പരസ്പരം ചുംബിച്ച് ദീപിക പദുകോണും വിക്രാന്തും! ചപ്പക്കിന്റെ ലൊക്കേഷന്‍ വീഡിയോ വൈറല്‍! കാണൂ
വിവാഹ ശേഷം ദീപിക പദുകോണിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ചപ്പക്ക്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതമാണ് സിനിമയില്‍ കാണിക്കുന്നത്. ചപ്പക്കിന്റെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
ദീപിക പദുകോണും വിക്രാന്ത് മാസെയും ചുംബിക്കുന്ന രംഗമാണ് വീഡിയോയില്‍ കാണിക്കുന്നത്. ഒരു കെട്ടിടത്തിന്റെ മുകളില്‍നിന്ന് ഇരുവരും ചുംബിക്കുന്ന രംഗമായിരുന്നു ഷൂട്ട് ചെയ്തിരുന്നത്. 20സെക്കന്റ് ദൈര്‍ഘ്യമുളള ഇവരുടെ വീഡിയോയില്‍ ആരാധകര്‍ ആരവമുയര്‍ത്തുന്നതും കാണാം.

ചിത്രത്തില്‍ മാല്‍ടി എന്ന കഥാപാത്രമായാണ് ദീപിക എത്തുന്നത്. ചപ്പക്കിന്റെതായി മുന്‍പ് പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോയും വൈറലായി മാറിയിരുന്നു. സിനിമയ്ക്കു വേണ്ടി ഞെട്ടിപ്പിക്കുന്ന തരത്തിലുളള രൂപമാറ്റാണ് ദീപിക വരുത്തിയിരിക്കുന്നത്.
മേഘ്ന ഗുല്‍സാറാണ് ദീപികയുടെ പുതിയ സിനിമ സംവിധാനം ചെയ്യുന്നത്. അഭിനയത്തിനൊപ്പം ദീപിക നിര്‍മ്മാതാവായി എത്തുന്ന ചിത്രം കൂടിയാണിത്. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും മേഘ്നാ ഗുല്‍സാറിന്റെ മൃഗ ഫിലിംസും ദീപികയുടെ നിര്‍മ്മാണ കമ്പനിയും സംയുക്തമായി ചേര്‍ന്നാണ് ചപ്പക്ക് നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications