കരിയറിലെ എറ്റവും അമൂല്യമായ സിനിമ പൂര്‍ത്തിയാക്കിയെന്ന് ദീപിക! പോസ്റ്റിന് രണ്‍വീറിന്റെ കമന്റ് വൈറല്‍
ദീപിക പദുകോണിന്റെതായി അണിയറയില്‍ ഒരുങ്ങാറുളള ചിത്രങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കാറുളളത്. വിവാഹ ശേഷവും ബോളിവുഡില്‍ സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ് നടി. ദീപികയുടെ പുതിയ വിശേഷങ്ങളറിയാന്‍ ആരാധകര്‍ ഒന്നടങ്കം വലിയ താല്‍പര്യമാണ് കാണിക്കാറുളളത്.
വിവാഹ ശേഷവും രണ്‍വീര്‍ സിങുമൊത്തുളള ചിത്രങ്ങളെല്ലാം നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ബോളിവുഡില്‍ ചപ്പക്ക് എന്ന സിനിമയാണ് ദീപിക പദുകോണിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. നടിയുടെ ആരാധകര്‍ വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്നൊരു ചിത്രം കൂടിയാണിത്. ചപ്പക്കിനെക്കുറിച്ചുളള ദീപികയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

ചപ്പക്ക്
രണ്‍വീര്‍ സിങുമായുളള വിവാഹ ശേഷം ദീപിക അഭിനയിച്ച ചിത്രം കൂടിയാണ് ചപ്പക്ക്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതമാണ് സിനിമയില്‍ കാണിക്കുന്നത്. ചപ്പക്കിന്റൈതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ദീപിക ഇതുവരെ ചെയ്യാത്ത തരത്തിലുളള കഥാപാത്രം തന്നെയാണ് സിനിമയിലുളളത്.

ദീപിക വരുത്തിയ രൂപമാറ്റം
ചപ്പക്കിനു വേണ്ടി ദീപിക വരുത്തിയ രൂപമാറ്റം ആരാധകരെയും സിനിമാ പ്രേമികളെയും ഒന്നടങ്കം ഞെട്ടിച്ചിരുന്നു. സിനിമയ്ക്കു വേണ്ടി വേറിട്ട മേക്ക് ഓവറിലാണ് നടി എത്തുന്നത്. ദീപികയുടെ കരിയറില്‍ തന്നെ വഴിത്തിരിവായി മാറിയേക്കാവുന്ന ഒരു കഥാപാത്രം കൂടിയായിരിക്കും ചിത്രത്തിലേത്. തനിക്ക് ഏറെ പ്രിയപ്പെട്ടൊരു ചിത്രമാണ് ചപ്പക്കെന്ന് ദീപിക പദുകോണ്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു.

എറ്റവും അമൂല്യമായ ചിത്രം
ഏറെ നാളത്തെ ചിത്രീകരണത്തിനൊടുവില്‍ ചപ്പക്കിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിതായുളള വിവരമായിരുന്നു ദീപിക പദുകോണ്‍ പങ്കുവെച്ചിരുന്നത്. ഇന്‍സ്റ്റഗ്രാം പേജിലൂടെയുളള നടിയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. കരിയറിലെ എറ്റവും അമൂല്യമായ ചിത്രം പൂര്‍ത്തിയാക്കി എന്നായിരുന്നു ദീപിക ചിത്രത്തോടൊപ്പം കുറിച്ചത്.

ജനുവരി പത്താം തിയ്യതി
അടുത്ത വര്‍ഷം ജനുവരി പത്താം തിയ്യതി ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുമെന്ന വിവരവും ദീപിക പദുകോണ്‍ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നു. ദീപികയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനു പിന്നാലെ ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിങ് കമന്റുമായി എത്തിയിരുന്നു. മാജിക്ക് കാണാനായി കാത്തിരിക്കാന്‍ വയ്യ എന്നായിരുന്നു രണ്‍വീര്‍ സിങിന്റെ കമന്റ്.

മാല്‍ടി എന്ന കഥാപാത്രമായാണ്
ചപ്പക്കില്‍ മാല്‍ടി എന്ന കഥാപാത്രമായാണ് ദീപിക പദുകോണ്‍ എത്തുന്നത്. മേഘ്‌ന ഗുല്‍സാറാണ് സിനിമ സംവിധാനം ചെയ്യുന്നത്. അഭിനയത്തിനൊപ്പം ദീപിക നിര്‍മ്മാതാവായി എത്തുന്ന ചിത്രം കൂടിയാണിത്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും മേഘ്‌നാ ഗുല്‍സാറിന്റെ മൃഗ ഫിലിംസും ദീപികയുടെ നിര്‍മ്മാണ കമ്പനിയും സംയുക്തമായി ചേര്‍ന്നാണ് ചപ്പക്ക് നിര്‍മ്മിക്കുന്നത്.
പോസ്റ്റ് കാണൂ


Click it and Unblock the Notifications