എല്ലാവരും ഡാൻസ് ചെയ്തപ്പോൾ താൻ കീറിയ പാന്റ് തുന്നി, രൺവീറിന്റെ കോപത്തെ കുറിച്ച് ദീപിക
നടൻ രൺവീർ സിങ്ങിന്റെ വസത്രധാറണം എപ്പോഴും ബോളിവുഡ് കോളങ്ങളിലു സോഷ്യൽ മീഡിയയിലും ചർച്ച വിഷയമാകാറുണ്ട്. വ്യത്യസ്തമായ വസ്ത്രം ധരിച്ചു വേറിട്ട സ്റ്റൈലിലാണ് താരം പൊതുവേദികളിലും സ്റ്റേജ് ഷോകളിലും പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോഴിത രൺവീറിന്റെ വസ്ത്രം നൽകിയ പണിയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ദീപിക. കപിൽ ശർമയുടെ ഷോയിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

രൺവീറിനോടൊപ്പം ബാഴ്സലോണയിലെ സംഗീത പരിപാടിയിൽ പങ്കെടുക്കവെയുണ്ടായ സംഭവമാണ് താരം പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് സന്തോഷിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്ന പ്രകൃതക്കാരനാണ് രൺവീർ. പരിപാടിയിൽ ലൂസ് പാന്റ് ധരിച്ച് ഡാൻസ് ചെയ്യുകയായിരുന്നു രൺവീർ. പെട്ടെന്ന് രൺവീറിന്റെ ശബ്ദം മാറി. രൺവീറിന്റെ പാന്റ് കീറിയിട്ടുണ്ടായിരുന്നു. എനിയ്ക്ക് ചുറ്റും ആളുകൾ ഡാൻസ് ചെയ്യുമ്പോൾ താൻ കീറി പാന്റ് തുന്നുകായിരുന്നു.
എല്ലാ വിട്ടമ്മമാരെ പോലെ താനും ഭർത്താവിന്റെ ര പേഴ്സിൽ നിന്ന് പണം എടുക്കാറുണ്ടെന്നും ദീപിക പറഞ്ഞു. 2018 ൽ വിവാഹിതരായ ഇവർ ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട് താരദമ്പതികളാണ്. വിവാഹത്തിനു ശേഷവും സിനിമയുപമായി ഇരുവരും മുന്നോട്ട് പോകുകയാണ്.


Click it and Unblock the Notifications