മൂന്ന് കുട്ടികള്‍ വേണമെന്ന് ദീപിക, പെണ്‍കുട്ടിയെ വേണമെന്ന് രണ്‍വീര്‍; കണ്‍മണിക്കായി ദമ്പതികള്‍

ദീപിക പദുകോണും രണ്‍വീര്‍ സിംഗുമാണ് ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന രണ്ട് താരങ്ങള്‍. ഇരുവര്‍ക്കും സെപ്തംബറില്‍ ഒരു കുഞ്ഞ് വരുമെന്ന് ഇരുവരും അറിയിച്ചിരുന്നു. 2018ലാണ് ഇരുവരും വിവാഹിതരായത്. ഈ ആറ് വര്‍ഷത്തിനിടയ്ക്ക് പലപ്പോഴും ഇവരുടെ ഫാമിലി പ്ലാനിംഗിനെക്കുറിച്ചും കുട്ടികളെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ വരാറുണ്ട്.

ഏറ്റവും ഒടുവിലാണ് കുഞ്ഞുണ്ടാവാന്‍ പോവുന്നുവെന്ന വാര്‍ത്ത ഇരുവരും പങ്കുവെച്ചത്. അടുത്തിടെയായി ദീപിക പദുകോണിനെ പലയിടങ്ങളിലായി കാണുമ്പോള്‍ മീഡിയ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഗര്‍ഭിണിയായിരിക്കുന്ന വയര്‍ കാണിക്കുന്ന വീഡിയോകളാണ് ശ്രദ്ധ നേടിയത്.

deepika

ഇതിനിടയ്ക്ക് വൈറല്‍ ആകുന്നത് ഒരു പഴയ അഭിമുഖത്തില്‍ ദീപിക പദുകോണും രണ്‍വീറും പറഞ്ഞ വാക്കുകളാണ്. രാജീവ് മസന്ദുമായുള്ള ഒരു അഭിമുഖത്തില്‍ ദീപിക പദുകോണിനോട് നടിയായിരുന്നില്ലെങ്കില്‍ എന്തായി തീരുമായിരുന്നു എന്ന് ചോദിക്കുന്നുണ്ട്. ഇതിന് മറുപടിയായി ദീപിക പറയുന്നത്, താന്‍ ഒരു കുടുംബവുമായി മൂന്ന് കുട്ടികളുമൊക്കെയായി, അവരെ നോക്കി ഇരിക്കുമായിരിക്കും എന്നാണ് ദീപിക പദുകോണ്‍ പറഞ്ഞത്.

'ഞാന്‍ ഒരു നടിയായിരുന്നില്ലെങ്കില്‍ ഞാന്‍ എന്തായിരിക്കും ചെയ്യുക എന്ന് എനിക്ക് അറിയില്ല. ചിലപ്പോള്‍ കുട്ടികള്‍ ഒക്കെ ചുറ്റും ഉണ്ടാകും. മൂന്ന് കുഞ്ഞു കുട്ടികള്‍. ഒരു സന്തുഷ്ട കുടുംബമായിരിക്കും. അതേസമയം എന്താണോ ചെയ്യേണ്ടത് അത് ഞാന്‍ ചെയ്യുന്നുണ്ട്,' ദീപിക പദുകോണ്‍ പറഞ്ഞു.

എന്നാല്‍ രണ്‍വീര്‍ സിംഗ് ഒരിക്കല്‍ പറഞ്ഞത് തനിക്ക് ഒരു പെണ്‍ കുഞ്ഞ് വേണം എന്നാണ്. ബോളിവുഡ് ബബ്ബിളിനോട് സംസാരിക്കവെയാണ് രണ്‍വീര്‍ സിംഗ് തന്റെ ആഗ്രഹം പറഞ്ഞത്. ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ വേണ്ടതെന്നും അഭിമുഖത്തില്‍ രണ്‍വീര്‍ സിംഗിനോട് ചോദിക്കുന്നുണ്ട്. തനിക്ക് ചുറ്റും ഒരു സ്ത്രീയുടെ ഊര്‍ജം ഉണ്ടാവുന്നതാണ് ഇഷ്ടമെന്നാണ് രണ്‍വീര്‍ പറഞ്ഞത്.

'എനിക്ക് ഒരു പെണ്‍കുട്ടി വേണം എന്നാണ് ആഗ്രഹം. എനിക്ക് തോന്നുന്നു അവര്‍ വളരെയധികം നൈസ് ആയ ഇന്റലിജന്റ് ആയ എന്നാല്‍ ദയാ ശീലം ഉള്ളവരായിരിക്കും. ഞാന്‍ ആഗ്രഹിക്കുന്നത് ഒരു സ്ത്രീത്വമുള്ള ഊര്‍ജമാണ്,' രണ്‍വീര്‍ സിംഗ് അഭിമുഖത്തില്‍ പറഞ്ഞു.

deepika

2012ലാണ് രണ്‍വീര്‍ സിംഗും ദീപിക പദുകോണും രാമലീല എന്ന സിനിമ ചെയ്യുന്നത്. ഈ ഘട്ടത്തിലാണ് ഇരുവരും പ്രണയത്തിലാകുന്നത്. തുടര്‍ന്ന് ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2018ല്‍ ഇരുവരും വിവാഹിതരാകുകയും ചെയ്തു. വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത് വരെ രണ്ട് പേരും പ്രണയിക്കുന്ന കാര്യം ഔദ്യോഗികമാക്കിയിരുന്നില്ല.

എന്നാല്‍ ഇരുവരും പ്രണയത്തിലാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചുകൊണ്ടേയിരുന്നിരുന്നു. ഇരുവരും വിവാഹിതരാകുന്നതിന്റെ കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ഇവര്‍ പ്രണയത്തിലാണെന്ന് ഔദ്യോഗികമായി രണ്ട് പേരും പ്രഖ്യാപിച്ചത്. ഏറെ നാള്‍ ഡേറ്റ് ചെയ്തതിന് ശേഷമാണ് ഇറ്റലിയില്‍ വെച്ച് നടന്ന സ്വകാര്യ ചടങ്ങില്‍ ഇരുവരും വിവാഹിതരായത്.

More from Filmibeat

Read more about: bollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X