ദീപിക പദുക്കോണിന് മുന്‍ കാമുകന്റെ ആശംസകള്‍; നടിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസിനീയമാണെന്ന് സിദ്ധാര്‍ഥ് മല്യ
ബോളിവുഡിലെ ഏറ്റവും മുന്‍നിര നായികമാരില്‍ ഒരാളാണ് ദീപിക പദുക്കോണ്‍. നടന്‍ രണ്‍വീര്‍ സിംഗുമായി വിവാഹം കഴിഞ്ഞതിന് ശേഷവും ദീപിക അഭിനയത്തില്‍ തുടരുകയാണ്. ഇതിനിടെ നടിയുടെ മുന്‍ കാമുകനും നടനും മോഡലുമായ സിദ്ധാര്‍ഥ് മല്യ ദീപികയെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്. ദീപികയുടെ പുതിയ സംരംഭത്തിന് ആശംസകള്‍ അറിയിച്ചതിനൊപ്പം നടിയെ പുകഴ്ത്തി പറഞ്ഞിരിക്കുകയാണ് സിദ്ധാര്‍ഥ്.
തന്റെ മാനസികാരോഗ്യത്തെ കുറിച്ചും അതില്‍ അനുഭവിച്ച വേദനകളെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഒപ്പം ആ രംഗത്തേക്ക് വലിയൊരു സഹായം ചെയ്യുന്ന ദീപികയും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുണ്ടെന്നാണ് ഒരു മാധ്യമത്തിന് നല്‍കിയ പ്രതികരണത്തിലൂടെ സിദ്ധാര്‍ഥ് പറയുന്നത്. മുന്‍പ് ദീപിക പദുക്കോണ്‍ കടുത്ത വിഷാദ രോഗത്തിലേക്ക് എത്തിയിരുന്നു. അതില്‍ നിന്നും രക്ഷപ്പെട്ടതിന് പിന്നാലെ 'ലൈവ് ലവ് ലാഫ്' എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ചു. ആളുകളെ ബോധവത്കരിക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് ദീപികയുടെ ഈ ശ്രമം.

Recommended Video
'ദീപികയും മറ്റെല്ലാവരും കൂടി ഇന്ത്യയില്‍ ചെയ്യുന്ന ഈ കാര്യം അതിശയകരമായിട്ടാണ് ഞാന്‍ കരുതുന്നത്. മാനസികാരോഗ്യത്തെ കുറിച്ച് സംസാരിക്കുന്ന മതിയായ ആളുകള്‍ ഇല്ല. മാനസികാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ദീപികയെ പോലൊരാള്‍ അവരുടെ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നത് പ്രശംസനീയമാണ്. കൂടാതെ ആളുകള്‍ക്ക് ഈ അവസ്ഥയെ കുറിച്ച് സംസാരിക്കാന്‍ കഴിയുമെന്നും ഞാന്‍ കരുതുന്നു. അത് പുസ്തകങ്ങളായി എഴുതുകയോ പ്രമുഖരോ സ്‌കൂളുകളില്‍ അധ്യാപകരോ അടക്കമുള്ളവര്‍ അതേ കുറിച്ച് സംസാരിക്കുകയോ വേണം. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമെല്ലാം അതേ കുറിച്ചുള്ള അറിവുകള്‍ എത്തിക്കുന്നത് എല്ലാവര്‍ക്കും നല്ലതാണ്.


Click it and Unblock the Notifications