സെറ്റില്‍ ദീപികയെ തന്നെ നോക്കിയിരിക്കുന്ന രണ്‍വീര്‍! ആ സ്വഭാവത്തിന് ഒരു മാറ്റവുമില്ലെന്ന് നടി
ബോളിവുഡ് സിനിമാ പ്രേമികളുടെ ഇഷ്ട താരജോഡികളാണ് രണ്‍വീര്‍ സിങ്ങും ദീപികാ പദുകോണും. വിവാഹ ശേഷവും സിനിമ രംഗത്ത് സജീവമാണ് താരങ്ങള്‍. തങ്ങളുടെ ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഇരുവരും പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം രണ്‍വീര്‍ സിങ് പങ്കുവെച്ചൊരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇരുവരും ഒന്നിച്ച ആദ്യ ചിത്രമായ രാംലീലയുടെ സെറ്റില്‍ നിന്നെടുത്ത ഒരു പഴയ ചിത്രമായിരുന്നു രണ്‍വീര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

സെറ്റില്‍ ദീപിക എങ്ങോട്ടോ നോക്കിയിരുന്നപ്പോള്‍ കാമുകിയെ തന്നെ നോക്കിയിരിക്കുകയാണ് രണ്‍വീര്‍. ക്യാപ്ഷന്‍ ആവശ്യമില്ല എന്ന് പ്രത്യേകം പറഞ്ഞുകൊണ്ടാണ് നടന്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. രണ്‍വീറിന്റെ ചിത്രം വന്നതിന് പിന്നാലെ കമന്റുമായി ദീപികയും ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരുന്നു.
ഏഴ് വര്‍ഷങ്ങള്‍, ഇപ്പോഴും ഒന്നും മാറിയിട്ടില്ല എന്നായിരുന്നു ദീപികയുടെ കമന്റ്. പിന്നാലെ പരിനീതി ചോപ്ര, ആയുഷ്മാന്‍ ഖുറാന, ജാക്വിലിന്‍ ഫെര്‍ണാണ്ടസ് തുടങ്ങിയവരും രണ്‍വീറിന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരുന്നു.
2013ലായിരുന്നു രണ്‍വീറും ദീപികയും ആദ്യമായി ഒന്നിച്ച ഗോലിയോം കീ രാസ്‌ലീല രാംലീല പുറത്തിറങ്ങിയിരുന്നത്. സഞ്ജയ് ലീല ബന്‍സാലിയായിരുന്നു സിനിമയുടെ സംവിധായകന്‍. തുടര്‍ന്ന് ബന്‍സാലിയുടെ തന്നെ സംവിധാനത്തില്‍ ബജ്‌റാവോ മസ്താനി, പദ്മാവത് തുടങ്ങിയ സിനിമകളിലും ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. രണ്‍വീര്‍ സിങ് നായകനാവുന്ന എറ്റവും പുതിയ ചിത്രം 1983യിലും ദീപിക പദുകോണ്‍ തന്നെയാണ് നായികയാവുന്നത്.


Click it and Unblock the Notifications