ദീപികയുടെ മുഖംമൂടി അഴിഞ്ഞു വീണു!!രൺവീറിനെ കുറിച്ചു പറഞ്ഞത് ഇങ്ങനെ, ഇത്രയ്ക്ക് പൊസസീവോ...
സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് രൺവീറിന്റെ ചിത്രത്തിന് ദീപിക ചെയ്ത് കമന്റാണ്.
പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുളള പ്രണയ ജോഡികളാണ് രൺവീറും ദീപികയും. ഇവരുടെ പ്രണയകഥകൾ കേൾക്കാൻ എന്നും പ്രേക്ഷകർക്ക് ഏറെ താൽപര്യമാണ്. എല്ലാവരും ചോദിക്കുനമ്നത് ഇവരുടെ വിവാഹത്തിനെ കുറിച്ചാണ്. എന്നാണ് വിവാഹമെന്നാണ് എല്ലാവരും ചോദിക്കുന്നത്. ഇവരുടെ പ്രണയ ബന്ധത്തിൽ അത്രയേറെ താൽപര്യമാണ് പ്രേക്ഷകർക്ക്.
പ്രണയത്തെ കുറിച്ച് താരങ്ങൾ ഇതുവരെ തുറന്ന് സമ്മതിച്ചിട്ടില്ല. സുഹൃത്തുക്കൾ മാത്രമാണെന്നാണ് ഇവരുടെ പ്രതികരണം. ഇതു വിശ്വസിക്കാൻ പ്രേക്ഷകർക്ക് കഴിഞ്ഞിട്ടില്ല. പല പൊതുവേദികളിലും ഇരുവരും ഒരുമിച്ചാണ് പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് രൺവീറിന്റെ ചിത്രത്തിന് ദീപിക ചെയ്ത് കമന്റാണ്.

എന്റെ
കഴിഞ്ഞ ദിവസം രൺവീർ സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. കടൽ തീരത്ത് നിൽക്കുന്ന ചിത്രമായിരുന്നു അത്. നൂറ് കണക്കിന് ലൈക്കും കമന്റുകമാണ് ചിത്രത്തിന് ലഭിച്ചിത്. ഇതിനിടയിൽ ദീപികയും ചിത്രത്തിന് കമന്റ് ചെയ്തിരുന്നു. മൈൻ എന്നായിരുന്നു താരം ചിത്രത്തിന് നൽകിയ കമന്റ് . ശേഷം കണ്ണിൽ ഹൃദയമുള്ള ഇമോജികളും പോസ്റ്റ് ചെയ്തു. ഇത് രൺവീറും ദീപികയും തമ്മിലുളള പ്രണയത്തെ സൂചിപ്പിക്കുന്നതാണെന്നാണ് ആരാധകരുടെ ഭാഷ്യം. എന്തായാലും രൺവീറിന്റെ ചിത്രവും ദീപികയുടെ കമന്റും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

വിവാഹം നവംബറിൽ
ദീപിക രൺവീറ്‍ വിവാഹം നവംബറിൽ നടക്കുമെന്നാണ് പുറത്തു വരുന്ന വിവരം ഇതിനും മുൻപ് ജൂലൈയിൽ വിവാഹമെന്നുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. അതിനെ ഖണ്ഡിക്കും വിധത്തിലാണ് പുതിയ തീയതി പുറത്തു വന്നിരിക്കുന്നത്. നവംബർ 19 ന് സ്വിസർലാന്റ് വെച്ചാകും താര വിവാഹം നടക്കുക. ഇതിനുള്ള ഒരുക്കുങ്ങൾ ദീപികയുടെ വീട്ടിൽ ആരംഭിച്ചിട്ടുണ്ടത്രേ. അതേ സമയം വിവാഹ വാർത്തയെ കുറിച്ച് ഒദ്യോഗികമായ വിവരം ഇതുവരെ ലഭിച്ചിട്ടില്ല

ഹിന്ദു ആചാരപ്രകാരം
വിവാഹം സ്വിറ്റ്സർലാൻഡിൽ ഇന്ത്യയ്ക്ക് പുറത്തു വച്ചാകും താര വിവാഹം നടക്കുക എന്നുള്ള റിപ്പോർട്ട് പ്രചരിച്ചിരിക്കുന്നു. അപ്രതീക്ഷിതമായിട്ടുളള രൺവീറിന്റെ സ്വിറ്റ്സർലാൻഡ് സന്ദർശനം പ്രേക്ഷകരിൽ സംശയം ജനിപ്പിച്ചിരുന്നു. വളരെ അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കുന്നതെന്നും. ഹിന്ദു ആചാര പ്രകാരമാകും വിവാഹം നടക്കുകയെന്നും താരത്തിനോട് അടുത്ത് നിൽക്കുന്ന വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. എന്നാൽ ഇത്രയൊക്കെ വാർത്തകൾ പ്രചരിച്ചിട്ടും വിവാഹത്തെ കുറിച്ച് ഇവരുടെ ഭാഗത്ത് നിന്ന് ഉദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല എന്നാണ് ശ്രദ്ധേയം.

വിവാഹത്തിനുള്ള ഷോപ്പിങ്
ദീപിക-രൺവീർ വിവാഹത്തിനുള്ള ഷോപ്പിങ് ആരംഭിച്ചിട്ടുണ്ട്. ദീപികയും അമ്മ ഉജ്ജലയും കഴിഞ്ഞ ദിവസം മുംബൈയിലെ ഒരു പ്രമുഖ ആഭരണ കടയിൽ എത്തിയിരുന്നു. ഇരുവരുടേയും ചിത്രങ്ങൾ ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തിട്ടുമുണ്ട്. വിവാഹത്തിനായി ആഭരണം വാങ്ങാൻ എത്തിയതാകുമെന്നാണ് പുറത്തു വരുന്ന വാർത്ത. അതേ സമയം വിവാഹത്തിനു വേണ്ടിയുളള മററു ഷോപ്പിങ്ങുകൾ താരം കുടുംബം നടത്തിയെന്ന് വാർത്തകൾ പുറത്തു വന്നിരുന്നു. കൂടാതെ ബാക്കിയുളേള വിവാഹ ഷോപ്പിങ്ങുകൾ ബെംഗളൂരുവിലാണ് നടന്നത്.

ആറ് വർഷത്തെ പ്രണയം
കഴഞ്ഞ ആറ് വർഷമായി ദീപികയും - രൺവീർ തമ്മിൽ പ്രണയത്തിലാണത്രേ. വിവാഹ വാർത്തകൾ ചൂട് പിടിക്കുമ്പോഴും പ്രണയം സ്ഥിരീകരിക്കാൻ ഇരു താരങ്ങളും തയ്യാറായിട്ടില്ല. പല അവസരത്തിലും താരങ്ങളോട് ഇതിനെ കുറിച്ച് ചോദിച്ചിട്ടുണ്ടെങ്കിലും നിഷേധിച്ച് ഒഴിഞ്ഞു മാറുകയാണ്. എന്നാൽ പ്രചരിക്കുന്ന വാർത്തകൾ സത്യമാകുന്ന രീതിയിലാണ് താരങ്ങളുടെ പെരുമാറ്റം. പല പൊതുപരിപാടിയിലും ഇവർ ഒരുമിച്ചാണ് പ്രത്യക്ഷപ്പെടുന്നത്. എന്നിട്ടു തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നുള്ള നിലപാടിലാണ് ഇവർ.


Click it and Unblock the Notifications