ഈ പിറന്നാൾ സ്പെഷ്യലാണ്! ആഘോഷം ഭർത്താവിനോടൊപ്പമല്ല? താരറാണിയുടെ 34ാം പിറന്നാൾ

തെന്നിന്ത്യയിലു ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് ദീപിക പദുകോൺ. താരത്തിന്റെ പല ചിത്രങ്ങളും തെന്നിന്ത്യയിൽ മികച്ച പ്രേക്ഷകരെ സൃഷ്ടിക്കാറുണ്ട്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ബോളിവുഡിലേയ്ക്ക് തിരികെ വരാൻ തയ്യാറെടുക്കുകയാണ് താരം. മേഘ്ന ഗുൽസാർ സംവധാനം ചെയ്യുന്ന ചിത്രമായ ഛാപാക്കിലൂടെയാണ് താരത്തിന്റെ റീ എൻട്രീ. ദീപിക ആരാധകർ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.

ഇപ്പോഴിത ബോളിവുഡ് കോളങ്ങളിൽ ചർച്ചയാകുന്നത് ദീപികയുടെ പിറന്നാൾ ആഘോഷത്തെ കുറിച്ചാണ്. ജനുവരി 5 ന് ബോളിവുഡ് താര സുനദരി 34ാം വയസ്സിലേയ്ക്ക് പ്രവേശിക്കുകയാണ്. എല്ലാവർക്കും ഗംഭീര ആഘോഷമാണ് പിറന്നാൾ ദിനത്തിൽ സംഘടിപ്പിക്കാറുളളത്. ഇക്കുറി ദീപികയുടെ പിറന്നാൾ ആഘോഷം അൽപം വ്യത്യസ്തമാണ്.

 ഗ്രാൻഡ്  ആഘോഷമില്ല

എല്ലാത്തവണയുംപിറന്നാൾ പ്രമാണിച്ച് വൻ ആഘോഷ പരിപാടികളാണ് ബോളിവുഡിൽ സംഘടിപ്പിക്കാറുള്ളത്. സുഹൃത്തുക്കൾക്കായി പിറന്നാൾ സ്പെഷ്യൽ പാർട്ടികളും മറ്റും നടത്താറുണ്ട്. എന്നാൽ ഇത്തവണ ഇതിൽ നിന്ന് വ്യത്യസ്തമായിട്ടാണ് താരത്തിന്റെ പിറന്നാൾ ആഘോഷം.

 ദീപികയുടെ   പിറന്നാൾ   ആഘോഷം

ഇക്കുറി ദീപികയുടെ പിറന്നാൾ ആഘോഷം ആസിഡ് ആക്രമണങ്ങളിൽ നന്ന് അതിജീവിച്ചവർക്കൊപ്പമാണ്. മുംബൈയ് മിററാണ് ഇതുസംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആസിഡ് അക്രമണങ്ങളിൽ ഇരയായവർ‌ക്കൊപ്പം ലക്സൗവിലാകും താരത്തിന്റെ ഈ വർഷത്തെ പിറന്നാൾ. ദീപികയുടെ പിറന്നാൾ ആഘോഷത്തിൽ അടുത്തുളള നഗരത്തിലെ ആസിഡ് ആക്രമണത്തിന്റെ ഇരകളും ഉണ്ടാകു. പിറന്നാൾ ആഘോഷത്തിനു ശേഷം താരം വീണ്ടും ഛാപക്കിന് പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കും.

  ഭാര്യയ്ക്ക് സമ്മനം


പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ദീപികയ്ക്കായി രൺവീർ കരുതി വെച്ച പിറന്നാൾ സമ്മാനത്തിനായിട്ടാണ്. വിവാഹത്തിന് ശേഷമുള്ള ദീപികയുടെ രണ്ടാമത്തെ പിറന്നാളാണിത്. കഴിഞ്ഞ വർഷം ഗംഭീര പിറന്നാൾ ആഘോഷമായിരുന്നു ഒരുക്കിയിരുന്നത്. കഴിഞ്ഞ ദിവസം ദീപികയ്ക്ക് വേണ്ടി ഷോപ്പിങ് നടത്തുന്ന രൺവീറിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സഹോദരിയ്ക്കൊപ്പമാണ് നടൻ പ്രത്യക്ഷപ്പെട്ടത്. ദീപികയ്ക്കായി ഹാൻഡ് ബാഗ് നോക്കുന്നതിന്റേയും സഹോദരിയോട് അഭിപ്രായം ചോദിക്കുന്നതും വീഡിയോയിൽ ദൃശ്യമായിരുന്നു.

 ഛാപാക്ക്


ബോളിവുഡ് സിനിമ ലോകവും പ്രേക്ഷകരും ഒരു പോലെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഛാപക്ക്. ആസിഡ് ആക്രമണത്തിൽ നിന്ന് അതിജീവിച്ച ലക്ഷ്മി അഗർവാൾ എന്ന പെൺകുട്ടിയുട ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ ലക്ഷ്മിയായിട്ടാണ് ദീപിക എത്തുന്നത്. അതിജീവനത്തിന്റെ കഥ പറയുന്ന ഒരു പോസിറ്റീവ് ചിത്രമാണിത്. മേഘ്ന ഗുൽസാർ സംംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ നേരത്തെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ജനുവരി 10 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X