For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇത് ദീപികയുടെ ഇരട്ടസഹോദരിയല്ലേ? താരസുന്ദരിയുടെ അപരയെ തിരഞ്ഞ് സോഷ്യല്‍ മീഡിയ; ചിത്രങ്ങള്‍ വൈറല്‍

  |

  ബോളിവുഡിന്റെ താരസുന്ദരിയാണ് ദീപിക പദുക്കോണ്‍. അഭിനയമികവ് കൊണ്ടും സൗന്ദര്യത്തികവ് കൊണ്ടും കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി വെള്ളിത്തിരയിലെ സജീവസാന്നിധ്യമാണ് നടി. ദീപികയെപ്പോലൊരു അഭിനേത്രിയെ ഇനി ഇന്ത്യന്‍ സിനിമയില്‍ കാണാന്‍ സാധിക്കില്ലെന്ന് വരെ നിരൂപകര്‍ വാഴ്ത്താറുണ്ട്.

  വ്യക്തിജീവിതത്തിലും കരിയറിലും ദീപിക നേടിയ വിജയങ്ങള്‍ ബോളിവുഡില്‍ വളര്‍ന്നുവരുന്ന പല യുവനടികളെയും സ്വാധീനിച്ചിട്ടുണ്ട്. അടുത്തിടെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറിയായി തിരഞ്ഞെടുക്കപ്പെട്ട ദീപിക ഇന്ത്യയുടെ അഭിമാനതാരമായി മാറിയിരുന്നു.

  ഇപ്പോഴിതാ ദീപികയുമായി അടുത്ത രൂപസാദൃശ്യമുള്ള ഒരു പെണ്‍കുട്ടിയെ കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്ററായ റിജുത ഘോഷ് ദേബാണ് ദീപികയുമായുള്ള രൂപസാദൃശ്യത്തിന്റെ പേരില്‍ ശ്രദ്ധ നേടുന്നത്.

  ഒരാളെ പോലെ ഏഴു പേര്‍ കാണുമെന്ന ഒരു പഴമൊഴി വളരെ പ്രസിദ്ധമാണല്ലോ. സെലിബ്രിറ്റികളോട് രൂപസാദൃശ്യമുള്ള അപരന്‍മാര്‍ പലപ്പോഴും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരാറുമുണ്ട്. ദീപികയുമായുള്ള അസാധാരണമായ സമാനതയാണ് റിജുതയില്‍ സോഷ്യല്‍ ലോകം കണ്ടെത്തിയത്.

  വിവാഹമോചനം വരുത്തിവെച്ചത് വലിയ പണച്ചിലവ്; ജീവനുണ്ടെങ്കില്‍ ആ കോടികള്‍ കൊടുത്തുതീര്‍ക്കുമെന്ന് സെയ്ഫ് അലി ഖാന്‍

  നിങ്ങള്‍ ദീപികയെ പോലെയുണ്ട്, ദീപിക നിങ്ങളുടെ ഇരട്ട സഹോദരിയാണോ എന്ന് തുടങ്ങി നിരവധി കമന്റുകളാണ് റിജുത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്. ദീപികയുമായുള്ള നല്ല സാമ്യം ഉണ്ടെന്ന് കണ്ടെത്തിയതോടെ ഇപ്പോള്‍ വൈറല്‍ താരമായി മാറിയിരിക്കുകയാണ് റിജുത.

  കൊല്‍ക്കത്തയില്‍ ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്ററായി ജോലി ചെയ്യുന്ന റിജുതയുടെ ഇന്‍സ്റ്റഗ്രാമില്‍ നിറയെ ദീപികയോട് സമാനമായ പോസിലുള്ളതും മേക്കപ്പിട്ടുമുള്ള ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തത്.

  ഐശ്വര്യ റായിയെ തൊടാന്‍ പേടിയായി; ഇന്റിമേറ്റ് സീന്‍ എടുക്കുമ്പോള്‍ കുട്ടിക്കളി വേണ്ടെന്ന് പറഞ്ഞതായി രണ്‍ബീര്‍

  മുന്‍പ് റിജുത തന്റെ കാമുകനൊപ്പമുള്ള ചിത്രങ്ങളും ഇതേ മാതൃകയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. രണ്‍വീറും ദീപികയും പോസ് ചെയ്യുന്ന അതേ രീതിയിലായിരുന്നു ഇരുവരും ചിത്രങ്ങള്‍ എടുത്തത്. മാത്രമല്ല, നിരവധി ആളുകള്‍ ആ ചിത്രങ്ങള്‍ കണ്ട് രണ്‍വീര്‍-ദീപിക എന്ന് പേരിട്ട് വിളിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ താരമായി മാറിയിരിക്കുകയാണ് ഇപ്പോള്‍ റിജുത ഘോഷ് ദേബ്.

  സുഹൃത്തിന്റെ കാമുകിക്കൊപ്പം കിടക്ക പങ്കിട്ടിട്ടുണ്ട്! അര്‍ജുനേയും രണ്‍വീറിനേയും ഞെട്ടിച്ച് രണ്‍ബീര്‍

  Recommended Video

  Dilsha Prasannan Dance | ഓ എന്താ ഒരു ചടുലത, പൊതുവേദിയിൽ ആദ്യമായി തകർത്താടി ദിൽഷ | *BiggBoss

  അടുത്തിടെയായിരുന്നു ദീപിക പദുക്കോണിന്റെ പിറന്നാള്‍. ഭര്‍ത്താവ് രണ്‍വീര്‍ സിങ്ങിനൊപ്പം ആഘോഷമായി തന്നെയായിരുന്നു ദീപിക തന്റെ പിറന്നാള്‍ കൊണ്ടാടിയത്.

  നീണ്ട ഇടവേളയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന പത്താന്‍ ആണ് ദീപികയുടെ പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്.

  യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ഹൃത്വിക് റോഷന്‍ നായകനാകുന്ന പുതിയ ചിത്രത്തിലും ദീപിക തന്നെയാണ് നായിക.

  Read more about: deepika padukone
  English summary
  Deepika Padukone's doppelganger, Rijuta Ghosh Deb's pictures went viral on the internet
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X