മൈസൂര്‍പാക്കും പൊട്ടറ്റോ ചിപ്‌സുമില്ലാതെ വരണ്ട, രണ്‍വീറിനോട് ആഗ്രഹം പ്രകടിപ്പിച്ച് ദീപിക
സിനിമ നടിയാണെങ്കിലും താൻ സാധരണ ഭാര്യമാരെപ്പോലെ തന്നെയാണ് ഒരിക്കൽ കൂടി തെളിയി്ചിരിക്കുകയാണ് നടി ദീപിക പദുകോൺ. താരദമ്പതികളായത് കൊണ്ട് തന്നെ ദീപികയുടേയും രൺവീറിന്റേയും ജീവിതത്തെ കുറിച്ച് അറിയാൻ എല്ലാവർക്കു വലിയ താൽപര്യമാണ്. പലപ്പേഴും ദീപിക തന്നെ പറഞ്ഞിട്ടുമുണ്ട് താൻ ജീവിതത്തിൽ സാധരാണ ഭാര്യമാരെ പോലെയാണെന്ന്. ഇപ്പേഴിത താരം പബ്ലിക്കായി തെളിയിച്ചിരിക്കുകയാണ്.
രൺവീറിന്റെ പുതിയ ചിത്രമായ 83 യുടെ ടീം ഫേട്ടോ ഷൂട്ട് ചെന്നൈയിൽ നടന്നിരുന്നു. ചിത്രം താരം ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെയ്ക്കുകയും ചെയ്തു.

ചിത്രത്തിന് ദീപിക നൽകിയ കമന്റാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഒരു ടിപ്പിക്കൽ ഭര്യയെയാണ് ദീപികയുടെ കമന്റിൽ നിന്ന് കാണാൻ കഴിയുന്നത്.ശ്രീകൃഷ്ണയില്‍ നിന്ന് ഒരു കിലോ മൈസൂര്‍പാക്കും, ഹോട്ട് ചിപ്‌സില്‍ നിന്ന് രണ്ടര കിലോ പൊട്ടറ്റോ ചിപ്‌സുമില്ലാതെ ചൈന്നൈയില്‍ നിന്ന് തിരിച്ച് വരണ്ട എന്നായിരുന്നു നടിയുടെ കമന്റ്. നിമിഷ നേരം കൊണ്ട് തന്നെ ദീപികയുടെ കമന്റ് വൈറലായിട്ടുണ്ട്.
ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ കപിൽ ദേവിന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് 83. കബീർ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കപിൽ ദേവായിട്ടാണ് രൺവീർ എത്തുന്നത്. ഭാര്യ റോമി സിങ്ങായി ദീപികയും എത്തുന്നുണ്ട്. തെന്നിന്ത്യൻ താരം ജീവയും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുണ്ട് ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.


Click it and Unblock the Notifications