ലക്ഷ്മിയായി ജീവിച്ച് ദീപിക പദുകോണ്‍! വൈറലായി ചപ്പക്കിന്റെ ലൊക്കേഷന്‍ വീഡിയോ! കാണൂ

By Midhun Raj

നടി ദീപികാ പദുകോണിന്റെ ചിത്രങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കാറുളളത്. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ച നടി വിവാഹ ശേഷം സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്തിരുന്നു. ഇപ്പോഴിതാ ചപ്പക്ക് എന്ന സിനിമയിലൂടെ വീണ്ടും തിരിച്ചുവരവിനൊരുങ്ങുകയാണ് ദീപിക.

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന സിനിമയാണ് ചപ്പക്ക്. ചിത്രത്തില്‍ മാല്‍ടി എന്ന കഥാപാത്രമായാണ് ദീപിക എത്തുന്നത്. ചപ്പക്കിന്റെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ വീഡിയോ വൈറലായി മാറിയിരുന്നു. സിനിമയ്ക്കു വേണ്ടി എല്ലാവരെയും ഞെട്ടിപ്പിക്കുന്ന തരത്തിലുളള രൂപമാറ്റാണ് ദീപിക വരുത്തിയിരിക്കുന്നത്.

deepika padukone,

സിനിമയുടെ ലൊക്കേഷനില്‍ നിന്നുളള ദൃശ്യങ്ങളായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. മേഘ്‌ന ഗുല്‍സാറാണ് ദീപികയുടെ പുതിയ സിനിമ സംവിധാനം ചെയ്യുന്നത്. അഭിനയത്തിനൊപ്പം ദീപിക നിര്‍മ്മാതാവായി എത്തുന്ന ചിത്രം കൂടിയാണിത്.

ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും മേഘ്‌നാ ഗുല്‍സാറിന്റെ മൃഗ ഫിലിംസും ദീപികയുടെ നിര്‍മ്മാണ കമ്പനിയും സംയുക്തമായി ചേര്‍ന്നാണ് ചപ്പക്ക് നിര്‍മ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം മാര്‍ച്ച് അവസാന വാരമായിരുന്നു തുടങ്ങിയിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X