»   » തന്റെ ശത്രുവിനൊപ്പം കിടക്ക പങ്കിടുന്ന കാമുകനെ എങ്ങനെ സ്‌നേഹിക്കും, ദീപിക പറയുന്നത് കേട്ടു നോക്ക്!!!

തന്റെ ശത്രുവിനൊപ്പം കിടക്ക പങ്കിടുന്ന കാമുകനെ എങ്ങനെ സ്‌നേഹിക്കും, ദീപിക പറയുന്നത് കേട്ടു നോക്ക്!!!

Posted By:
Subscribe to Filmibeat Malayalam

രണ്‍ബീര്‍ കപൂറും ദീപിക പദുക്കോണുമായുണ്ടായിരുന്ന പ്രണയം അതി തീവ്രമായിരുന്നു. എന്നാല്‍ ആയൂസ് തീര്‍ന്ന് തകര്‍ന്നു പോയ പ്രണയങ്ങളുടെ ലിസ്റ്റില്‍ അതും എത്തി. രണ്‍ബീറിനോടുള്ള പ്രണയത്തിന്റെ മുദ്രയായി കഴുത്തില്‍ ടാറ്റു വരെ ദീപിക ഉപയോഗിച്ചിരുന്നു.

ഇരുവരുടെയും ബന്ധം തകര്‍ന്നത് കാട്ടുതീ പടരുന്നത് പോലെ വാര്‍ത്തയായി മാറിയിരുന്നു. അതിന് പിന്നിലെ കാരണം പലപ്പോഴായി എല്ലാവരും ചോദിച്ചിരുന്നെങ്കിലും ആര്‍ക്കും അതിനുള്ള ഉത്തരം കിട്ടിയിരുന്നില്ല. എന്നാല്‍ അതിനുള്ള മറുപടി ഇപ്പോള്‍ ദീപിക പറഞ്ഞിരിക്കുകയാണ്.

താന്‍ രണ്ടുതവണ ചതിക്കപ്പെടുകയായിരുന്നു

താന്‍ രണ്ടു തവണ ചതിക്കപ്പെടുകയായിരുന്നെന്നാണ് ദീപിക പറയുന്നത്. ആദ്യം കരുതി തന്റെ ഭാഗത്ത് എന്തെങ്കിലും തെറ്റ് വന്നിട്ടായിരിക്കുമെന്ന്. അതിനാല്‍ താന്‍ അത് ക്ഷമിക്കുകയായിരുന്നു. എ്ന്നാല്‍ പിന്നീടാണ് അത് അങ്ങനെയല്ലെന്ന് മനസിലായതെന്നും ദീപിക പറയുന്നു.

സെക്‌സ് ശാരീരിക സുഖം മാത്രമല്ല

സെക്‌സ് എന്നു പറയുമ്പോള്‍ തനിക്ക് അത് വെറും ശാരീരിക സുഖം മാത്രമല്ല. അവിടെ പലതരം വികാരങ്ങള്‍ ഉണ്ട്. അത് മനസിലാക്കാന്‍ ചിലര്‍ക്ക് കഴിയുന്നില്ല. തന്റെ ബന്ധങ്ങളിലുടെ താന്‍ വഴി പിഴച്ചു പോയിട്ടുമില്ല ആരെയും ചതിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ദീപിക പറയുന്നു.

എന്നെ മണ്ടത്തിയാക്കുകയായിരുന്നു

ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്ന ബന്ധത്തില്‍ അദ്ദേഹം എന്നെ മണ്ടത്തിയാക്കുകയായിരുന്നു. അങ്ങനെയുള്ളപ്പോള്‍ ഞാനെന്തിന് ആ ബന്ധം തുടരണം. അതിലും ഭേദം ഒറ്റക്ക് കഴിയുന്നതാണെന്നാണ് താന്‍ കരുതിയത്. എല്ലാവരും അങ്ങനെ ചിന്തിക്കണമെന്നില്ലല്ലോ. എന്നിരുന്നാലും എന്നെ വളരെയധികം വേദനിപ്പിച്ച കാര്യം അതായിരുന്നെന്നും ദീപിക ഓര്‍ക്കുന്നു.

രണ്ടു തവണ അവസരം നല്‍കിയിരുന്നു

തന്നോട് അപേക്ഷിച്ചതിനാല്‍ രണ്‍ബീറിന് താന്‍ രണ്ടു തവണ അവസരം നല്‍കിയിരുന്നു. എന്നാല്‍ അതിന്റെ ഒന്നും ആവശ്യമുണ്ടായിരുന്നില്ലെന്ന് പിന്നീട് മനസിലാവുകയായിരുന്നു.

വിശ്വാസം അതല്ലെ എല്ലാം

അദ്ദേഹത്തെ താന്‍ വിശ്വസിച്ചിരുന്നതിനാല്‍ അത് നഷ്ടപ്പെടാതിരിക്കാന്‍ കൈയില്‍ ചേര്‍ത്ത് പിടിക്കാന്‍ തന്നെ ശ്രമിക്കുമായിരുന്നു. അതിനായി ഒരുപാട് സമയവും ചിലവഴിക്കേണ്ടി വന്നിരുന്നു. എന്നാല്‍ അതെന്നും തിരികെ കൊണ്ടു പോകാന്‍ കഴിയുന്നവ ആയിരുന്നില്ലെന്ന് മനസിലായത് പിന്നീടാണെന്നാണ് തനിക്ക് മനസിലായതെന്ന് ദീപിക പറയുന്നു.

