എന്റെ പൊന്നോമനയ്ക്ക്!! രൺവീറിന് ദീപികയും റെയ്ൻബോ പിറന്നാൾ സമ്മാനം.. കാണൂ
ഇത്തവണ നടൻ രൺവീർ സിങ്ങിന്റെ പിറന്നാൾ അൽപം സ്പെഷ്യലാണ്. വിവാഹത്തിനു ശേഷമുളള ആദ്യ പിറന്നാളായിരുന്നു കഴിഞ്ഞു പോയത്. രൺവീറിന്റെ പിറന്നാൾ ആഘോഷം ഇതുവരെ കഴിഞ്ഞിട്ടില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഭര്യയും നടിയുമായ ദീപിക രൺവീറിനു നൽകിയ വിവാഹ സമ്മാനമാണ്. ദീപിക തന്നെയാണ് മധുരമുള്ള മഴവില്ല് നിറത്തിലുള്ള സമ്മാനം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

റെയ്ൻബോ നിറത്തിലുളള കേക്കാണ് തന്റെ സ്മാർട്ട് ഭർത്താവിന് ദീപിക സമ്മാനമായി നൽകിയത്. കേക്കിന്റെ ചിത്രം താരം പങ്കുവെച്ചിട്ടുണ്ട്. കേക്കിനെക്കാൾ മധുരം ദീപികയുടെ ഹൃദയ സ്പർശിയായ ആ കുറിപ്പിനായിരുന്നു. ഇതു ഇരു കൈകളും നീട്ടി ആരാധകർ സ്വീകരിച്ചിട്ടുണ്ട്. പിറന്നാൾ ദിവസം താരത്തിന്റെ കുട്ടിക്കാലതത് ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു ആശംസ നേർന്നത്. ഇതോടൊപ്പമായിരുന്നു ആ ഹൃദയസ്പർശിയായ കുറിപ്പ്.
മാന്യവും വൈകാരികവുമാണ് നിങ്ങൾ. കരുതലും, അനുകമ്പയും, തമാശയും, വിശ്വസ്തനുമാണ് നിങ്ങൾ. എന്റെ ഭർത്താവ്, എന്റ സുഹൃത്ത്, കാമുകൻ, എന്റെ വിശ്വസ്തൻ, അതിനുപരി എന്റെ കുഞ്ഞ് എന്റെ പൈനാപ്പിൾ, എന്റെ സൂര്യ കിരൺ, എന്റെ മഴവില്ല.. എന്നിങ്ങനെ... എല്ലായിപ്പോഴും ഇങ്ങനെയായിരിക്കട്ടെ. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. ദീപിക ട്വിറ്ററിൽ കുറിച്ചു. വിവാഹ ശേഷം ദീപികയും രൺവീറും ഒരുമിച്ചെത്തുന്ന ചിത്രമാണ് കപിൽ ദേവിന്റെ ജീവിതകഥ പറയുന്ന കപിൽ 83. കപിൽ ദേവായി രൺവീർ എത്തുമ്പോൾ ഭാര്യയായി തന്നെയാണ് ദീപിക എത്തുന്നത്.


Click it and Unblock the Notifications











