കരി കൊണ്ട് മീശ വരച്ച് താരസുന്ദരി! ചിത്രം കണ്ട അത്ഭുതപ്പെട്ട് പ്രേക്ഷകർ
വ്യത്യസ്തമായ രീതികളിലൂടെയാണ് താരങ്ങൾ പുതുവർഷത്തെ വരവേറ്റിരിക്കുന്നത്. വ്യത്യസ്തമായ ആശംസകളോടെയാണ് 2020 നെ സ്വീകരിച്ചിരിക്കുന്നത്. തന്റെ ആരാധകർക്ക് മികച്ചൊരു വർഷം ആശംസിച്ച് താരങ്ങൾ രംഗത്തെത്തിയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നത് താരങ്ങൾ പങ്കുവെച്ച ചിത്രങ്ങളാണ്. സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി ദീപിക പദുകോണിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. താര പങ്കുവെച്ച ചിത്രം കണ്ട് ഞെട്ടി നിൽക്കുകയാണ് പ്രേക്ഷകർ.

മീശ വരച്ച് പുരുഷ വേഷം കെട്ടി നിൽക്കുന്ന പഴകാല ചിത്രമാണ് ദീപിക പങ്കുവെച്ചത്. ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വർഷമാണ് 2020. ദീപിക ചിത്രം ഛാപക്ക് ജനുവരിയിൽ പ്രദർശനത്തിനെത്തുന്നു. ആസിഡ് ആക്രമണത്തിൽ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ ലക്ഷ്മിയായി എത്തുന്നത് ദീപികയാണ്. മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 10 നാണ് തിയേറ്ററുകളിൽ എത്തുന്നത്. ദീപികയെ പോലെ പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.
ദീപികയുടെ കരിയർ തന്നെ ഒരു ചലഞ്ചിങ് കഥാപാത്രമായിരിക്കും ലക്ഷ്മി. അത്രയധികം വൈകാരികമായ മുഹൂർത്തങ്ങൾ ചിത്രത്തിലുണ്ട്. താരത്തിന്റെ ഗെറ്റപ്പ് തന്നെ പ്രേക്ഷകരിൽ ആകാംക്ഷ ഉയർത്തിയിരുന്നു. ചിത്രവും കഥാപാത്രമായ ലക്ഷ്മിയും തന്റെ ജീവിതത്തെ ഏറെ സ്വാദീനിച്ചിട്ടുണ്ടെന്ന് ട്രെയിലർ ലോഞ്ചിനിടെ താരം പറഞ്ഞിരുന്നു. ഏറെ വികാരഭരിതയായിട്ടാണ് ദീപിക സംസാരിച്ചത്.


Click it and Unblock the Notifications