ശരിക്കും വീട്ടമ്മയായി, ചിത്രം പങ്കുവെച്ച് ദീപിക പദുകോൺ, രൺവീർ എവിടെ എന്ന് ആരാധകർ
കൊറോണ വൈറസ് വ്യാപനം ജനങ്ങളുടെ നിത്യജീവിതത്തെ ആകെ മാറ്റി മറിച്ചിട്ടുണ്ട്. സോഷ്യൽ ലൈഫിനും പാർട്ടികൾക്കും അവധി നൽകി കൊണ്ട് വീട്ടിൽ തന്നെ ഒതുങ്ങി കൂടുകയാണ് ജനങ്ങൾ. കൊറോണ വ്യാപനത്തെ തുടർന്ന് തിയേറ്ററുകൾ അടച്ചിട്ടിരിക്കുകയാണ്. സിനിമകളുടെ ചിത്രീകരണവും താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. ഒരു അവധി വീണു കിട്ടിയാൽ ആഘോഷമാക്കുന്ന താരങ്ങൾ ഇത്തവണ വീട് വിട്ട് പുറത്തു പോയിട്ടില്ല.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി ദീപിക പദുകോണിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. ഷൂട്ടിങ്ങ് തിരക്കിൽ നിന്ന് തിരക്കിലേയ്ക്ക് ഓടികൊണ്ടിരിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി വീണു കിട്ടിയ സമയം ഉപയോഗപ്പെടുത്തുകയാണ് താരം. "കോവിഡ് 19 കാലത്തെ അദ്ധ്വാനം" എന്ന ക്യാപ്ഷനോടെയാണ് ദീപിക ചിത്രം പങ്കുവെച്ചിരിക്കുന്നത്. വസ്ത്രങ്ങള്‍ വലിച്ച് വാരിയിട്ട ചിത്രത്തിനൊപ്പം വാര്‍ഡ്രോബ് വൃത്തിയാക്കുന്നു എന്നും ദീപിക കുറിച്ചിട്ടുണ്ട്. താരത്തിന്റെ പോസ്റ്റ് വൈറലായിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് രസകരമായ കമന്റുകളാണ് ഇക്കുറിയും ലഭിക്കുന്നത്. ഭൂരിഭാഗം പേരും രൺവീറിനെയാണ് അന്വേഷിക്കുന്നത്.സത്യത്തില്‍ ആരാ വൃത്തിയാക്കുന്നേ, രണ്‍വീര്‍ ആണോ എന്നുള്ള രസകരമായ ചോദ്യങ്ങളും ഉയരുന്നുണ്ട്.
പ്രേക്ഷരുടെ പ്രിയപ്പെട്ട താരജോഡികളാണ് രൺവീറും ദീപിക പദുകോണും. ഒറ്റയ്ക്കുള്ള വിശേഷങ്ങൾ അറിയുന്നതിനേക്കാലും ആരാധകർക്ക് ഇഷ്ടം ഇവരുടെ രണ്ടു പേരുടേയും വിശേഷങ്ങൾ അറിയാനാണ്. വിവാഹത്തിന് ശേഷം ഒരു ചെറിയ ഇടവേള എടുത്ത താരം വീണ്ടും സിനിമയിൽ മടങ്ങി എത്തിയിരിക്കുകയാണ്. ഛപ്ക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു ദീപികയുടെ മടങ്ങി വരവ്. ഗംഭീരമായ തിരിച്ച് വരവായിരുന്നു നടിയുടേത്.
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദീപിക പദുകോൺ ചിത്രമാണ് 83. രൺവീർ സിങ്ങിന്റെ നായികയായിട്ടാണ് ദീപിക ചിത്രത്തിലെത്തുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനായിരുന്ന കപിൽ ദേവിന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് 83 കപിലായി രൺവീർ സിങ് എത്തുമ്പോൾ ഭാര്യ റോമിയുടെ വേഷത്തിലാണ് ദീപിക എത്തുന്നത്. പദ്മാവദിന് ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രമാണിത്. ദീപിക-രൺവീർ എന്നവർക്കൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. പുറത്തു വന്ന പോസ്റ്ററുകൾക്ക് മികച്ച പ്രേക്ഷകഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്.


Click it and Unblock the Notifications











