ജൂനിയർ അവതാർ! കൊമ്പന്‍ പല്ലുകളുമായി ഡെവിള്‍ ലുക്ക്, ഭർത്താവിനെ ട്രോളി ദീപിക
ബോളിവുഡ് പ്രേക്ഷകരുടെ പ്രിയതാരമാണ് രൺവീർ സിങ്. ചിത്രങ്ങളും പുതിയ സിനിമ വിശേഷങ്ങളും പങ്കുവെച്ച് താരം സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് രൺവീർ സിങ്ങിന്റെ ബാല്യകാല ചിത്രമാണ്. രൺവീർ തന്നെയാണ് ചിത്രം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്.

ഡെവിൾ ലുക്കിലുള്ള ചിത്രമാണ് രൺവീർ പങ്കുവെച്ചിരിക്കുന്നത്. കൊമ്പൻ പല്ലുകൾ വെച്ചുള്ള രൺവീറിന്റെ ബാല്യകാല ചിത്രമാണ് താരം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. പ്രേക്ഷകർ മാത്രമല്ല സഹതാരങ്ങളും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് രൺവീർ. സ്വരസിദ്ധമായ തമാശയിലൂടെ എല്ലാവരേയും കയ്യിൽ എടുക്കാറുളള താരം ചെറുപ്പത്തിലെ ഇങ്ങനെ തന്നേയായിരുന്നല്ലേ എന്നാണ് ചിത്രത്തിൽ ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്. താരത്തിന്റെ ഡെവിൾ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഇപ്പോഴിത രൺവീറിനെ ട്രോളി ഭാര്യയും നടിയുമായ ദീപിക പദുകോൺ രംഗത്തെത്തിയിട്ടുണ്ട്. കുസൃതി നിറഞ്ഞ അവതാറിന്റെ ബാല്യകാലമാണോ എന്നാണ് ദീപിക ചിത്രത്തിന് നൽകിയിരിക്കുന്ന കമന്റ്. രൺവീറിന്റെ ചിത്രത്തിന് കമന്റുമായി ആരാധകരും എത്തിയിട്ടുണ്ട്. പദ്മാവദിന് ശേഷം ദീപികയും രൺവീറും ഒന്നിച്ചെത്തുന്ന ചിത്രമാണ് 83. ക്രിക്കറ്റ് താരം കപിൽ ദേവിന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ കപിലായിട്ടാണ് രൺവീർ എത്തുന്നത്. ഭാര്യ വേഷത്തിൽ ദീപികയും.


Click it and Unblock the Notifications