വിവാഹം കഴിഞ്ഞതോടെ എന്തും തുറന്ന് പറയാമല്ലോ? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദീപിക പദുക്കോണ്‍!
ഇന്ത്യന്‍ സിനിമാപ്രേമികള്‍ കാത്തിരുന്ന താരവിവാഹമായിരുന്നു രണ്‍വീര്‍ സിംഗിന്റെയും ദീപിക പദുക്കോണിന്റെയും. ഏറെ കാലമായി പ്രണയത്തിലായിരുന്ന ഇരുവരും നിരന്തരം ഗോസിപ്പു കോളങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു. ഒടുവില്‍ ആരാധകരുടെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ഇക്കഴിഞ്ഞ നവംബറിലായിരുന്നു ദീപികയും രണ്‍വീറും വിവാഹിതരായത്.
ഇന്ത്യയിലും ഇറ്റലിയിലുമായി ഒരു മാസം നീണ്ട് നിന്ന ആഘോഷങ്ങള്‍ക്ക് ഒടുവിലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന്റെയും വിരുന്നു സത്കാരത്തിന്റെയുമെല്ലാം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി താരങ്ങള്‍ തന്നെ പുറത്ത് വിട്ടിരുന്നു. വിവാഹം കഴിഞ്ഞതിന് പിന്നാലെ ആരാധകരെ ഞെട്ടിക്കുന്നൊരു വെളിപ്പെടുത്തല്‍ ദീപിക നടത്തിയിരിക്കുകയാണ്. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ തുറന്ന് പറച്ചില്‍.

ദീപികയും രണ്‍വീറും
അഞ്ചോ ആറോ വര്‍ഷത്തിലേറെയായി ദീപികയും രണ്‍വീറും പ്രണയത്തിലായിരുന്നു. ഒടുവില്‍ 2018 നവംബര്‍ 14, 15 തീയ്യതികളില്‍ ഇറ്റലിയിലെ ലേയ്ക്ക് കോമോയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. കൊങ്കിണി, സിന്ധി എന്നിങ്ങനെ രണ്ട് മതാചാരപ്രകാരമായിരുന്നു ചടങ്ങുകള്‍. ആഡംബരത്തിന് യാതെരു കുറവുമില്ലാതെ നടത്തിയ വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു പങ്കെടുത്തത്. അതീവ സുരക്ഷയില്‍ നടത്തിയ വിവാഹമായിരുന്നതിനാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും പ്രവേശനം ഉണ്ടായിരുന്നില്ല.

പ്രണയവും ഗോസിപ്പും
2013 ല്‍ സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത് തിയറ്ററുകളിലേക്ക് എത്തിയ ഗോലിയോന്‍ കി രാസ്‌ലീല രാമലീല എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ഇരുവരും പ്രണയത്തിലാവുന്നത്. അന്ന് മുതല്‍ പാപ്പരാസികള്‍ ഇരുവരുടെയും പിന്നാലെയായിരുന്നു. ഒന്നിച്ചുള്ള യാത്രകളും പാര്‍ട്ടികളില്‍ ഒന്നിച്ചെത്തുന്നതുമെല്ലാം ഗോസിപ്പുകള്‍ക്ക് വഴിയൊരുക്കിയിരുന്നു. എന്നാല്‍ ദീപികയോ രണ്‍വീറോ പ്രണയം പരസ്യമാക്കിയിരുന്നില്ല. വിവാഹ ക്ഷണക്കത്ത് പുറത്ത് വിട്ട അവസരത്തിലാണ് ദീപിക പ്രണയത്തെ കുറിച്ച് തുറന്ന് സംസാരിച്ചത്.

ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
വിവാഹശേഷമാണ് തങ്ങളുടെ പ്രണയത്തെ കുറിച്ച് തുറന്ന് പറയാന്‍ ദീപിക തീരുമാനിച്ചത് തന്നെ. ഇപ്പോഴിതാ ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഞങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞെന്ന കാര്യം നടി വെളിപ്പെടുത്തിയിരിക്കുകയാണ്. നാല് വര്‍ഷങ്ങളായി തന്റെയും രണ്‍വീറിന്റെയും വിവാഹനിശ്ചയം കഴിഞ്ഞിട്ടെന്നായിരുന്നു ദീപിക പറഞ്ഞത്. ഇത്രയും കാലം ഇത് രഹസ്യമാക്കി വെച്ചത് എന്തിനാണെന്ന് നടി വ്യക്തമാക്കിയിരുന്നില്ല. അതേ സമയം ആരാധകരെ ഞെട്ടിച്ചൊരു തുറന്ന് പറച്ചിലായിരുന്നു ദീപിക നടത്തിയത്.

സിനിമയില്‍ സജീവമാകുന്നു
വിവാഹം കഴിഞ്ഞതോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കാനൊന്നും ദീപികയും രണ്‍വീറും തയ്യാറല്ല. രണ്‍വീര്‍ സിംഗ് നായകനായി അഭിനയിച്ച സിംബാബെ കഴിഞ്ഞ ദിവസം തിയറ്ററുകളിലേക്ക് എത്തിയിരുന്നു. മോശമില്ലാത്ത പ്രകടനമാണ് സിനിമയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗര്‍വാളിന്റെ കഥ പറയുന്ന ഛപാക് എന്ന ചിത്രമാണ് ദീപിക നായികയായി വരാനിരിക്കുന്ന ചിത്രം. മേഘ്‌ന അഗവാര്‍വാള്‍ സംവിധാനം ചെയ്യുന്ന സിനിമയെ വലിയ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.


Click it and Unblock the Notifications