ആദ്യം തന്നെ വഞ്ചിച്ചപ്പോള്‍

ആദ്യം എന്നെ വഞ്ചിച്ചപ്പോള്‍ എന്റെ ഭാഗത്തും തെറ്റുണ്ടെന്ന് കരുതി ക്ഷമിക്കുകയായിയരുന്നു. എന്നാല്‍ അത് സ്ഥിരം പരിപാടിയായി മാറുകയായിരുന്നു. അതോടെ അദ്ദേഹം നുണ പറയാനും തുടങ്ങിയിരുന്നു.

താന്‍ കൊടുക്കുന്നവയൊന്നും തിരികെ പ്രതീക്ഷിക്കാറില്ല

തനിക്ക് ഒരുപാട് നല്ല ബന്ധങ്ങളുണ്ട്. അത്തരം ബന്ധങ്ങളില്‍ നിന്നും താന്‍ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും.നമ്മള്‍ കൊടുക്കുന്നതെല്ലാം തിരികെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നത് ആദര്‍ശപരമായ കാര്യമല്ലെന്ന് തനിക്ക് അറിയാമെന്നും താരം പറയുന്നു.

ബഹുമാനം നല്‍കാത്ത ബന്ധങ്ങള്‍

ചിലരുടെ ജീവിതത്തില്‍ വളരെ അപൂര്‍വ്വമായി സംഭവിക്കുന്ന കാര്യങ്ങളാണ് ഇതൊക്കേ. തനിക്കിപ്പോള്‍ അതില്‍ സങ്കടമൊന്നുമില്ല. അതുമായി താന്‍ അഡ്ജസ്റ്റായിരിക്കുകയാണ്. എന്നിട്ടും അദ്ദേഹം അതെന്നും മനസിലാക്കത്തെന്താണെന്നും താന്‍ അദ്ദേഹത്തിന് ഒരുപാട് ബഹുമാനം നല്‍കിയിരുന്നതായും സത്യങ്ങള്‍ ഒരിക്കലും മനസിലാക്കപെടാതെ പോവുന്നത് എന്തുകൊണ്ടാണെന്നും ദീപിക ചോദിക്കുന്നു.

എല്ലാം സമ്മതിച്ച് രണ്‍ബീര്‍

ദീപിക ആരോപിക്കുന്ന കാര്യങ്ങളെല്ലം രണ്‍ബീര്‍ സമ്മതിച്ചിരിക്കുകയാണ്. തന്റെ പക്വത ഇല്ലായ്മയും അനുഭവ പരിചയക്കുറവും മൂലം ഉണ്ടായ കാര്യങ്ങളാണിതെന്നാണ് രണ്‍ബീര്‍ പറയുന്നത്.

തെറ്റുകള്‍ മനസിലാവുന്നുണ്ട്

താന്‍ ചെയ്ത തെറ്റുകള്‍ എന്തെക്കെയാണെന്ന് തനിക്ക് മനസിലാവുന്നുണ്ട്. നമ്മള്‍ വലുതാവുന്നത് അത്തരം ബന്ധങ്ങളിലെ മൂല്യം ഉള്‍കൊണ്ടിട്ടാണ്. ഒരാളുമായി ബന്ധമുള്ളപ്പോള്‍ എടുക്കാന്‍ പാടില്ലാത്ത കാര്യമെന്താണെന്ന് തനിക്ക് മനസിലായെന്നും താരം പറയുന്നു.

ബന്ധം പിരിഞ്ഞപ്പോള്‍ കരച്ചില്‍ അടക്കാന്‍ കഴിയാതെ ദീപിക

രണ്‍ബീറുമായുണ്ടായിരുന്ന ബന്ധം പിരിഞ്ഞപ്പോള്‍ തനിക്ക് കരച്ചില്‍ അടക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ദീപിക പറയുന്നു. എന്നാല്‍ അതിന് ശേഷം തനിക്ക് മറ്റൊരു നല്ല വ്യക്തിയാവാന്‍ കഴിഞ്ഞു. അതിന് താന്‍ രണ്‍ബീറിനോട് നന്ദി പറയുകായണെന്നും ദീപിക വ്യക്തമാക്കി.

രണ്‍ബീറും കത്രീനയുമായുള്ള ബന്ധം

തന്റെ ബോയ് ഫ്രണ്ട് തന്റെ എതിരാളിയുമായി കിടക്ക പങ്കിടുന്നത് കണ്ടാല്‍ എങ്ങനെയുണ്ടാവുമെന്നായിരുന്നു ദീപിക പറയുന്നത്. അതുകൊണ്ട് അതുമായി ഇനിയും മുന്നോട്ട് പോകാന്‍ തനിക്ക് കഴിയില്ലെന്ന് ദീപിക വ്യക്തമാക്കുന്നു.

    English summary
    Read an explosive interview of Deepika Padukone where she openly admitted that Ranbir Kapoor cheated on her and how she forgave him for the first time he did this.

    Malayalam Photos

    Go to : More Photos

    വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam