ഇവര്‍ പ്രണയത്തിലല്ലെന്ന് എങ്ങനെ പറയും, പാപ്പരാസികളെ കുറ്റം പറയാനാകില്ല
ബോളിവുഡില്‍ നിന്ന് പാപ്പരാസികള്‍ക്ക് ദിവസനേ ഒരു ഗോസിപ്പെങ്കിലും വേണം. അതിന് അവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ചില താരങ്ങളുടെ പെരുമാറ്റം കണ്ടാല്‍ ആരായാലും ചിന്തിച്ച് പോകും ഇവര്‍ പ്രണയത്തിലാണോ എന്ന്. ഇവിടെ താരങ്ങള്‍ ദീപികയും രണ്‍വീര്‍ സിംഗുമാണ്. ഏറെ നാളായി ഇരുവരും ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നുണ്ട്. പരസ്പരം പുകഴ്ത്തിയാണ് ദീപികയും രണ്‍വീറും ശ്രദ്ധ നേടുന്നത് .
രണ്‍വീറിന്റെ ദില്‍ ധട്ക്കനേ ദോയിലെ പ്രകടനം കണ്ടാണ് ദീപിക ട്വിറ്ററിലൂടെ താരത്തെ പുകഴ്ത്തിയത്. താന്‍ ഏറ്റവും അധികം കാത്തിരുന്ന ചിത്രമാണിതെന്നും ചിത്രത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് രണ്‍വീര്‍ നടത്തിയതെന്നും. മറ്റൊരാള്‍ക്കും രണ്‍വീറിനെപ്പോലെ അഭിനയിക്കാന്‍ കഴിയില്ലെന്നും ദീപിക .

ചിത്രത്തിലെ മറ്റ് താരങ്ങളെ അഭിനന്ദിച്ചുവെങ്കിലും രണ്‍വീറിന് വേണ്ടി നടത്തിയ സ്‌പെഷ്യല്‍ ട്വീറ്റാണ് ദീപികയെ വീണ്ടും പാപ്പരാസികളുടെ ഗോസിപ്പ് കോളങ്ങളില്‍ നിറച്ചത്. ദീപികയുടെ ചിത്രങ്ങള്‍ കണ്ട ശേഷം രണ്‍വീറും ഇത്തരത്തില്‍ പുകഴ്ത്താറുണ്ട്. ദീപികയുടെ പികുവിലെ പ്രകടനത്തെ രണ്‍വീറും പുകഴ്ത്തിയിരുന്നു. ദില്‍ ധട്കനേ ദോ ഔദ്യോഗിക റിലീസ് ജൂണ്‍ അഞ്ചിനാണ് .


Click it and Unblock the Notifications