ഛപ്പക്കിലെ കഥാപാത്രത്തിനായി ദീപികയുടെ കഷ്ടപ്പാടുകള്‍! മേക്കോവര്‍ വീഡിയോ പുറത്ത്
ദീപിക പദുകോണിന്റെതായി തിയ്യേറ്ററുകളിലേക്ക് എത്തിയ എറ്റവും പുതിയ ചിത്രമാണ് ഛപ്പക്ക്. ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ അതീജീവനത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. പാര്‍വതിയുടെ ഉയരെയ്ക്ക് പിന്നാലെയാണ് സമാനമായ ഒരു പ്രമേയം പറഞ്ഞുകൊണ്ട് ദീപികയുടെ ഛപ്പക്ക് എത്തിയിരിക്കുന്നത്. ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗര്‍വാളിന്റെ ജീവിതമാണ് സിനിമയില്‍ കാണിക്കുന്നത്.

മാല്‍തി എന്ന റോളിലാണ് ചിത്രത്തില്‍ ദീപിക എത്തുന്നത്. കഥാപാത്രമാകാന്‍ ദീപിക നടത്തിയ മേക്ക് ഓവര്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മണിക്കൂറുകള്‍ നീണ്ട മേക്കപ്പിനൊടുവിലാണ് ദീപിക മാല്‍തി ആയി മാറിയത്. ദീപിക തന്നെ നിര്‍മ്മിച്ച ചിത്രം തിയ്യേറ്ററുകളില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് നേടിയത്.
പ്രശസ്ത ഗാനരചയിതാവ് ഗുല്‍സാറിന്റെ മകള്‍ മേഘ്‌ന ഗുല്‍സാറാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ജനുവരി പത്തിനാണ് ഛപ്പക്ക് തിയ്യേറ്ററുകളിലേക്ക് എത്തിയത്. ഛപ്പക്കിലെ ദീപികയുടെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകള്‍ ലഭിച്ചിരുന്നു. ആസിഡ് ആക്രമണത്തിന് ശേഷം ലക്ഷ്മി തന്റെ മുഖത്തെ വെറുത്തതും പിന്നെ ഇഷ്ടപ്പെടാനും തുടങ്ങിയതുമൊക്കെ സിനിമയില്‍ കാണിക്കുന്നു. ആസിഡ് വില്‍പ്പന നിയന്ത്രിക്കുന്നതിലൂടെ രാജ്യത്ത് ആസിഡ് ആക്രമണം തടയുന്നതിനുള്ള പ്രചാരണത്തിന് ലക്ഷ്മി നേത്വത്യം നല്‍കിയതും ചിത്രത്തില്‍ പറയുന്നുണ്ട്.


Click it and Unblock the Notifications











