അയാൾ എന്നോട് കള്ളം പറഞ്ഞു, മറ്റുള്ളവർ പറഞ്ഞത് വിശ്വസിച്ചില്ല, പ്രണയ തകർച്ചയെ കുറിച്ച് ദീപിക

പ്രണയവും ബ്രേക്കപ്പും ബോളിവുഡിൽ സ്ഥിരം കാഴ്ചയാണ്. പല പ്രണയങ്ങളും വിവാഹത്തിൽ എത്താറില്ല. പകുതിയിൽ തന്നെ രണ്ട് വഴികളിലായി പോകുന്നു. എന്നാൽ നഷ്ടപ്രണയത്തെ കുറിച്ച് ഇവരാരും ഓർക്കാറില്ല. തൊട്ട് അടുത്ത ദിവസം തന്റെ പുതിയ പ്രണയ കഥ ഗേസിപ്പ് ബോളിവുഡ് പേജുകളിൽ ഇടം പിടിക്കും. താരങ്ങളുടെ പ്രണയവും ഡേറ്റിങ്ങും വിവാഹവുമെല്ലാം ഏറ്റവും കൂടുതൽ ആഘോഷമാക്കുന്നത് പ്രേക്ഷകരാണ്. സിനിമയിലെ ഹിറ്റ് ജോഡികൾ ജീവിതത്തിലും ഒന്നിക്കണമെന്നാണ് ആരാധകരുടെ ആഗ്രഹം.

പ്രേക്ഷകർ ആഘോഷമാക്കിയ ഒരു പ്രണയമായിരുന്നു നടി ദീപിക പദുകോണിന്റേയും നടൻ രൺബീർ കപൂറിന്റേയും. പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികളായി തിളങ്ങിയ താരങ്ങൾ ജീവിതത്തിലും ഒന്നാകണമെന്ന് ആരാധകർക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. പ്രണയം വിവാഹത്തിന്റെ വക്കിൽ വരെ എത്തിയപ്പോഴായിരുന്നു താരങ്ങളുടെ ബ്രേക്കപ്പ്. എന്നാൽ ഇന്നും വേർപിരിയാനുള്ള കാരണം ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോഴിത തന്റെ മുൻ പ്രണയ തകർച്ചയെ കുറിച്ച് ദീപിക പദുകോൺ വെളിപ്പെടുത്തുകയാണ്.

 അയാൾ  എന്നെ  വഞ്ചിച്ചു


ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ദീപിക ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം പേര് പറയാതെയായിരുന്നു നടിയുടെ വെളിപ്പടുത്തൽ . അയാൾ എന്നെ കള്ളം പറഞ്ഞ് പറ്റിക്കുകയായിരുന്നു. വഞ്ചിക്കപ്പെട്ടു എന്ന് മനസ്സിലായതിനെ തുടർന്നാണ ആ ബന്ധം അവസാനിപ്പിച്ചതെന്ന് ദീപിക പറഞ്ഞു. അതേസമയം വഞ്ചിക്കപ്പെട്ടു എന്ന് മനസ്സിലാക്കാൻ തനിയ്ക്ക് ഒരുപാട് സമയം വേണ്ടി വന്നുവെന്നും താരം കൂട്ടിച്ചേർത്തു.

താൻ വഞ്ചിച്ചിട്ടില്ല


ലൈംഗികത എന്നെ സംബന്ധിച്ച് ശരീരികം മാത്രമല്ല. മാനസികവുമായിരുന്നു. പ്രണയം തകർന്നപ്പോൾ വല്ലാത്ത വേദന തോന്നി. ഒരിക്കൽ നഷ്ടപ്പെട്ടാൽ പിന്നെ ആ ബന്ധം തുടരാൻ പറ്റില്ല. അയാൾ തന്നെ വഞ്ചിക്കുകയാണെന്ന് മറ്റുള്ളവർ പറഞ്ഞപ്പോൾ പോലും അയാൾക്ക് വീണ്ടും ഞാൻ ചാൻസ് കൊടുത്തു. അയാള്‍ ഒരു അവസരത്തിനായി കേണപേക്ഷിച്ചിരുന്നു. അതുകൊണ്ടാണ് വീണ്ടും ഒരു അവസരം കൂടി കൊടുത്തത്. താൻ ഇതുവരെ ആരേയും വ‍ഞ്ചിച്ചിട്ടില്ലെന്നും ദീപിക പറഞ്ഞു.

പ്രണയ വിവാഹം‌‌‌


രൺബീറുമായുള്ള പ്രണയ തകർച്ചയിൽ നിന്ന് ഏറെ സമയമെടുത്താണ് നടി തിരികെ ജീവിതത്തിലേയ്ക്ക് വന്നത്. പിന്നീട് സിനിമയിൽ സജീവമാകുകയായിരുന്നു.5വർഷത്തെ പ്രണയത്തിനൊടുവിലാണ് രൺവീർ സിങും ദീപിക പദുകോണും വിവാഹിതരായത്. 2018 നവംബറിലായിരുന്നു ഇരുവരുടേയും വിവാഹം.ആരാധകർ ഏറെ ആഗ്രഹിച്ചിരുന്ന താര വിവാഹമായിരുന്നു ഇത്. വിവാഹ ശേഷവും നടി സിനിമയിൽ സജീവാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X