'പ്രസവശേഷം സൗന്ദര്യം ശ്രദ്ധിക്കാൻ സാധിക്കുന്നില്ല, സ്കിൻ കെയർ റൊട്ടീൻ മുടങ്ങി'; ആകുലതകൾ പങ്കുവെച്ച് ദീപിക!
ബോളിവുഡ് താരങ്ങളായ ദീപിക പദുകോണിനും രൺവീർ സിംഗിനും ഇക്കഴിഞ്ഞ ഗണേശ ചതുര്‍ത്ഥി ദിനത്തിലാണ് മകള്‍ പിറന്നത്. മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിരുന്നു ദീപികയുടെ പ്രസവം. വിവാഹം കഴിഞ്ഞ് ആറാം വർഷത്തിലാണ് ആദ്യ കൺമണിയെ ഇരുവർക്കും ലഭിച്ചത്. മകളുടെ ആദ്യ ചിത്രം ഒരു മാസം മുമ്പാണ് താരദമ്പതികൾ പങ്കുവെച്ചത്. എന്നാൽ കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തിയില്ല. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും തങ്ങളുടെ കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചത്.
പെണ്‍കുഞ്ഞിന്റെ പേരും അന്നേ ദിവസം താരങ്ങൾ വെളിപ്പെടുത്തിയിരുന്നു. ദുവ പദുകോണ്‍ സിങ് എന്നാണ് കുഞ്ഞിന്റെ പേര്. ദുവ എന്നാല്‍ പ്രാര്‍ഥന എന്നാണര്‍ഥം. കാരണം ഞങ്ങളുടെ പ്രാര്‍ഥനകൾക്കുള്ള ഉത്തരമാണ് അവള്‍. ഞങ്ങളുടെ ഹൃദയം സ്‌നേഹം കൊണ്ടും നന്ദികൊണ്ടും നിറഞ്ഞിരിക്കുന്നു... എന്നാണ് ഇരുവരും കുറിച്ചത്.

നേരത്തേ മാതൃത്വം ആഘോഷിക്കുന്ന ദീപികയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു കൊച്ചു പെണ്‍കുട്ടി വാതില്‍ക്കലേക്ക് ഓടിയെത്തി കാത്തുനില്‍ക്കുന്ന വീഡിയോയാണ് നടി പങ്കുവെച്ചത്. കുഞ്ഞ് പിറന്നശേഷം മകൾക്കൊപ്പം സമയം ചിലവഴിക്കാനെ ദീപികയ്ക്ക് നേരമുള്ളു. വളരെ വിരളമായി മാത്രമാണ് പൊതുഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് പോലും.
ആരോഗ്യമുളള കുഞ്ഞ് ജനിച്ചാൽ അമ്മ മനസിന് സമാധാനമായി. കുഞ്ഞിന്റെ വരവിനുശേഷമുള്ള ടെൻഷൻ സ്വന്തം ആരോഗ്യത്തെയും സൗന്ദര്യത്തെയും കുറിച്ചായിരിക്കും. ദിവസങ്ങളോളം നീളുന്ന രക്തസ്രാവം, വയറിന് മേലേ വീണ സ്ട്രെച്ച് മാർക്കുകൾ, മുടി കൊഴിച്ചിൽ, വയറ് ചാടുമോ എന്ന ഭയം എന്നിവയെല്ലാം കൊണ്ടാണ് സ്ത്രീകൾ നടക്കുക.
പലർക്കും കുഞ്ഞിനെ നോക്കുന്നതിനിടയിൽ സ്വന്തം കാര്യം നോക്കാനോ ഒന്ന് ശാന്തമായി ഉറങ്ങാനോ പോലും സമയം ലഭിക്കാറില്ല. ദീപികയും സമാനമായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. അമ്മയായശേഷം തന്റെ സൗന്ദര്യ സംരക്ഷണമൊക്കെ തകർന്ന് ഇല്ലാതെയായി എന്നത് രസകരമായ മീം വീഡിയോ പങ്കുവെച്ച് ആരാധകരെ നടി അറിയിച്ചു.
ദിവസം മുഴുവൻ വിശ്രമമില്ലാതെ ജോലി ചെയ്ത് അവശനായി എത്തിയ യുവാവ് വീപ്പയിൽ നിറച്ച വെള്ളത്തിൽ നിന്ന് ഒരു കൈക്കുമ്പിൾ നിറയെ എടുത്ത് മുഖത്തൊഴിക്കുന്ന വീഡിയോയാണ് ദീപിക പങ്കുവെച്ചത്. അമ്മയായതിന് ശേഷമുള്ള എൻ്റെ ചർമ്മ സംരക്ഷണ ദിനചര്യ ഇത്തരത്തിലാണ് എന്നാണ് നടി കുറിച്ചത്. ഒപ്പം താരത്തിന്റെ സ്വന്തം ബ്യൂട്ടി ബ്രാന്‍ഡായ 82e ശരിക്കും ചർമ്മ സംരക്ഷണം ലളിതമാക്കുമെന്നും ദീപിക കുറിച്ചു.

ദീപികയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി കണ്ട് ഒട്ടനവധി അമ്മമാർ കമന്റുകളുമായി എത്തി. തങ്ങൾക്കും ഇതേ അവസ്ഥയാണെന്നും മുഖം ഒന്ന് കഴുകിയാൽ തന്നെ വലിയ ഭാഗ്യമാണെന്നുമെല്ലാമാണ് കമന്റുകൾ. എപ്പോഴും തിളങ്ങുന്ന ചര്‍മത്തോടെ മാത്രമെ ദീപികയെ കാണാറുള്ളൂ. ഇത്തരത്തില്‍ സുന്ദരമായ ചര്‍മം എങ്ങനെയാണ് നിലനിര്‍ത്തുന്നത് എന്നതിന്റെ രഹസ്യം വെളിപ്പെടുത്തി ഒരിക്കൽ സ്വന്തം ബ്രാന്റിന്റെ വെബ്സൈറ്റിൽ നടി കുറിച്ചത് ഇങ്ങനെയാണ്... ചര്‍മ സംരക്ഷണം എന്നത് സെല്‍ഫ് കെയര്‍ കൂടിയാണ്.
ക്ലെന്‍സ്, ഹൈഡ്രേറ്റ്, പ്രൊട്ടക്ട് എന്നിങ്ങനെയുള്ള ചര്‍മസംരക്ഷണ ദിനചര്യയാണ് താന്‍ പിന്തുടരുന്നതെന്നാണ് ദീപിക പറഞ്ഞത്. 2020കളുടെ തുടക്കത്തില്‍ മോഡലിങ്ങ് കരിയര്‍ തുടങ്ങിയത് മുതല്‍ ഈ ദിനചര്യയാണ് പിന്തുടരുന്നതെന്നും താരം പറഞ്ഞിരുന്നു.


Click it and Unblock the Notifications