തന്നെ വലിയ നടിയായി രൺവീർ കണ്ടിട്ടില്ല, കൂടുതൽ സമ്പാദിക്കുന്നത് ഞാൻ, വിവാഹത്തെ കുറിച്ച് ദീപിക

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ശ താരദമ്പതികളാണ് രൺവീർ സിങ്ങും ദീപിക പദുകോണും. നീണ്ട കാലത്തെ പ്രണയത്തിന് ശേഷമാണ് 2018 ൽ ഇരുവരുംവിവാഹിതരാകുന്നത്. ആരാധകരും ബോളിവുഡും ഏറെ ആഘോഷമാക്കിയ താരവിവാഹമായിരുന്നു ഇവരുടേത്. സിനിമയിലെ മികച്ച ജോഡികളായ ഇവർ യഥാർഥ ജീവിതത്തിലും അങ്ങനെ തന്നെയാണ്.

ബോളിവുഡിൽ പകരക്കാരിയില്ലാത്ത നടിയാണ് ദീപിക പദുകോൺ . വളരെ ചെറിയ സമയം കൊണ്ട് തന്നെ ബോളിവുഡിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ നടിക്ക് കഴിഞ്ഞിരുന്നു. സിനിമയിൽ നടി തിളങ്ങി നിൽക്കുമ്പോഴായിരുന്നു രൺവീറിന്റെ ബോളിവുഡ് പ്രവേശനം. ഇരുവരും ഒരുമിച്ചുള്ള ആദ്യ ചിത്രം തന്നെ വൻ വിജയമായിരുന്നു. ദീപിക-രൺവീർ ജോഡി ഹിറ്റാവുകയുമായിരുന്നു. പിന്നീട് ഇരുവരും ഒന്നിച്ചെത്തിയ എല്ലാ ചിത്രങ്ങളും ബോക്സോഫീസിൽ വൻ വിജയം നേടുകയായിരുന്നു.

രൺവീറുമായുളള  പ്രണയം

ബോളിവുഡിലെ ഭാഗ്യ ജോഡികളായി തിളങ്ങി നിൽക്കുമ്പോഴായിരുന്നു താരങ്ങളുടെ പ്രണയകഥ ഗോസിപ്പ് കോളങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയത് രൺവീർ ബോളിവുഡിൽ ചുവട് ഉറപ്പിച്ച സമയത്തായിരുന്നു താരങ്ങളുടെ പ്രണയകഥ പ്രചരിച്ചത്. എന്നാൽ ആദ്യമൊക്കെ കേവലം ഗോസിപ്പ് കഥകളായി മാത്രം ഒതുങ്ങിയെങ്കിലും പിന്നീട് ഇത് സത്യമാകുകയായിരുന്നു. സൂപ്പർ താരപദവിയിൽ ദീപിക നിന്നിരുന്ന സമയത്തായിരുന്നു രൺവീറിനെ പ്രണയിച്ചത്. നടനോട് പ്രണയം തോന്നാനുള്ള കാരണം നടി നേരത്തെ വെളിപ്പെടുത്തിയിരുന്നു . ബർക്ക ദത്തയുമായുളള അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

താഴ്ചകളിൽ കൂടെ നിന്നു

വിവാഹത്തിന് മുമ്പും ദീപികയുടെ ഉയർച്ച താഴ്ചയ്ക്കൊപ്പം നിന്ന വ്യക്തിയായിരുന്നു രൺവീർ. തനിക്ക് വിഷാദ രോഗം ബാധിച്ച സമയത്തും രൺവീർ ഒപ്പമുണ്ടായിരുന്നു. താനുമായി പ്രണയത്തിലായിരുന്ന കാലത്ത് തന്നെ ബോളിവുഡിലെ വലിയ നടിയായി രൺവീർ കണ്ടിരുന്നില്ല. അതുപോലെ തന്നെ തന്റെ പരാജയങ്ങളിലും അദ്ദേഹം ഒപ്പം നിന്നു. തന്നേക്കാൾ വലിയ സ്റ്റാർ ആണ് ഞൻ എന്ന് അദ്ദേഹം അംഗീകരിച്ചിരുന്നു. രൺവീറിനെക്കാൾ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന താരമായിരുന്നു ഞാൻ. ഈ വ്യത്യാസങ്ങളൊന്നും തങ്ങളുടെ ബന്ധത്തെ ബാധിച്ചിരുന്നില്ല. ഇതൊക്കെ രൺവീർ അംഗീകരിച്ചിരുന്നെന്നും ദീപിക അഭിമുഖത്തിൽ പറയുന്നു.

രൺവീർ ബഹുമാനിച്ചിരുന്നു

ഏഴ് വർഷം മുമ്പ് ബോളിവുഡിൽ രൺവീറിന്റെ പ്രതിഫലം ഇങ്ങനെയായിരുന്നില്ല. തന്റെ വിജയങ്ങൾക്കൊപ്പം അദ്ദേഹത്തെക്കാൾ പ്രതിഫലം വാങ്ങുന്നു എന്ന കാര്യവും രൺവീർ ബഹുമാനിച്ചിരുന്നു. ഏറെ തിരക്കുള്ള സമയത്തുപോലും രൺവീർ അതിനോടെല്ലാം പൊരുത്തപ്പെട്ടു. അഭിനയത്തിരക്കുകൾ കാരണം വീട്ടിൽ പോലും വരാൻ സമയമില്ലാത്ത കാലം തനിക്കുണ്ടായിരുന്നു. കൂടുതൽ പണം സമ്പാദിച്ചു. എന്നാൽ അതൊന്നും ഞങ്ങളുടെ ബന്ധത്തെ ബാധിച്ചില്ല. ഈ ഗുണങ്ങളൊന്നും എല്ലാവരിലും ഉണ്ടാകില്ല. ഇതാണ് തന്നെ രൺവീർ ഏറ്റവും കൂടുതൽ ആകർഷിച്ചതെന്നും നടി പറയുന്നു.

ജീവിതത്തിലെ നല്ല തീരുമാനം

രൺവീറിനെ വിവാഹം കഴിക്കാൻ തീരുമാനിച്ചത ജീവിതത്തിൽ എടുത്ത നല്ല തീരുമാനമാണെന്നും ദീപിക പറയുന്നു. ഇക്കാരണങ്ങൾ കൊണ്ടാണ് താൻ രൺവീറിനെ വിവാഹം ചെയ്തതെന്നും ദീപിക അഭിമുഖത്തിൽ പറഞ്ഞു. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത രാംലീലയിലാണ് ദീപികയും രൺവീറും ഒന്നിച്ച് അഭിനയിക്കുന്നത്.ഇതിന് ശേഷം ശേഷം ബജ്റാവോ മസ്താനി, പദ്മാവത് എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. വിവാഹ ശേഷ താരങ്ങൾ ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണ് 83. കപിൽ ദേവിൻരെ ജീവിതം പറയുന്ന ചിത്രത്തിൽ കപിലായിട്ടാണ് രൺവീർ എത്തുന്നത്. ചിത്രത്തിൽ ഭാര്യയുടെ കഥാപാത്രമാണ ദീപികയ്ക്ക്.

Read more about: deepika padukone ranveer singh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X