്ട് പിന്നാലെ രണ്‍ബീര്‍ അമ്മായിയമ്മക്ക് നന്ദി പറഞ്ഞ് കൊണ്ട് എത്തിയിരുന്നു. ആത്മാര്‍ഥമായും അറിവ് നല്‍കുന്നതുമായിരുന്നു.

രണ്‍വീര്‍ നന്നായി സംസാരിച്ചിട്ടുണ്ടെന്നാണ് ദീപികയുടെ പിതാവ് പ്രകാശ് പദുക്കോണ്‍ പറയുന്നത്. ഒപ്പം വളരെ സജീവമായ അഭിമുഖമാണ്. സന്തോഷവും രസകരവുമാണെന്ന് രണ്‍വീറിന്റെ പിതാവ് ജഗ്ജീത് സിംഗും പറുയന്നു. 'ഇത്രയധികം പ്രതികരണം ലഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് രണ്‍വീറും മറുപടിയായി കൊടുത്തു.

രസകരമായ മറ്റൊരു കാര്യം ദീപികയുടെ ഫോണില്‍ 'ഹാന്‍ഡ്‌സം' എന്നാണ് ഭര്‍ത്താവിന്റെ നമ്പര്‍ സേവ് ചെയ്തിരിക്കുന്നത്. ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടില്‍ നിന്നും ആരാധകര്‍ കണ്ടെത്തിയതാണ്. സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് കൊണ്ട് തങ്ങള്‍ക്ക് ലഭിക്കുന്ന ഫീഡ്ബാക്കിന് നന്ദി പറഞ്ഞിരിക്കുകയാണ് ദീപിക.

'ഞങ്ങള്‍ ഇങ്ങനെയാണ്. കുടുംബത്തിലെ ആര്‍ക്കെങ്കിലും സന്തോഷകരമായ എന്തെങ്കിലും സംഭവിക്കുമ്പോള്‍ ബാക്കി എല്ലാവരും അതിനെ കുറിച്ച് സംസാരിക്കുന്നു, മുകളിലേത് പോലെ. എല്ലാവരും എന്റെ ഭര്‍ത്താവിന്റെ അഭിമുഖം നന്നായിരുന്നുവെന്ന് അഭിനന്ദിച്ചു. അതുപോലെ തന്നെ വളരെ വ്യത്യസ്തമായി അല്ലെങ്കില്‍ മെച്ചപ്പെട്ട രീതിയില്‍ ചെയ്യാന്‍ കഴിയുമായിരുന്ന കാര്യങ്ങളെ കുറിച്ച് ഞങ്ങള്‍ ഫീഡ്ബാക്ക് നല്‍കുമ്പോഴോ അല്ലെങ്കില്‍ ഞങ്ങള്‍ക്ക് ഫീഡ്ബാക്ക് ലഭിക്കുമ്പോഴോ അത് വളരെ വിലപ്പെട്ടതാണ്'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X