35 ആകുമ്പോൾ മനസ്സിലാകും! വിവാഹത്തിന് മുൻപ് മാതാപിതാക്കൾ നൽകിയ ഉപദേശത്തെ കുറിച്ച് നടി

ബോളിവുഡിന്റെ പ്രിയ താരദമ്പതികളാണ് നടൻ രൺവീർ സിങും ദീപിക പദുകോണും. സിനിമയിലെ പോലെ തന്നെ ജീവിതത്തിലും പ്രേക്ഷകരുടെ പ്രിയപ്പെട്ട ദമ്പതിമാരാണിവർ. അതിനാൽ തന്നെ ഇവരുടെ ജീവിത രീതിയെ കുറിച്ചറിയാൻ പ്രേക്ഷകർക്ക് അതിയായ താൽപര്യമാണ്. താരങ്ങളുടെ ഭൂരിഭാഗം അഭിമുഖങ്ങളിലും ഇവരുടെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള ചോദ്യം പതിവാണ്.

ദീപിക-രൺവീർ വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം പൂർത്തിയായിരിക്കുകയാണ്. ഇവരുടെ സന്തോഷകരമായ ജീവിതത്തെ കുറിച്ചുള്ള റിപ്പോർട്ടുകളാണ് അധികവും പുറത്തു വരുന്നത്. പരസ്പരം പിന്തുണ നൽകി കൊണ്ട് ജീവിതത്തിലെ ഒരോ നിമിഷവും ആഘോഷമാക്കുകയാണ് . ഇപ്പോഴിത വിവാഹത്തിനു മുൻപ് മാതാപിതാക്കളഉടെ നൽകിയ ഉപദേശത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ദീപിക. ഛാപക്കിന്റെ പ്രെമോഷൻ പരിപാടിക്കിടെയാണ് ദീപിക ഇക്കാര്യം തുറന്നു പറഞ്ഞത്.

 കുറച്ച്  കാത്തിരിക്കൂ

വിവാഹമെന്നത് ഏറെ രസകരമായ ഒന്നാണ്. അത് കുറച്ച് കാലത്തേയ്ക്ക് എങ്കിലും അത് രസകരമാണ്- ഇത് താൻ എന്റേയും രൺവീറിന്റേയും മാതാപിതാക്കളോട് പറഞ്ഞു. ഒരു 35 വർഷം കാത്തിരിക്കൂ, അപ്പോൾ മനസ്സിലാകും എന്നാണ് ഇവർ പറഞ്ഞത്. ദീപിക പറഞ്ഞു.

  ജീവിതത്തിലെ വഴക്ക്

രൺവീറും ദീപികയും തമ്മിലുണ്ടാകുന്ന വഴക്കിനെ കുറിച്ചും ദീപികയോട് ചോദിച്ചിരുന്നു. എന്നാൽ വഴക്കിടാറില്ലെന്നായിരുന്നു ദീപികയുടെ മറുപടി. ഞങ്ങൾ ഒരുമിച്ച് കിട്ടുന്ന സമയം മനോഹരമായി ചിലവഴിക്കും. പരസ്പരം മനസ്സിലാക്കി ബഹുമാനിക്കുന്നവരാണ് തങ്ങൾ. എനിയ്ക്ക് രൺവീറിനേയും അദ്ദേഹത്തിന് എന്നേയും വളരെ നന്നായിട്ട് അറിയാം. അദ്ദേഹ എന്നെ നന്നായി മനസ്സിലാക്കിയിട്ടുമുണ്ട്.

 ഇങ്ങനെയാണ്  ജിവിത രീതി

ഞങ്ങൾ രണ്ട് പേരും വളരെ വ്യത്യസ്തരായ മനുഷ്യരാണ്. ഞാൻ വളറ രാവിലെ ഉറക്കം എഴുന്നേൽക്കുന്ന ആളാണ്. എല്ലാക്കാര്യങ്ങളും ഏറെ അച്ചടക്കത്തോടെ ചെയ്യും. എന്നാൽ ഇതിൽ നിന്ന് നേരെ വിപരീതമാണ് രൺവീർ. ഇതെല്ലാം മനസ്സിലാക്കി കൊണ്ടുള്ളതാണ് തങ്ങളുടെ ജീവിതമെന്നും ദീപിക കൂട്ടിച്ചേർത്തു. അതേ സമയം എല്ലാ ഭാര്യമാരേയും പോലെ ഭർത്താവിന്റെ പേഴ്സിൽ നിന്ന് പണം എടുക്കാറുണ്ടെന്നു നടി വ്യക്തമാക്കിയിരുന്നു.

രൺവീറിന്റെ പണം

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദീപിക ചിത്രമാണ് ഛാപ്പക്ക്. കരിയറിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥപാത്രത്തെയാണ് ചിത്രത്തിൽ ദീപിക അവതരിപ്പിക്കുന്നത്. അഭിനേത്രി എന്നതിലുപരി നിർമ്മാതാവിന്റെ ഉത്തരവാദിത്വം കൂടി ദീപികയുടെ ചുമരിലുണ്ട്. ഛാപ്പാക്കിൽ ഭർത്താവ് രൺവീറിന്റെ പണമുണ്ടോ എന്നാണ് ഏവർക്കും അറിയേണ്ടത്. ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്ക് ലോഞ്ചിനിടെ ഈ ചോദ്യം ദീപികയോടെ ചോദിക്കുയും ചെയ്തിരുന്നു. എന്നാൽ വായടപ്പിക്കുന്ന മറുപടിയാണ് താരം നൽകിയത്. നിങ്ങളോട് ആരാണിത് പറഞ്ഞത്. ഇത് എന്റെ സ്വന്തം പണമാണ്- ദീപിക പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X