ആദ്യമേ പറ്റില്ലെന്ന് തോന്നി!! ബാഡ്മിന്റൺ ഉപേക്ഷിക്കാനുണ്ടായ കാരണം തുറന്ന് പറഞ്ഞ് ദീപിക
ചെറുപ്പം മുതലെ ബാഡ്മിന്റൺ തന്റെ ഭാവിയല്ലെന്ന് തോന്നിയിരുന്നു .
സിനിമയിൽ മാത്രമല്ല ബാഡ്മിന്റൺ കോർട്ടിലും നിറഞ്ഞാടിയ താരമാണ് ദീപിക പദുകോൺ. ചെറുപ്പത്തിൽ അച്ഛന്റെ പാത പിന്തുടർന്ന് താരം ബാഡ്മിന്റൺ കോർട്ടിലെത്തിയിരുന്നു. അച്ഛനെ പോലെ കായികലോകത്ത് താരം സജീവമാകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ അത് ഉണ്ടായിരുന്നില്ല. സ്പോർട്സ് വിട്ട് താരം സിനിമയിൽ ചേക്കേറുകയായിരുന്നു. ഇതിന്റെ കാരണവും താരം തന്നെ വ്യക്തമാക്കിട്ടുണ്ട്. ദി ഡോട്ട് ദാറ്റ് വെന്റ് ഫോർ എ വോക്ക് എന്ന പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുമ്പോഴാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

ചെറുപ്പം മുതലെ ബാഡ്മിന്റൺ തന്റെ ഭാവിയല്ലെന്ന് തോന്നിയിരുന്നു . അതേ സമയം സിനിമ കാണുമ്പോൾ ഇതാണ് എന്റെ കരിയർ എന്ന് തോന്നിയിരുന്നു. ആ ഒരു തോന്നലാണ് കായിക താരത്തിൽ നിന്ന് അഭിനേത്രിയിലേയ്ക്കള്ള ചുവട് മാറ്റത്തിന് കാരണമാക്കിയത്. ആ തോന്നലിനെ പിന്തുടരുക മാത്രമാണ് താൻ ചെയ്തതെന്നും ദീപിക പറഞ്ഞു.
ഇന്ത്യയ്ക്ക് വേണ്ടി ഒരുപാട് അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുളള വ്യക്തയാണ് ദീപികയുടെ പിതാവ് പ്രകാശ് പദുകോൺ. അച്ഛനുമായുള്ള അടുത്ത ബന്ധത്തെ കുറിച്ച് പല തവണ ദീപിക തുറന്ന് പറഞ്ഞിട്ടുണ്ട്. ഒരു സഹോദരിയാണ് ദീപികയ്ക്കുളളത്.


Click it and Unblock the Notifications











