അവന് കോണ്ടം തന്നെയാണ് ആവശ്യം! മുന്‍കാമുകന് കൊടുക്കുന്ന വിവാഹസമ്മാനത്തെ കുറിച്ച് ദീപിക പദുക്കോണ്‍!!

ബോളിവുഡിലെ പ്രണയം ശരിക്കും ഒരു കോമഡിയാണ്. ആയൂസ് കുറഞ്ഞ ബന്ധങ്ങളില്‍ നിന്നും അടുത്ത ബന്ധങ്ങളിലേക്ക് താരങ്ങള്‍ ചുവട് മാറുന്നത് വളരെ പെട്ടെന്നാണ്. ബോളിവുഡിലെ പ്രമുഖ നടനായ രണ്‍ബീര്‍ കപൂര്‍ നായികമാരെ മാറി മാറി പ്രണയിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്നത് ഒരു വിനോദമാക്കി മാറ്റിയ ആളാണ്. ഇക്കാര്യം ബോളിവുഡില്‍ പരക്കെ സംസാരിക്കുന്ന കാര്യവുമാണ്.

deepika-padukone

ബോളിവുഡിലെ യുവതാരസുന്ദരി ആലിയ ഭട്ടും രണ്‍ബീറും പ്രണയത്തിലാണെന്നാണ് പുതിയ വാര്‍ത്ത. ഇക്കാര്യം രണ്‍ബീറും സ്ഥിതികരിച്ചിരുന്നു. മുന്‍കാമുകന്റെ വിവാഹം ഉടനെ ഉണ്ടെങ്കില്‍ മുന്‍കാമുകിയായ ദീപിക പദുക്കോണ്‍ എന്തായിരിക്കും കൊടുക്കുന്നത്..? അതിന് നടി കൊടുത്ത ഉത്തരമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

 രണ്‍ബീര്‍ കപൂര്‍

രണ്‍ബീര്‍ കപൂര്‍

ബോളിവുഡിലെ പ്രമുഖ താരം റിഷി കപൂറിന്റെ മകനായ രണ്‍ബീര്‍ കപൂര്‍ അച്ഛന്‍ സംവിധാനം ചെയ്ത സിനിമയിലൂടെ സഹസംവിധായകനായിട്ടാണ് സിനിമയിലെത്തിയത്. 2007 ല്‍ സാവരിയ എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരപുത്രന് പിന്നീട് അങ്ങോട്ട് വളര്‍ച്ചയുടെ കാലമായിരുന്നു. ഇപ്പോള്‍ പ്രമുഖതാരമായി രണ്‍ബീര്‍ മാറിയെങ്കിലും പാപ്പരാസികളുടെ സ്ഥിരം ഇരയാണ്. നടിമാരെ പ്രേമിക്കും.. ഒഴിവാക്കും.. വീണ്ടും അടുത്ത ആളെ എന്നിങ്ങനെ ചീത്തപ്പേര് സ്വന്തമാക്കിയ താരം കൂടിയാണ് രണ്‍ബീര്‍.

പുതിയ പ്രണയം

പുതിയ പ്രണയം

ദീപിക പദുക്കോണ്‍, കത്രീന കൈഫ് തുടങ്ങി രണ്‍ബീര്‍ കപൂറുമായി പ്രണയത്തിലുണ്ടായിരുന്ന നടിമാര്‍ ഒരുപാടാണ്. ഇപ്പോഴിത ബോളിവുഡിലെ ക്യൂട്ട് സുന്ദരിയായ ആലിയ ഭട്ടും രണ്‍ബീറും കടുത്ത പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ആലിയയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുമായി വര്‍ഷങ്ങള്‍ നീണ്ട പ്രണയം അവസാനിപ്പിച്ചിരുന്നു. രണ്‍ബീറും കത്രീനയും ആറ് വര്‍ഷത്തോളം ഉണ്ടായിരുന്ന പ്രണയം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ആലിയ രണ്‍ബീര്‍ താരജോഡികള്‍ ഒന്നിക്കുന്നത്. ജിക്യു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ആലിയയുമായിട്ടുള്ള ബന്ധത്തെ കുറിച്ച് രണ്‍ബീര്‍ തുറന്ന് സംസാരിച്ചിരുന്നു. ഇത് വരെയുണ്ടായിരുന്നത് പോലെ അല്ല ഇതെന്നും ഇത് തീര്‍ത്തും പുതിയൊരു അനുഭവമാണെന്നും രണ്‍ബീര്‍ വ്യക്തമാക്കിയിരുന്നു.

