രൺവീറല്ല, ദീപികയുടെ എക്കാലത്തേയും ഓഫ് സ്ക്രീൻ ഹീറോ ഇദ്ദേഹമാണ്....

തെന്നിന്ത്യൻ ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ദീപിക പദുകോൺ. ബോളിവുഡിലാണ് സജീവമെങ്കിലും തെന്നിന്ത്യയിൽ താരത്തിന് കൈ നിറയെ ആരാധകരുണ്ട് . സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ച വിഷയമാകുന്നത് താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. അച്ഛന് ഹൃദയ സ്പർശിയായ പിറന്നാൾ ആശംസയാണ് താരം നേർന്നിരിക്കുന്നത്. അച്ഛനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു ദീപികയുടെ വാക്കുകൾ.

deepika

തന്റെ എക്കാലത്തേയും മികച്ച ഓഫ് സ്ക്രീൻ ഹീറോ എന്നാണ് താരം അച്ഛനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഒരാളെ യഥാർഥ വിജയിയാക്കുന്നത് തൊഴിൽപരമായ നേട്ടങ്ങളല്ല മറിച്ച് ഒരു നല്ല മനുഷ്യനാകുന്നതാണ് എന്ന് ഞങ്ങൾക്ക് കാണിച്ചു തന്നതിന് നന്ദി. അച്ഛനൊപ്പമുള്ള ചിത്രത്തിനൊപ്പം നടി കുറിച്ചു. പ്രകാശ് പദുകോണിന്റെ 65ാം പിറന്നാളിരുന്നു . നടി ഇക്കാര്യം പോസ്റ്റിൽ പറയുന്നുണ്ട്.

ഓൾ ഇംഗ്ലീഷ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ നേട്ടം സ്വാന്തമാക്കിയ ആദ്യത്തെ ഇന്ത്യക്കാരനാണ് പ്രകാശ് പദുകോൺ. കഴിഞ്ഞ മാസം കിരീട നേട്ടത്തിന്റെ 40ാം വാർഷം ആഘോഷിച്ച അച്ഛന് ദീപിക ആശംസകൾ കുറിച്ചിരുന്നു. ബാഡ്മിന്റണും ഇന്ത്യൻ കായിക മേഖലയ്ക്ക് അച്ഛൻ നൽകിയ സംഭവനകൾ. ദീപിക മാത്രമല്ല മരുമകൻ രൺവീർ സിങ്ങും ആശംസ നേർന്ന് രംഗത്തെത്തിയിരുന്നു.

ദീപികയുടെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലായിട്ടുണ്ട്. നിരവധി പേർ ആശംസ നേർന്ന് രംഗത്തെത്തന്നുണ്ട്. ലോക്ക് ഡൗൺ പ്രമാണിച്ച് രൺവീറിനൊപ്പമാണ് ദീപികയുള്ളത്. തങ്ങളുടെ ലോക്ക് ഡൗൺ വിശേഷങ്ങൾ പങ്കുവെച്ച് താരങ്ങൾ രംഗത്തെത്താറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് ദീപികയും രൺവീറും. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദീപിക-രൺവീർ ചിത്രമാണ് 83. വിവാഹത്തിന് ശേഷം ദീപികയും രൺവീറും ഒന്നിക്കുന്ന ചിത്രമാണിത്. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കപിൽ ദേവിന്റെ ജീവിത കഥ പറയുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ലുക്ക് പോസ്റ്ററുകൾ വൈറലായിരുന്നു. കൊറോണ വൈറസ് വ്യാപനത്തെ തുടർന്നാണ് ചിത്രത്തിന്റെ റിലീസ് നീട്ടി വയ്ക്കുകയായിരുന്നു.

Read more about: deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X