എന്റെ പ്രണയം പോലും ഞാന്‍ വെറുത്തു! വിഷാദ രോഗത്തെക്കുറിച്ച് ദീപികാ പദുകോണ്‍

By Midhun Raj

തനിക്കുണ്ടായ വിഷാദ രോഗത്തെക്കുറിച്ച് മനസ് തുറന്ന് നടി ദീപികാ പദുകോണ്‍. ദാവോസില്‍ നടന്ന ലോക ഇക്കണോമിക് ഫോറത്തില്‍ ക്രിസ്റ്റല്‍ പുരസ്‌കാരം സ്വീകരിച്ചതിന് പിന്നാലെയാണ് ദീപിക വിഷാദത്തെക്കുറിച്ച് സംസാരിച്ചത്. വിഷാദമുണ്ടായ സമയത്ത് തന്റെ പ്രണയം പോലും വെറുത്തതായി ദീപിക പറഞ്ഞു. സ്വന്തം അനുഭവത്തില്‍ നിന്നും പഠിച്ച കാര്യങ്ങളില്‍ നിന്നാണ് മറ്റുളളവര്‍ക്ക് വേണ്ടിയും പോരാടേണ്ടതുണ്ടെന്ന തീരുമാനത്തില്‍ താന്‍ എത്തിയതെന്നും നടി പറഞ്ഞു.

 deepikapadukone

വിഷാദം ബാധിച്ച വ്യക്തിയെ മനസിലാക്കുക എന്നതാണ് എറ്റവും പ്രധാനമെന്നും നടി പറയുന്നു. അതാണ് രോഗത്തെ നേരിടാനുളള ആദ്യ ചുവടും. വിഷാദ രോഗവും ഉത്കണ്ഠയും മറ്റ് ഏതൊരു രോഗത്തെയും പോലെയാണ്. ചികിത്സിക്കാനും ഭേദമാക്കാനും കഴിയുന്ന രോഗമാണിത്. വിഷാദം അനുഭവിക്കുന്നവരോടൊപ്പം താനുണ്ടാകുമെന്നും നടി പറഞ്ഞു. രോഗത്തെ എതിരിടാന്‍ വേണ്ടി മാത്രം ലക്ഷക്കണക്കിന് ഡോളറുകളാണ് ഓരോ വര്‍ഷവും രാജ്യങ്ങള്‍ ചെലവഴിക്കുന്നത്. ഇങ്ങനെ പോയാല്‍ വിഷാദം രാജ്യങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയായി മാറും. ഞാന്‍ സംസാരിക്കുമ്പോള്‍ തന്നെ ലോകത്ത് എവിടെയെങ്കിലും ഒരാളെങ്കിലും വിഷാദത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തിട്ടുണ്ടാകും, ദീപിക പറഞ്ഞു.

ലിവ് ലവ് ലൈഫ് എന്ന സന്നദ്ധ സംഘടന രൂപീകരിച്ചതിന്റെ കാരണവും ചടങ്ങില്‍ ദീപിക വ്യക്തമാക്കിയിരുന്നു. വിഷാദം ഗൗരവതരമാണെന്ന് മനസിലാക്കികൊണ്ടാണ് സംഘടന രൂപികരിച്ചതെന്ന് നടി പറഞ്ഞു. ഒരു മാറ്റം വരുത്തേണ്ടത് തന്റെ ആവശ്യമാണെന്ന് തോന്നിയെന്നും ഇതിലൂടെ ഒരു ജീവിതമെങ്കിലും സംരക്ഷിക്കുക എന്ന ലക്ഷ്യമുണ്ടെന്നും നടി പറഞ്ഞു. സംഘടനയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് നടിക്ക് ഇത്തവണ പുരസ്‌കാരം ലഭിച്ചത്. വിഷാദ രോഗത്തെക്കുറിച്ച് മുന്‍പും മനസുതുറന്ന് താരമാണ് ദീപിക പദുകോണ്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X