ദീപിക പറയുന്നത്

ദീപിക പറയുന്നത്

ഒരു കാലത്ത് ബോളിവുഡിലെ പ്രണയ ജോഡിയായിരുന്നു ദീപിക പദുക്കോണും രണ്‍ബീര്‍ കപൂറും. ഇരുവരും വേര്‍പിരിയുകയായിരുന്നു. അതിനിടെ രണ്‍ബീര്‍ കോണ്ടം പോക്കറ്റില്‍ കോണ്ടം സൂക്ഷിക്കുന്ന ആളാണെന്ന് ദീപിക മുന്‍പ് പറഞ്ഞിരുന്നു. ഇതോടെ രണ്‍ബീറിന്റെ സിനിമയില്‍ നിന്നും സോനം കപൂര്‍ പിന്മാറിയത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ ആലിയ ഭട്ടുമായിട്ടുള്ള പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ദീപിക പറഞ്ഞ മറുപടി ശ്രദ്ധേയമായിരിക്കുകയാണ്...

കരണിന്റെ ചാറ്റ് ഷോ

കരണിന്റെ ചാറ്റ് ഷോ

സംവിധായകന്‍ കരണ്‍ ജോഹര്‍ നയിക്കുന്ന ചാറ്റ് ഷോയിലായിരുന്നു ദീപിക തുറന്ന് സംസാരിച്ചത്. മുന്‍ കാമുകന്‍ രണ്‍ബീര്‍ കപൂര്‍ വിവാഹത്തിന് ഒരുങ്ങുകയാണ്. ആലിയ ആണ് വധു.. ഈ അവസരത്തില്‍ എന്ത് സമ്മാനമാണ് ദീപിക രണ്‍ബീറ് നല്‍കുക എന്നായിരുന്നു കരണ്‍ ചോദിച്ചത്. ചോദ്യം കേട്ട ദീപിക ആദ്യമൊന്ന് പൊട്ടിചിരിക്കുകയായിരുന്നു. ശേഷം കോണ്ടം എന്നാണ് ഉത്തരം നല്‍കിയത്. അവന്‍ അത് ഒരുപാട് ഉപയോഗിക്കാറുണ്ട് എന്നായിരുന്നു ദീപിക പറഞ്ഞത്. അതിനാല്‍ ആവശ്യമുള്ള സാധാനം കൊടുക്കാമെന്നായിരുന്നു ദീപിക പറഞ്ഞത്. മുന്‍പ് പറഞ്ഞ ദീപിക പറഞ്ഞ കോണ്ടം പ്രസ്താവനയില്‍ ഒരു മാറ്റവുമില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ദീപികയുടെ വിവാഹം

ദീപികയുടെ വിവാഹം

രണ്‍ബീര്‍ കപൂറുമായി പിരിഞ്ഞെങ്കിലും ദീപികയിപ്പോള്‍ രണ്‍വീര്‍ സിംഗുമായി പ്രണയത്തിലാണ്. ഇരുവരുടെയും വിവാഹം ഉടന്‍ ഉണ്ടാവുമെന്നാണ് സൂചന. അടുത്തിടെ ജ്വല്ലറിയില്‍ ദീപിക എത്തിയതും വിവാഹത്തിനുള്ള മുന്നൊരുക്കമാണെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ വിവാഹത്തെ കുറിച്ച് ഇരുവരും ഇതുവരെ ഒന്നും തുറന്ന് പറഞ്ഞിട്ടില്ല. ബോളിവുഡില്‍ നിന്നും ഈ വര്‍ഷമൊരു താരവിവാഹം ഉണ്ടെങ്കില്‍ അത് ദീപിക രണ്‍വീര്‍ ജോഡികളുടെയായിരിക്കും എന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X