അതായിരുന്നു ദീപികയുമായുള്ള തീവ്രചുംബനമെന്ന് രൺവീർ, ഡേറ്റിങ്ങ് കാലത്തെ പ്രധാന പ്രശ്നത്തെ കുറിച്ച് നടി
ബോളിവുഡിലെ ഹോട്ടസ്റ്റ് താരദമ്പതികളാണ് നടി ദീപിക പദുകോണും നടൻ രൺവീർ സിങ്ങും. നീണ്ട കാലത്തെ പ്രണയത്തിന് ശേഷമായിരുന്നു ദീപികയും രൺവീറും 2018 ൽ വിവാഹിതരാകുന്നത്. ബോളിവുഡ് സിനിമാലോകവും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന താര വിവാഹമായിരുന്നു ഇവരുടേത്. ഡേറ്റിങ്ങിന്റെ തുടക്കസമയത്ത് തന്നെ ഇവരുടെ പ്രണയ വാർത്ത ഗോസസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചിരുന്നു. എന്നാൽ ഇതിനെ കുറിച്ച് തുറന്ന് സമ്മതിക്കാൻ താരങ്ങൾ തയ്യാറായിരുന്നില്ല. എന്നാൽ വിവാഹത്തിന് തൊട്ട് മുൻപായിരുന്നു പ്രണയത്ത കുറിച്ച് ഇരുവരും തുറന്ന് സമ്മതിച്ചത്. ഇപ്പോൾ ബോളിവുഡിലെ മാതൃക ദമ്പതികളായ ഇവർ.
ഇപ്പോഴിത രൺവീറുമായുമായുള്ള ഡേറ്റിങ്ങിനെ കുറിച്ച് മനസ് തുറന്ന് ദീപിക പദുകോൺ. ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രൺവീറുമായി പ്രണയം തുടക്കത്തിൽ വിശ്വാസപരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് നടി പറയുന്നു. കാരണവും ദീപിക തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

ഒരു കാലത്ത് ബോളിവുഡ് ആഘോഷമാക്കിയ പ്രണയമായിരുന്നു നടൻ രൺബീർ കപൂറിന്റേയു നടി ദീപിക പദുകോണിന്റേയും. ഈ ബന്ധം വിവാഹത്തിൽ വരെ എത്തിയിരുന്നു. എന്നാൽ പ്രേക്ഷകരെ ഞെട്ടിപ്പിച്ചു കൊണ്ട് താരങ്ങൾ വേർപിരിയുകയായിരുന്നു. ഇന്ന് ഇരുവരും അടുത്ത സുഹൃത്തുകളാണെങ്കിലും പ്രണയ തകർച്ചയുടെ കാരണം വെളിപ്പെടുത്തിയിട്ടില്ല. രൺബീർ കപൂറുമായുള്ള പ്രണയ തകർച്ച ദീപികയെ മാനസികമായി തളർത്തിയിരുന്നു. സമയമെടുത്താണ് നടി ഇതിൽ നിന്ന് പുറത്തു വന്നത്.

നിരവധി തവണ പ്രണയ തകർച്ച സംഭവിച്ചിട്ടുള്ളത് കൊണ്ട് തന്നെ നടൻ രൺവീറിന്റെ പ്രണയം പൂർണ്ണമായും വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ലെന്നാണ് ദീപിക പറയുന്നത്. എന്നാൽ മറ്റൊരു ബന്ധത്തിന് താൻ ആ സമയത്ത് മാനസികമായി തയ്യാറായിരുന്നുവെന്നും നടി പറയുന്നു. അതിനാൽ തന്നെ ആദ്യ കാലത്ത് താല്‍ക്കാലികമായ ഡേറ്റിങ്ങായിരുന്നു തങ്ങൾ തമ്മിൽ. എന്നാൽ ഡേറ്റ് തുടങ്ങിയപ്പോൾ തങ്ങൾ തമ്മിൽ ഒരു ബന്ധമുണ്ടെന്ന് മനസ്സിലായി. രൺവീറിനെ ശരിക്കും ഇഷ്ടപ്പെടാൻ തുടങ്ങി. അത് അദ്ദേഹത്തിനോട് തുറന്ന് പറയാനും ആഗ്രഹിച്ചിരുന്നു .

എന്നാൽ ഞാൻ രൺവീറുമായുളള ബന്ധത്തിൽ കമ്മിറ്റട്ട് ആയിരുന്നില്ലെന്നും ദീപിക പറഞ്ഞു. ഇതിനിടയ്ക്ക് മറ്റൊരാളെ ഇഷ്ടപ്പെടുകയാണെങ്കിലും താൻ തന്റെ വഴികൾ ശ്രമിക്കുമെന്നും പറഞ്ഞുവന്ന് ദീപിക അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ അന്ന് തുടങ്ങിയ ഇവരുടെ ബന്ധം വിവാഹത്തിലായിരുന്നു അവസാനിച്ചത്. 2018 ൽ ഇരുവരും വീട്ടുകാരുടെ അനുവാദപ്രകാരം വിവാഹിതരാവുകയായിരുന്നു. വിവാഹത്തിന് ശേഷം താരങ്ങൾ തങ്ങളുടെ ജീവിതം ആഘോഷമാക്കുകയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും അടുത്ത വ്യക്തിയാണ് രൺവീർ എന്നാണ് ദീപിക പറയുന്നത്. തിരിച്ചും അങ്ങനെ തന്നെയാണ്.

രൺവീറും ഫിലംഫെയറിന് നൽകിയ അഭിമുഖത്തിൽ ദീപികയുമായുള്ള പ്രണയത്തെ കുറിച്ച് വാചാലനായിരുന്നു. ജീവിതത്തിൽ ആരുമായും അധികം ബന്ധം സൂക്ഷിക്കാത്ത ആളായിരുന്നു താൻ. എന്നാൽ ഇപ്പോൾ തന്റെ ജീവിതം ആകെ മാറിയെന്നാണും രൺവീർ പറയുന്നത്. ഇപ്പോൾ താൻ നല്ലൊരു കുടുംബനാഥനാകാൻ ആഗ്രഹിക്കുന്നുവെന്നാണ് നടൻ പറയുന്നത്
Recommended Video

സഞ്ജയ് ലീല ബൻസാലിയുടെ റാം ലീല എന്ന ചിത്രത്തിനിടയിലായിരുന്നു ദീപികയും രൺവീറും പ്രണയത്തിലായത്. ആ ചിത്രം താരങ്ങളുടെ ജീവിതത്തിലെ ഒരു നാഴികല്ലായിരുന്നു. ചിത്രത്തിലെ ഒരു പാട്ട് രംഗത്തിൽ സ്ഥല മറന്ന് ചുംബിക്കുകയായിരുന്നു. സ‍്ജയ് ലീല ബൻസാലി കട്ട് പറഞ്ഞിട്ടും പിടിവിട്ട് പോയില്ലെന്ന് സഹപ്രവർത്തകർ പറഞ്ഞതായി രൺവീർ അഭിമുഖത്തിൽ പറഞ്ഞു. ആ ചുംബനം വളരെ തീവ്രമായിരുന്നു, സെറ്റിലുണ്ടായ ആരും ഒരു വാക്കും ഉച്ചരിച്ചില്ല. എനിക്ക് ഇപ്പോഴും അത് മറക്കാൻ കഴിഞ്ഞിട്ടില്ലെന്നു അത് പുതിയ പ്രണയവും ഉല്ലാസവും ഭ്രാന്തും ആയിരുന്നുവെന്നും നടൻ പറഞ്ഞു.


Click it and Unblock the Notifications