മുൻ കാമുകനോടൊപ്പം ആടിപ്പാടി ദീപിക!! തിരഞ്ഞെടുത്തത് ഭർത്താവിന്റെ സൂപ്പർ ഹിറ്റ് ഗാനം, കാണൂ
മുൻ കാമുകനോടൊപ്പം ആടിപ്പാടി ദീപിക
ഒരു കാലത്ത് ബോളിവുഡിലെ ക്യൂട്ട് റൊമാന്റിക് സൂപ്പർ ജോഡിയായിരുന്നു നടി ദീപിക പദുകോണും നടൻ രൺബീർ കപൂർ. ഇവരുടെ സിനിമകൾ പോലെ തന്നെ പ്രണയവും പ്രേക്ഷകരുടെ ഇടയിൽ വൻ ആഘോഷമാക്കിയിരുന്നു. എന്നാൽ എല്ലാവരേയും ഞെട്ടിച്ചു കൊണ്ടായിരുന്നു ഇവരുടെ വേർ പിരിയൽ.മറ്റ് ബ്രേക്ക് ആപ്പ് താരങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു ഇവർ. ജോലിയേയും ജീവിതത്തേയും രണ്ട് തട്ടുകളിലായിരുന്നു കണ്ടത്. അതിനാൽ തന്നെ ബ്രേക്കപ്പിന് ശേഷവും ഇവർ ഒന്നിച്ച് സിനിമകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

2018 അവസാനത്തോടെയായിരുന്നു ദീപികയും ബോളിവുഡിലെ മറ്റൊരു സൂപ്പർ താരവുമായ രൺവീർ സിങ്ങുമായുളള വിവാഹം കഴിഞ്ഞത്. വിവാഹ ശേഷവും രൺബീർ ദീപിക ജോഡികൾ ഒരുമിച്ചെത്തിമോ എന്നുളള ചോദ്യം ഉയർന്നിരുന്നു. എന്നാൽ പ്രേക്ഷകരുടെ ആ ചോദ്യത്തിന് വിരാമമിട്ടു കൊണ്ട് ഇരുവരും എഷ്യൻ പെയ്ന്റിന്റെ പരസ്യത്തിൽ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. ദീപികയുടെ വിവാഹ ശേഷം പുറത്തു വരുന്ന ആദ്യത്തെ പരസ്യ ചിത്രം കൂടിയാണിത്. മിക്കച്ച പ്രേക്ഷകാഭിപ്രായമാണ് ഈ പരസ്യത്തിന് ലഭിച്ചിരുന്നത്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ദീപികയുടേയും രൺബീറിന്റേയും നൃത്തമാണ്. ഏറെ നാളുകൾക്ക് ശേഷമാണ് ഇരു താരങ്ങളും ഒരു വേദിയിൽ നൃത്തം ചെയ്യുന്നത്. രൺവീറിന്റെ സോളോ ഹിറ്റ് ചിത്രമായ സിംബയിലെ ആംഖ് മാറേ എന്ന ഗാനത്തിലാണ് ഇരുവരും നൃത്തം ചെയ്ത്ത്. ഇത് കാണികളേയും അവേശഭരിതരാക്കിയിരുന്നു


Click it and Unblock the Notifications











