ഒരു ചോക്ലേറ്റ് പ്രണയം, റൊമാന്റിക് നിമിഷം പങ്കുവെച്ച് രൺവീറും ദീപികയും
സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് നടി ദീപിക പദുകോണും രൺവീർ സിങ്ങും. സിനിമ പ്രെമോഷന് പുറമേ തങ്ങളുടെ ജീവിതത്തിലെ രസകരമായ സംഭവങ്ങളും പരസ്പരമുളള ട്രോളുകളും താരങ്ങൾ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. സിനിമ തിരക്കുകൾക്കിടയിലും തങ്ങളുടേതായ നിമിഷങ്ങൾ ആസ്വദിക്കാൻ താരങ്ങൾ സമയം കണ്ടെത്താറുണ്ട്. കുടുംബവും കരിയറും ഒരുപോലെയാണ് ഇരുവരും കൊണ്ട് പോകുന്നത്,
സിനിമ ഷൂട്ടിങ്ങിനിടെ വീണു കിട്ടുന്ന അവസരങ്ങളില്ലെല്ലാം ഒന്നിച്ചു നിൽക്കാൻ സമയം കണ്ടെത്തുന്ന താരങ്ങൾ കൊറോണ വ്യാപനത്തിനെ തുടർന്ന് അപ്രതീക്ഷിതമായി ലഭിച്ച അവധി ആഘേഷമാക്കുകയാണ്. കൊവിഡിന്റെ വ്യാപനത്തെ തുടർന്ന് സിനിമ ഷൂട്ടിങ്ങ് നിർത്തിവെച്ചിരിക്കുകയാണ്. കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഭൂരിഭാഗം താരങ്ങളും വീട്ടിനുള്ളിൽ തന്നെ ഇരിക്കുകയാണ്, അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമാണ് പുറത്തിറങ്ങുന്നത് .

ഇപ്പോഴിത വീട്ടിനുള്ളിലെ രൺവീറുമായുള്ള രസകരമായ നിമിഷം പങ്കുവെയ്ക്കുകയാണ് ദീപിക. ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.ചോക്ലേറ്റ് കഴിക്കുന്നതിന്‍രെ ബൂമറാംഗ് വീഡിയോയാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി ദീപിക നല്‍കിയത്. ചിയേഴ്സ് എന്ന കുറിച്ചു കൊണ്ടാണ് ചോക്ലേറ്റുകളുമായുള്ള കൈകളുടെ ബൂമറിങ്ങ് വീഡിയോ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. താരങ്ങളഉടെ രസകരമയ വീഡിയോ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. കൂടാതെ അതേസമയം കൊവിഡ് 19 പടരാതിരിക്കാന്‍ എങ്ങനെ ജാഗ്രത പാലിക്കാമെന്ന് വ്യക്തമാക്കുന്ന വീഡിയോകളും സന്ദേശങ്ങളും താരങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
കൊറോണ വ്യാപനത്തെ തുടർന്ന് രമ്‍വീർ സിങ് പ്രധാന വേഷത്തിലെത്തുന്ന സ്പേർട്സ് ചിത്രമായ 83 യുടെ റിലീസിങ് നീട്ടിയിട്ടുണ്ട്. ഏപ്രിൽ 10 ന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ പ്രദർശനമാണ് മാറ്റിവെച്ചിരിക്കുന്നത്. നിലവിലെ സ്ഥിതിഗതികൾ മാറി ജനജീവിതം സാധാരണഗതിയിലേയ്ക്ക് മാറിയതിന് ശേഷം മാത്രമേ ചിത്രം പുറത്തെത്തുകയുള്ളൂവെന്നും. പിന്നീട് റിലീസിങ് തീയതി അറിയിക്കാമെന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ട പത്രകുറിപ്പിൽ പറയുന്നു കൂടാതെ എല്ലാവരും കൊറോണ പ്രതിരോധത്തിന്റെ മുൻകരുതലുകളും ജാഗ്രതാനിർദ്ദേശങ്ങൾ പാലിക്കണമെന്നും ഇതെല്ലാം അതിജീവിച്ച് തങ്ങൾ ഉടൻ തന്നെ തിരികെ വരുമെന്നും പത്ര കുറിപ്പിൽ പറയുന്നു.
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽദേവിന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ കപിൽ ദേവായിട്ടാണ് രൺവീർ എത്തുന്നത്. കപിലിന്റെ ഭാര്യ റോമിദേവിയായിട്ടാണ് ദീപിക ചിത്രത്തിലെത്തുന്നത്. വിവാഹ ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.


Click it and Unblock the Notifications











