പാര്‍വതിക്ക് പിന്നാലെ ദീപികയും! ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ കഥയുമായി ചപ്പക്ക് ട്രെയിലര്‍

By Midhun Raj

ദീപികാ പദുകോണിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ചപ്പക്ക്. ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ ജീവതം കാണിക്കുന്ന ചിത്രം കൂടിയാണിത്. ചപ്പക്കിന്റെ കിടിലന്‍ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ട്രെയിലറില്‍ ദീപികാ പദുകോണ്‍ തന്നെയാണ് തിളങ്ങിനില്‍ക്കുന്നത്. ചപ്പക്കില്‍ മാല്‍ടി എന്ന കഥാപാത്രമായാണ് നടി എത്തുന്നത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതമാണ് സിനിമയില്‍ കാണിക്കുന്നത്. ആസിഡ് ആക്രമണത്തിന് ശേഷം ലക്ഷ്മി തന്റെ മുഖത്തെ വെറുത്തതും പിന്നെ ഇഷ്ടപ്പെടാനും തുടങ്ങിയതുമൊക്കെ സിനിമയില്‍ കാണിക്കുന്നു.

Chhapaak Movie

ആസിഡ് വില്‍പ്പന നിയന്ത്രിക്കുന്നതിലൂടെ രാജ്യത്ത് ആസിഡ് ആക്രമണം തടയുന്നതിനുള്ള പ്രചാരണത്തിന് മാള്‍ട്ടി നേത്വത്യം നല്‍കിയതും ചിത്രത്തില്‍ പറയുന്നുണ്ട്. തന്റെ യാത്രയില്‍ അമോല്‍ (വിക്രാന്ത് മാസ്സി) അവളെ എങ്ങനെ സഹായിക്കുന്നുവെന്നും ചിത്രത്തില്‍ കാണിക്കുന്നു. അമോലിന്റെയും മാള്‍ട്ടിയുടെയും പ്രണയവും ചിത്രത്തിലുണ്ട്. കരിയറില്‍ ഇതുവരെ ചെയ്യാത്തൊരു കഥാപാത്രം കൂടിയാണ് നടി അവതരിപ്പിക്കുന്നത്. ബോളിവുഡില്‍ റാസി,തല്‍വാര്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ മേഘ്ന ഗുല്‍സാറാണ് സിനിമ സംവിധാനം ചെയ്യുന്നത്.

അഭിനയത്തിനൊപ്പം ദീപിക നിര്‍മ്മാതാവായി എത്തുന്ന ചിത്രം കൂടിയാണിത്. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും മേഘ്നാ ഗുല്‍സാറിന്റെ മൃഗ ഫിലിംസും ദീപികയുടെ നിര്‍മ്മാണ കമ്പനിയും സംയുക്തമായി ചേര്‍ന്നാണ് ചപ്പക്ക് നിര്‍മ്മിക്കുന്നത്. ജനുവരി പത്തിനാണ് ചപ്പക്ക് ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

ചപ്പക്കിന്റെ ട്രെയിലര്‍ പങ്കുവെച്ച ശേഷം ദീപിക പദുകോണ്‍ പറഞ്ഞ കാര്യങ്ങളും ശ്രദ്ധേയമായി മാറിയിരുന്നു. ഒരു സിനിമയുടെ ഭാഗമാകണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ നിങ്ങള്‍ക്ക് ഒരു മുഴുവന്‍ വിവരണവും ആവശ്യമില്ലാത്ത ഒരു കഥ നിങ്ങള്‍ അപൂര്‍വ്വമായി കാണുന്നു. അതിലും അപൂര്‍വമായത് നിങ്ങള്‍ക്ക് തോന്നുന്ന കാര്യങ്ങള്‍ ആവിഷ്‌കരിക്കാനും വാക്കുകളില്‍ ഉള്‍പ്പെടുത്താനും കഴിയാത്തതാണ്. അത്തരത്തില്‍ ചപ്പക്ക് എനിക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് ദീപിക കുറിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X