ഛപ്പകിന് വേണ്ടി രണ്‍വീര്‍ പണം മുടക്കിയോ? ദീപികയുടെ മറുപടി വൈറല്‍

By Midhun Raj

ദീപികാ പദുകോണിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ഛപ്പക്ക്. ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗര്‍വാളിന്റെ ജീവിതമാണ് സിനിമയില്‍ കാണിക്കുന്നത്. പാര്‍വതിയുടെ ഉയരെയ്ക്ക് ശേഷമാണ് സമാനമായ പ്രമേയം പറഞ്ഞുകൊണ്ട് ദീപികയുടെ ഛപ്പക്ക് വരുന്നത്. കരിയറില്‍ ഇതുവരെ ചെയ്യാത്തൊരു തരം കഥാപാത്രമായിട്ടാണ് നടി എത്തുന്നത്. ഛപ്പക്കിന്റെതായി പുറത്തിറങ്ങിയ ട്രെയിലറും പോസ്റ്ററുകളും ശ്രദ്ധേയമായി മാറിയിരുന്നു.

deepika padukone

അഭിനയത്തിന് പുറമെ സിനിമ നിര്‍മ്മിച്ചതും ദീപിക പദുകോണ്‍ തന്നെയാണ്. സിനിമയുടെ ടൈറ്റില്‍ ട്രാക്ക് ലോഞ്ച് കഴിഞ്ഞ ദിവസമാണ് നടന്നത്. ചടങ്ങില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ദീപിക നല്‍കിയ മറുപടി ശ്രദ്ധേയമായി മാറിയിരുന്നു. ഛപ്പക്കില്‍ ദീപികയുടെ ഭര്‍ത്താവ് രണ്‍വീര്‍ സിങ്ങും പണം നിക്ഷേപിച്ചിട്ടുണ്ടോ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം.

നിങ്ങളോട് ആരാണിത് പറഞ്ഞതെന്നും ഇതെന്റെ സ്വന്തം പണമാണെന്നുമായിരുന്നു ദീപികയുടെ മറുപടി. രണ്‍വീറും സിനിമയില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നത് വളരെ തെറ്റായ ധാരണയാണെന്ന് സംവിധായിക മേഘ്‌ന ഗുല്‍സാറും പറഞ്ഞു. ചടങ്ങില്‍ ലക്ഷ്മി അഗര്‍വാളും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ആസിഡ് ആക്രമണത്തിന് ശേഷം ലക്ഷ്മി തന്റെ മുഖത്തെ വെറുത്തതും പിന്നെ ഇഷ്ടപ്പെടാനും തുടങ്ങിയതുമൊക്കെ സിനിമയില്‍ കാണിക്കുന്നു. ആസിഡ് വില്‍പ്പന നിയന്ത്രിക്കുന്നതിലൂടെ രാജ്യത്ത് ആസിഡ് ആക്രമണം തടയുന്നതിനുള്ള പ്രചാരണത്തിന് മാള്‍ട്ടി നേത്വത്യം നല്‍കിയതും ചിത്രത്തില്‍ പറയുന്നുണ്ട്.

Read more about: deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X