കടുവയ്‌ക്കൊപ്പമുളള ചിത്രവുമായി രണ്‍വീര്‍ സിങ്! ദീപികയുടെ മറുപടി വൈറല്‍
ബോളിവുഡ് സിനിമാ പ്രേമികളുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് രണ്‍വീര്‍ സിങ്. നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെയാണ് നടന്‍ മുന്‍നിരയിലേക്ക് ഉയര്‍ന്നത്. രണ്‍വീര്‍ സിങ്ങിന്റെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. ലോക് ഡൗണ്‍ സമയത്തും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുണ്ട് രണ്‍വീര്‍. ഉറങ്ങുക, ഭക്ഷണം കഴിക്കുക, വര്‍ക്കൗട്ട് ചെയ്യുക എന്നതാണ് ലോക് ഡൗണിലെ രണ്‍വീറിന്റെ പ്രധാന വിനോദങ്ങള്‍. രണ്‍വീര്‍ സിങ് പങ്കുവെച്ച പുതിയൊരു ഇന്‍സ്റ്റഗ്രാം ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

നെറ്റ്ഫ്‌ളിക്‌സില്‍ സംപ്രേക്ഷണം ചെയ്യുന്ന ടൈഗര്‍ കിങ് എന്ന വെബ് സീരിസിലെ ജോ എക്‌സോട്ടിക്കിന്റെ ഫോട്ടോയില്‍ തന്റെ മുഖം വെച്ചുളള ഒരു ചിത്രമാണ് രണ്‍വീര്‍ പങ്കുവെച്ചിരുന്നത്. ഇത് ആരാണ് ചെയ്തത് എന്ന് പൊട്ടിച്ചിരിക്കുന്ന ഒരു സ്‌മൈലിക്കൊപ്പം കുറിച്ചാണ് രണ്‍വീര്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. തമാശകള്‍ വളരെ ആസ്വദിക്കുന്ന ഒരാള്‍ കൂടിയാണ് രണ്‍വീര്‍. അത് സ്വന്തം ട്രോളുകളാണെങ്കില്‍ പോലും നടന്‍ ആസ്വദിക്കാറുണ്ട്.
അതേസമയം രണ്‍വീറിന്റെ പോസ്റ്റിന് താഴെ കമന്റുമായി ഭാര്യ ദീപിക പദുകോണ്‍ എത്തിയിരുന്നു. ഇതില്‍ ഇപ്പോ എന്താണ് ഇത്ര തമാശ? മിക്ക ദിവസങ്ങളിലും നിങ്ങള്‍ ഇങ്ങനെയാണ് എന്നാണ് ദീപിക കുറിച്ചിരിക്കുന്നത്. രണ്‍വീറിന്റെ പോസ്റ്റിന് താഴെ ആരാധകരും അടുത്ത സുഹൃത്തായ അര്‍ജുന്‍ കപൂറും കമന്റുകളുമായി എത്തിയിരുന്നു. സിങ് ഈസ് കിങ്, ഖില്‍ജോ എക്‌സോട്ടിക്ക് എന്നിങ്ങനെയാണ് രണ്‍വീര്‍ സിങ്ങിന്റെ ചിത്രത്തിന് താഴെ ആരാധകരുടെ കമന്റുകള്‍. ലോക് ഡൗണ്‍ കാലത്ത് മിക്ക ദിവസങ്ങളിലും രണ്‍വീറും ദീപികയും പോസ്റ്റുകളുമായി എത്താറുണ്ട്.
സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുളള താരങ്ങളാണ് രണ്‍വീര്‍ സിങ്ങും ദീപികാ പദുകോണും. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. വിവാഹ ശേഷവും ബോളിവുഡില്‍ സജീവമായിരുന്നു ഇരുവരും. ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് ക്യാപറ്റന്‍ കപില്‍ ദേവിന്റെ ബയോപിക്ക് ചിത്രം 83യാണ് ഇരുവരുടെയും പുതിയ ചിത്രം. ചിത്രത്തിലും രണ്‍വീറിന്റെ ഭാര്യയായിട്ടാണ് ദീപിക എത്തുന്നത്. ലോക് ഡൗണിന് പിന്നാലെയാകും ബിഗ് ബഡ്ജറ്റ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുക. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ നേരത്തെ തരംഗമായി മാറിയിരുന്നു


Click it and Unblock the Notifications