ലുങ്കി ഡാൻസ് ഇങ്ങനേയും കളിക്കാം, ബാറ്റിൽ റോപ്പിൽ ലുങ്കി ഡാൻസ് കളിച്ച് ദീപിക പദുകോൺ
ഫിറ്റ്നെസ്സിന്റെ കാര്യത്തിൽ നടി ദീപിക പദുകോൺ ഒരു വിട്ട് വീഴ്ചയ്ക്കും തയ്യാറാവുകയില്ല. ജിമ്മിൽ കഠിന പ്രയത്നം ചെയ്യുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ആരാധകരെയും ഫിറ്റ്നെസ് പ്രേമികളെയും ഒരുപോലെ പ്രചോദിപ്പിക്കുന്നതാണ് താരത്തിന്റെ പല വർക്ക്ഔട്ട് വീഡിയോകളും. ഇപ്പോഴിത ജിമ്മിനിന്നുളള ദീപികയുടെ ഒരു രസകരമായ വീഡിയോ വൈറലായിരിക്കുകയാണ്. ട്രെയിനർ യാസ്മിൻ കറാച്ചിവാലയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ബാറ്റിൽ റോപ്പ് ഉപയോഗിച്ച് വർക്കൗട്ട് ചെയ്യുന്ന ദീപികയെയാണ് വീഡിയോയിൽ കാണുന്നത്. കഠിനാധ്വാനം പോലെ പ്രധാനമാണ് ആസ്വാധനവും. ഇതിന്റെ രണ്ടിന്റേയും കോമ്പോയാണ് നടി ദീപിക പദുകോൺ. പുലർച്ചെ 6 മണിക്കുള്ള വർക്കൗട്ട് വീഡിയോ പങ്കുവെച്ചു കൊണ്ട് ട്രെയിനർ കുറിച്ചു.
ദീപിക വർക്കൗട്ട് ചെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ താരത്തിന്റെ തന്നെ ചിത്രമായ ചെന്നൈ എക്സ്പ്രൈസിലെ ലുങ്കി ഡാന്‍സ് ഗാനം കേൾക്കുന്നുണ്ട്. ഉടൻ തന്നെ റോപ്പ് ഉപയോഗിച്ച് ഗാനത്തിന് ദീപിക ചുവടുവയ്ക്കുന്നുണ്ട്. നടിയ്ക്കൊപ്പം ട്രെയിനർ യാസ്മിനും ചേരുന്നുണ്ട്. ദീപിക -രൺവീർ ഒന്നിക്കുന്ന 83 ന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. കപിൽ ദേവിന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ കപിലായിട്ടാണ് രൺവീർ എത്തുന്നത്. ഭാര്യ റോമിയെയാണ് ദീപിക അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications











