രണ്‍ബീറുമായി പ്രണയമുണ്ടായിരുന്നില്ല; കെമിസ്ട്രി മാത്രമെന്ന് ദീപിക
മുംബൈ: ഇംതിയാസ് അലിയുടെ റൊമാന്റിക് ചിത്രം 'തമാശ'യില്‍ വീണ്ടും പ്രണയ ജോഡികളാകാന്‍ ഒരുങ്ങുവെ രണ്‍ബീര്‍ ദീപിക പദുക്കോണ്‍ പ്രണയം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. നേരത്തെ ഇരുവരും പ്രണയത്തിലായിരുന്നെന്ന വാര്‍ത്തകളാണ് മാധ്യമങ്ങള്‍ വീണ്ടും സജീവമാക്കുന്നത്. സിനിമയുടെ വിജയത്തിന് നായികാ നായകന്മാരുടെ പ്രണയം ഊര്‍ജം നല്‍കുമെന്നകാര്യം പുതുമയുള്ളതല്ല.
എന്നാല്‍ തങ്ങള്‍ക്കിടയില്‍ പ്രണയമേ ഉണ്ടായിരുന്നില്ലെന്നാണ് പിടിഎയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ദീപിക പറയുന്നത്. എല്ലാം കെട്ടുകഥകളായിരുന്നു ഓണ്‍സ്‌ക്രീനിലെ തങ്ങളുടെ കെമിസ്ട്രി ഊതിവീര്‍പ്പിച്ച് പ്രണയത്തോളമെത്തിക്കുകയായിരുന്നെന്നാണ് ദീപിക പറയുന്നത്. തങ്ങളുടെ ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി അറിയാന്‍ ഒന്നിച്ച് അഭിനയിച്ച ചിത്രം മാത്രം നോക്കിയാല്‍ മതിയെന്നും ദീപിക വ്യക്തമാക്കി.

യേ ജവാനി ഹേ ദീവാനി എന്നീ ചിത്രമടക്കം ദീപികയും രണ്‍ബീറും ഒരുമിച്ച പടങ്ങളെല്ലാം സൂപ്പര്‍ഹിറ്റായിരുന്നു. അക്കാലത്ത് ദീപികയും രണ്‍ബീറും വിദേശരാജ്യങ്ങളില്‍ ഒരുമിച്ചു ചുറ്റിയടിക്കാറുണ്ടെന്നും വാര്‍ത്തകളുണ്ടായിരുന്നു. സിദ്ധാര്‍ഥ് മല്യയുമായുള്ള പ്രണത്തകര്‍ച്ചയ്ക്കുശേഷമായിരുന്നു അത്. പിന്നീട് ഇരുവരും അകലുകയും രണ്‍ബീര്‍ കത്രീനയുമായി പ്രണയത്തിലാവുകയും ചെയ്തു. ഇംതിയാസ് അലിയുടെ സിനിമയ്ക്കുവേണ്ടി ഇരുവരും വീണ്ടും ഒന്നാകുമ്പോഴാണ് പഴയ പ്രണയം വീണ്ടും ചര്‍ച്ചയാകുന്നത്.
വെയ്ക്ക് അപ്പ് സിദ്ധ് ഒരുക്കിയ അയന്റെ ചിത്രത്തില്‍ രണ്‍ബീറിനൊപ്പം അഭിനയിക്കണമെന്ന് ആഗ്രമുണ്ടെന്ന് ദീപിക വെളിപ്പെടുത്തി. ഇംതിയാസിന്റെ ചിത്രത്തിലും രണ്‍ബീറിനൊപ്പം ജോഡിയാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതാണിപ്പോള്‍ സാധ്യമായിരിക്കുന്നതെന്നും ദീപിക അഭിമുഖത്തില്‍ പറഞ്ഞു.


Click it and Unblock the Notifications