ലഹരിമരുന്ന് കേസില്‍ ദീപിക പദുകോണ്‍ ഉള്‍പ്പെടെയുളള താരങ്ങള്‍ക്ക് സമന്‍സ്!
സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ ദീപിക പദുകോണ്‍ ഉള്‍പ്പെടെയുളള താരങ്ങള്‍ക്ക് സമന്‍സ് അയച്ച് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. ദീപികയ്ക്ക് പുറമെ, സാറാ അലി ഖാന്‍, ശ്രദ്ധ കപൂര്‍, രാകുല്‍ പ്രീത് സിംഗ് തുടങ്ങിയ ബോളിവുഡ് നടിമാര്‍ക്കാണ് എന്‍സിബി സമന്‍സ് അയച്ചിരിക്കുന്നത്. പ്രമുഖ ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ ഹാജരാകാനാണ് നടിമാരോട് എന്‍സിബി ആവശ്യപ്പെട്ടിരിക്കുന്നത്.

ദീപിക പദുകോണ്‍ വെളളിയാഴ്ചയാണ് ഹാജരാവുന്നത്. ബാക്കിയുളളവരെ നാളെ തന്നെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സുശാന്ത് സിംഗിന്‌റെ മരണത്തിന് പിന്നാലെ ഉയര്‍ന്നുവന്ന മയക്കുമരുന്നും ചലച്ചിത്ര വ്യവസായവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുളള അന്വേഷണത്തില്‍ വന്നിരിക്കുന്ന ഉയര്‍ന്ന പേരുകള്‍ ഈ നടിമാരുടേതാണ്. റിയ ചക്രബര്‍ത്തിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് കണ്ടെടുത്ത വാട്ട്സ്ആപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോ സമര്‍പ്പിച്ച കേസില്‍ ദീപിക പദുക്കോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശിനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു.
Recommended Video
കരിഷ്മ പ്രകാശിന്റെ ഫോണിൽ വാട്‌സ്ആപ്പ് സന്ദേശങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതായി വാർത്താ ഏജൻസി പി.ടി.ഐ
ആണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. റിയ ചക്രവര്‍ത്തിയെ ചോദ്യം ചെയ്യുന്നതിനിടെയാണ് സുശാന്ത് സിംഗ് രജ്പുത്തിന്റെ സഹതാരങ്ങളായ സാറാ അലി ഖാന്‍, ശ്രദ്ധ കപൂര്‍ എന്നിവരുടെ പേരുകള്‍ ഉയര്‍ന്നുവന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സുശാന്തിന്‌റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നേരത്തെ കാമുകി റിയ ചക്രബര്‍ത്തി അറസ്റ്റിലായിരുന്നു. നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ തന്നെയാണ് നടിയെ അറസ്റ്റ് ചെയ്തത്. റിയയ്ക്ക് പുറമെ മയക്കുമരുന്ന് ഇടപാടില്‍ നടിയുടെ സഹോദരന്‍ ഷോവിക് ചക്രബര്‍ത്തിയെയും സുശാന്തിന്റെ മുന്‍ വീട്ടുജോലിക്കാരി സാമുവല്‍ മിറാന്‍ഡയേയും നാര്‍ക്കോട്ടിക്സ് വിഭാഗം അറസ്റ്റ് ചെയ്തിരുന്നു.
അറസ്റ്റ് ചെയ്ത റിയയെ മെഡിക്കല്‍ ടെസ്റ്റിന് വിധേയയാക്കിയിരുന്നു. സിബിഐ, എന്‍ഫോഴ്സ്മെന്റ്, നാര്‍കോട്ടിക്സ് ഉള്‍പ്പെടെ മൂന്ന് കേന്ദ്ര എജന്‍സികളാണ് സുശാന്ത് സിംഗ് രജ്പുത്തിന്റെ വിയോഗം അന്വേഷിക്കുന്നത്. മുന്‍പ് സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിന് തയ്യാറാണെന്ന് റിയ അറിയിച്ചിരുന്നു. നടിക്കെതിരെ മാധ്യമങ്ങളും ഒരു സംഘ ആളുകളും പ്രവര്‍ത്തിക്കുകയാണ്. സുശാന്തും റിയയും തമ്മില്‍ ഇഷ്ടത്തിലായിരുന്നത് കുറ്റമാണെങ്കില്‍ ആ കുറ്റത്തിന്റെ ഫലം ഏറ്റുവാങ്ങാന്‍ റിയ തയ്യാറാണെന്നാണ് നടിയുടെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.


Click it and Unblock the Notifications