തലവെട്ടിയാലും സാരമില്ല ദീപികയെ തോല്‍പ്പിക്കാന്‍ പറ്റില്ല! ബിക്കിനി ധരിച്ച് നടിയുടെ ഗ്ലാമര്‍ ഫോട്ടോസ്
ബോളിവുഡ് സുന്ദരി ദിപീക പദുക്കോണ്‍ നായികയായ അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് പത്മാവതി. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന സിനിമ റിലീസിന് വേണ്ടി അണിയറയില്‍ ഒരുങ്ങുകയാണ്. അതിനിടെ സിനിമ വലിയ വിവാദങ്ങളിലായിരുന്നു കുടുങ്ങിയിരുന്നത്.
എന്നാല്‍ അതൊന്നും തന്നെ ബാധിക്കില്ല എന്ന നിലപാടിലാണ് ദീപിക. വര്‍ഗീയ വാദികള്‍ക്ക് കിടിലന്‍ മറുപടിയുമായി നടി രംഗത്തെത്തിയിരിക്കുകയാണ്. റാണി പത്മിനിയുടെ കഥ പറയുന്ന സിനിമയിലഭിനയിച്ചതിന്റെ പേരില്‍ ആരോപണങ്ങള്‍ നടക്കുമ്പോള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ദീപിക പുറത്ത് വിട്ട ഗ്ലാമര്‍ ചിത്രങ്ങള്‍ കണ്ട് എല്ലാവരും ഞെട്ടിയിരിക്കുകയാണ്.

ദീപികയുടെ ചിത്രങ്ങള്‍
വിവാദങ്ങള്‍ പിന്നാലെയുണ്ടെങ്കിലും ബോളിവുഡ് സുന്ദരി ദീപിക പദുക്കോണിന് അതൊന്നും ഒരു പ്രശ്‌നമുള്ള കാര്യമല്ല. വിവാദങ്ങള്‍ക്ക് മറുപടിയായി ഗ്ലാമര്‍ ലുക്കിലുള്ള പുതിയ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടിരിക്കുകയാണ് ദീപികയിപ്പോള്‍.

ഫിലിം ഫെയറിന് വേണ്ടി
ഫിലിം ഫെയറിന് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടിലാണ് വീണ്ടും അതീവ ഗ്ലാമറസായി ദീപിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയിയലൂടെ ആരാധകര്‍ പുറത്ത് വിട്ട ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.

പത്മാവതിയുടെ വിവാദങ്ങള്‍
റാണി പത്മിനിയുടെ ജീവിതകഥ ആസ്പദമാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന സിനിമയാണ് പത്മാവതി. സിനിമയുടെ റിലീസ് തടയുമെന്ന് പറഞ്ഞ് ഒരു കൂട്ടം വര്‍ഗീയവാദികള്‍ രംഗത്തെത്തിയിരുന്നു. മാത്രമല്ല ദീപികയുടെയും സംവിധായകന്റെയും തല വെട്ടുമെന്നും അവര്‍ പറഞ്ഞിരുന്നു.

പത്മാവതി
ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ എന്നിവരാണ് പത്മാവതിയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ നിന്നും പുറത്ത് വന്ന ട്രെയിലറും പോസ്റ്ററുകളും ഹിറ്റായിരുന്നു.

ബിഗ് ബജറ്റ് ചിത്രം
ഖില്‍ജി രാജവംശത്തിലെ ഭരണാധികാരിയായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയ്ക്ക് പത്മാവതിയോട് തോന്നുന്ന പ്രണയത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമ 160 കോടി മുതല്‍ മുടക്കിലാണ് നിര്‍മ്മിക്കുന്നത്. ഡിസംബര്‍ ഒന്നിനായിരിക്കും സിനിമ തിയറ്ററുകളില്‍ റിലീസിനെത്തുന്നത്.


Click it and Unblock the Notifications











