twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രണ്‍വീറിന്റെ 83യ്ക്കായി ദീപികയ്ക്ക് റെക്കോര്‍ഡ് പ്രതിഫലം! തുക കേട്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ! കാണൂ

    By Midhun Raj
    |

    വിവാഹ ശേഷം സിനിമാ രംഗത്ത് സജീവമായ താരങ്ങളില്‍ ഒരാളാണ് ദീപിക പദുകോണ്‍. തന്റെ താരമൂല്യം ഒട്ടും കുറഞ്ഞിട്ടില്ലെന്ന് ഓര്‍മപ്പെടുത്തികൊണ്ടാണ് നടി വീണ്ടും ബോളിവുഡിലേക്ക് എത്തുന്നത്. ബോളിവുഡില്‍ ആരാധകര്‍ ഒന്നടങ്കം ഏറെയിഷ്ടപ്പെടുന്ന താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ദീപിക. ആസിഡ് ആക്രമണത്തിനിരയായ കഥാപാത്രമായി നടി എത്തുന്ന ചപ്പക്കിന്റെ ഷൂട്ടിംഗ് അടുത്തിടെയായിരുന്നു പൂര്‍ത്തിയായിരുന്നത്.

    പാടി ഞാന്‍...! തമാശയിലെ മനോഹര ഗാനത്തിന്റെ മേക്കിങ് വീഡിയോ പുറത്ത്! വീഡിയോ കാണാംപാടി ഞാന്‍...! തമാശയിലെ മനോഹര ഗാനത്തിന്റെ മേക്കിങ് വീഡിയോ പുറത്ത്! വീഡിയോ കാണാം

    ദീപിക പദുകോണിന്റെതായി ആരാധകര്‍ ഒന്നടങ്കം പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ചപ്പക്കിന് ശേഷം ഭര്‍ത്താവ് രണ്‍വീര്‍ സിങ്ങിനൊപ്പം ദീപിക അഭിനയിക്കുന്ന ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇപ്പോഴിതാ രണ്‍വര്‍ സിങ് ചിത്രത്തിനു വേണ്ടി റെക്കോര്‍ഡ് പ്രതിഫലമാണ് ദീപിക വാങ്ങുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

    83 എന്ന ചിത്രം

    83 എന്ന ചിത്രം

    ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ ജീവിത കഥ പറയുന്ന ചിത്രത്തിലാണ് രണ്‍വീറിനൊപ്പം ദീപിക അഭിനയിക്കുന്നത്. കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 83 എന്നാണ് ബിഗ് ബഡ്ജറ്റ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കപില്‍ ദേവിന്റെ ഭാര്യ റോമി ദേവിന്റെ വേഷത്തിലാണ് ചിത്രത്തില്‍ ദീപിക പദുകോണ്‍ അഭിനയിക്കുന്നത്. ഏറെനാളുകള്‍ക്ക് ശേഷമാണ് താരജോഡികള്‍ ഒരു സിനിമയ്ക്കു വേണ്ടി ഒന്നിക്കുന്നത്.

    രണ്‍വീറും ദീപികയും

    രണ്‍വീറും ദീപികയും

    വിവാഹത്തിന് മുന്‍പ് സഞ്ജയ് ലീല ബന്‍സാലിയുടെ രംഗീല, ബജ്രാവോ മസ്താനി, പദ്മാവത് തുടങ്ങിയ സിനിമകളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. മൂന്ന് സിനിമകളും ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റുകളായി മാറുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു 83യിലും ദീപിക അഭിനയിക്കുന്നുണ്ടെന്ന വിവരം പുറത്തുവന്നത്. 83യുടെ ലൊക്കേഷനില്‍ നിന്നുളള രണ്‍വീറിന്റെയും ദീപികയുടെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

    റെക്കോര്‍ഡ് പ്രതിഫലം

    റെക്കോര്‍ഡ് പ്രതിഫലം

    സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ് ദീപിക പദുകോണിന്റെ പ്രതിഫലം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്. റെക്കോര്‍ഡ് തുകയാണ് 83യ്ക്കായി നടി വാങ്ങുന്നതെന്നാണ് അറിയുന്നത്. സിനിമയില്‍ 14 കോടി രൂപയാണ് ദീപികയുടെ പ്രതിഫലമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രത്തില്‍ നായകനായി എത്തുന്ന രണ്‍വീറിന്റെ പ്രതിഫലത്തേക്കാള്‍ കൂടുതലാണിതെന്നും വിവരമുണ്ട്.

    റിലീസ് അടുത്ത വര്‍ഷം

    റിലീസ് അടുത്ത വര്‍ഷം

    ഗ്ലാസ്‌ഗോവിലാണ് 83യുടെ ഷൂട്ടിംഗ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. 1983ലെ ഇന്ത്യയുടെ ലോകകപ്പ് വിജയത്തെ ആസ്പദമാക്കികൊണ് സിനിമ അണിയിച്ചൊരുക്കുന്നത്. ഇന്ത്യയുടെ കിരീട നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നത് കപില്‍ ദേവ് തന്നെയായിരുന്നു. 2020 എപ്രില്‍ 10നായിരിക്കും ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുക. സിനിമയ്ക്കു വേണ്ടിയുളള തയ്യാറെടുപ്പുകള്‍ മുന്‍പേ തന്നെ രണ്‍വീര്‍ സിങ് നടത്തിയിരുന്നു.

    വമ്പന്‍ താരനിര

    വമ്പന്‍ താരനിര

    ചിരാഗ് പാട്ടീല്‍, ഹാര്‍ദി സിന്ധു, ആമി വിര്‍ക്ക്, സാക്യൂബ് സലീം, പങ്കജ് ത്രിപാഠി, സര്‍താജ് സിങ്, താഹിര്‍ രാജ് ബാസിന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍, തമിഴ് താരം ജീവയും രണ്‍വീറിന്റെ 83യില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിനിമയില്‍ ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ കൃഷ്ണമചാരി ശ്രീകാന്തായിട്ടാണ് ജീവ വേഷമിടുന്നത്. 83യുടെ ലൊക്കേഷനില്‍ നിന്നുളള ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്.

    വട്ട് ജയനും കൈതേരി സഹദേവനും റോയും തകര്‍ത്താടിയ സിനിമ! ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ഇറങ്ങി ആറ് വര്‍ഷംവട്ട് ജയനും കൈതേരി സഹദേവനും റോയും തകര്‍ത്താടിയ സിനിമ! ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ഇറങ്ങി ആറ് വര്‍ഷം

    ജോജുവിനൊപ്പം ചെമ്പനും നൈലയും! പൊറിഞ്ചു മറിയം ജോസിന്റെ കിടിലന്‍ മോഷന്‍ പോസ്റ്റര്‍ പുറത്ത്! കാണൂജോജുവിനൊപ്പം ചെമ്പനും നൈലയും! പൊറിഞ്ചു മറിയം ജോസിന്റെ കിടിലന്‍ മോഷന്‍ പോസ്റ്റര്‍ പുറത്ത്! കാണൂ

    English summary
    deepika padukone's remunaration for 83 film
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X