»   » ദീപിക പദുക്കോണിന്റെ ഹോളിവുഡിലെ തകര്‍ച്ചക്ക് പിന്നില്‍ പ്രിയങ്ക ചോപ്രയോ ??

ദീപിക പദുക്കോണിന്റെ ഹോളിവുഡിലെ തകര്‍ച്ചക്ക് പിന്നില്‍ പ്രിയങ്ക ചോപ്രയോ ??

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ താരസുന്ദരികളായ ദീപിക പദുക്കോണും പ്രിയങ്ക ചേപ്രയും ഹോളിവുഡിലേക്ക് ചുവടുവെപ്പ് നടത്തി തിളങ്ങി നില്‍ക്കുന്ന താരങ്ങളാണ്. എന്നാല്‍ ദീപികക്ക് ഹോളിവുഡില്‍ ചുവടുറപ്പിക്കാന്‍ കഴിയാതെ ആയിരിക്കുകയാണ്. അതിനിടയില്‍ പ്രിയങ്ക തന്റെ കരിയറിലെ ഉന്നത വിജയത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

എന്നാല്‍ ദീപികയുടെ ഹോളിവുഡിലെ സിനിമ നടിയുടെ വളര്‍ച്ചക്ക് ഫലമെന്നുമുണ്ടാക്കിയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഡെക്കാന്‍ ക്രോണിക്കലാണ് ദീപികയുടെ ഹോളിവുഡ് അരങ്ങേറ്റം പ്രതീക്ഷിച്ച ഫലം നല്‍കിയില്ലെന്ന് പുറത്ത് വിട്ടത്. മാത്രമല്ല അവസരങ്ങളെല്ലാം പ്രിയങ്കക്ക് കിട്ടുകയുമാണ്.

ദീപികയുടെ ഹോളിവുഡ് ചിത്രം

ദീപികയുടെ ഹോളിവുഡിലെ അരങ്ങേറ്റ ചിത്രമാണ് 'എക്‌സ്എക്‌സ്എക്‌സ് സെന്‍ഡര്‍ കേജ്' ചിത്രത്തിലെ പ്രകടനത്തിലുടെ ദീപികയുടെ കരിയറിന് പ്രതീക്ഷിച്ച ഫലം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ചിത്രം ജനുവരിയിലാണ് റിലീസായത്.

പ്രിയങ്കയെ തേടി നിര്‍മ്മതാക്കള്‍

ഈ വര്‍ഷം മേയില്‍ ഇറങ്ങാന്‍ പോകുന്ന 'ബേവാച്ച് ' എന്ന ചിത്രത്തിലാണ് പ്രിയങ്ക അഭിനയിച്ചു കൊണ്ടിരിക്കുന്നത്. താരത്തിന് വന്‍ ഡിമാന്‍ഡാണിപ്പോള്‍. പ്രിയങ്കയുടെ ഡേറ്റിനായി ഹോളിവുഡ് നിര്‍മ്മതാക്കളുടെ നീണ്ട വരിയാണുള്ളതെന്നാണ് പുറത്ത വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ദീപികയുടെ സിനിമയെക്കാളും പ്രിയങ്കയുടെ ചിത്രത്തിന് പ്രിയം കൂടുതലുണ്ടോ ?

ദീപികയുടെ അരങ്ങേറ്റ ചിത്രത്തെക്കാളും പ്രിയങ്കയുടെ ചിത്രത്തിന് പ്രീ- റിലീസ് കൂടുതലുള്ളണ്ട്. അതാണ് ദീപികയുടെ ചിത്രത്തില്‍ നിന്നും നഷ്ടമായിട്ടുള്ളത്.

പ്രിയങ്ക ബോളിവുഡിന്റെ മുഖമാണ്

അമേരിക്കന്‍ ദിനപത്രത്തില്‍ വന്നത് പ്രിയങ്ക ബോളിവുഡിന്റെ മുഖമാണെന്നായിരുന്നു. കുറെ മുന്‍പ് ഇത് ഐശ്വര്യ റായ് ആയിരുന്നു.

അമേരിക്കയില്‍ പ്രശസ്തയായി പ്രിയങ്ക

അമേരിക്കയില്‍ പ്രിയങ്ക ഇപ്പോള്‍ അറിയപ്പെട്ടു തുടങ്ങിയിരിക്കുകയാണ്. അമേരിക്കയിലെ പല സംവാദ പരിപാടികളിലും നടി പങ്കെടുക്കാറുണ്ട്. മാത്രമല്ല നടിയുടെ ചിത്രം പല മാഗസീനുകളിലും കവര്‍ ചിത്രമായി വരാറുണ്ട്. ഇതിലുടെ താരം അമേരിക്കയില്‍ പ്രശസ്തയായി മാറിയിരിക്കുകയാണ്.

ബോളിവുഡില്‍ തന്നെ ചുവടുറപ്പിക്കാന്‍ തയ്യറായി ദീപിക

ദീപിക ഇനി ബോളിവുഡില്‍ തന്നെ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ്. സഞ്ജയ് ലീല ബഹന്‍സാലിയുടെ ചിത്രം 'പത്മാവതി'യിലാണ് നടി ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രം നവംബറില്‍ റിലീസിനായി ഒരുങ്ങുകയാണ്.

English summary
Deepika Padukone's xXx didn't do anything to establish her career in the West, while even before the release of Baywatch producers are lining up to sign Priyanka Chopra.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam