പ്രശസ്തി വന്നതോടെ പഴയ കാമുകന്മാരെ വേണ്ടതായി; പ്രമുഖ നടിമാരുടെയടക്കം പ്രണയകഥകള്‍ വീണ്ടും ചര്‍ച്ചയാവുന്നു

പ്രശസ്തിയും തിരക്കുകളൊക്കെ ആവുമ്പോള്‍ എല്ലാം മറന്ന് പോവുന്ന ആളുകളുണ്ട്. ഇതേ കഥ ആസ്പദമാക്കി പല സിനിമകളും പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ സിനിമയിലേക്ക് വന്ന് പ്രശസ്തി നേടിയതിന് ശേഷം പഴയ കാമുകന്മാരെ മറന്ന് പോകുന്ന ചില നടിമാരെ കുറിച്ചും ചില നടന്മാരെ കുറിച്ചുമൊക്കെയുള്ള കഥകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ബോളിവുഡിലെ മുന്‍നിര നായികയായി മാറിയ ആലിയ ഭട്ട് മുതല്‍ ദീപിക പദുക്കോണ്‍ വരെ ഈ ലിസ്റ്റില്‍ ഉണ്ട് എന്നതാണ് ശ്രദ്ധേയം. എല്ലാവരും അഭിനയത്തിലേക്ക് വന്ന് തിരക്കുകളൊക്കെ ആയപ്പോള്‍ പഴയതൊക്കെ മറന്നു എന്നാണ് പറയുന്നത്. ഒപ്പം മറ്റ് പല പ്രണയബന്ധങ്ങളിലേക്ക് പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ പേരും വിവാഹിതരാവുകയും ചെയ്തു എന്നതാണ് ശ്രദ്ധേയം. അത്തരത്തിലുള്ള ചില താരങ്ങളെ കുറിച്ച് വായിക്കാം...

ആലിയ ഭട്ടിൻ്റെ ആ രണ്ട് പ്രണയങ്ങൾ

ബോളിവുഡിലെ പ്രശസ്ത നിര്‍മാതാവിന്റെ മകളായ ആലിയ ഭട്ട് ചെറിയ പ്രായത്തിലാണ് നായികയായി വെള്ളിത്തിരയിലേക്ക് എത്തുന്നത്. അതിന് മുന്‍പ് അലി ദരാര്‍ക്കര്‍ എന്ന ആളുമായി ഇഷ്ടത്തിലായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ പ്രണയിച്ചിരുന്ന താരങ്ങളുടെ ഫോട്ടോസും മുന്‍പ് പുറത്ത് വന്നിരുന്നു. എന്നാല്‍ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചതിന് പിന്നാലെ ആലിയ ഈ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് നടന്‍ സിദ്ധാര്‍ഥ് മല്‍ഹോത്രയുമായി പ്രണയത്തിലായെങ്കിലും അതും പിരിഞ്ഞു. ഇനി നടന്‍ രണ്‍ബീര്‍ കപൂറിനെ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണ് നടി.

സൽമാൻ ഖാൻ്റെ സഹോദരിയെ ഉപേക്ഷിച്ച് താരപുത്രൻ

നിര്‍മാതാവ് ബോണി കപൂറിന്റെ ആദ്യ വിവാഹത്തിലുള്ള മകനാണ് അര്‍ജുന്‍ കപൂര്‍. ഇപ്പോള്‍ ബോളിവുഡിലെ യുവനടനായി അര്‍ജുന്‍ വളര്‍ന്നു. സിനിമയിലേക്ക് എത്തുന്നതിന് മുന്‍പ് സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പിത ഖാനുമായി അര്‍ജുന്‍ ഇഷ്ടത്തിലായിരുന്നു. രണ്ട് വര്‍ഷത്തോളം നീണ്ട ഈ പ്രണയം പിന്നീട് അവസാനിക്കുകയായിരുന്നു. അര്‍പ്പിത ഇപ്പോള്‍ നടന്‍ ആയുഷ് ശര്‍മ്മയെ വിവാഹം കഴിച്ച് രണ്ട് കുട്ടികളുടെ അമ്മയായി കഴിയുകയാണ്. അര്‍ജുന്‍ നടി മലൈക അറോറയുമായി റിലേഷന്‍ഷിപ്പിലാണ്.

പ്രിയങ്ക ചോപ്രയും പ്രശസ്തി വന്നതോടെ കാമുകനെ കളഞ്ഞു

ലോകസുന്ദരി കൂടിയായ പ്രിയങ്ക ചോപ്ര നടന്‍ അസീം മെര്‍ചന്ദുമായി ഇഷ്ടത്തിലായിരുന്നു. അത് പ്രിയങ്ക സിനിമയിലേക്ക് എത്തുന്നതിന് മുന്‍പ് മോഡലിങ്ങ് ചെയ്തിരുന്നപ്പോഴാണ്. മിസ് വേള്‍ഡ് ആയി തിരഞ്ഞെടുക്കപ്പെട്ടതോടെ പ്രിയങ്ക ആ പ്രണയം വേണ്ടെന്ന് വെച്ചു. പിന്നീട് പല പ്രണയകഥകളും നടിയുടെ പേരില്‍ ഉയര്‍ന്ന് വന്നിരുന്നു. നിലവില്‍ അമേരിക്കന്‍ ഗായകന്‍ നിക് ജോണ്‍സിനെ വിവാഹം കഴിക്കുകയും വാടകഗര്‍ഭപാത്രത്തിലൂടെ ഒരു കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തിരിക്കുകയാണ്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
രണ്ട് കാമുകന്മാരെയും ഒഴിവാക്കി ദീപിക പദുക്കോണും

ആക്ടിങ് സ്‌കൂളില്‍ എത്തിയപ്പോഴാണ് ദീപിക പദുക്കോണും നിഹാര്‍ പാണ്ഡ്യയും തമ്മില്‍ പരിചയപ്പെടുന്നത്. ഹിമേഷ് രേഷ്മിയയുടെ രണ്ട് ആല്‍ബങ്ങളില്‍ ഇരുവരും അഭിനയിക്കുകയും ചെയ്തു. എന്നാല്‍ ദീപിക പ്രശസ്തിയിലേക്ക് എത്തിയത് മുതല്‍ ആ പ്രണയവും അവസാനിച്ചു.നിഹാറിന് ശേഷം ദീപിക സിദ്ധാര്‍ഥ് മല്യയുമായി ഇഷ്ടത്തിലായെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യന്‍-അമേരിക്കന്‍ നടനായ സിദ്ധാര്‍ഥുമായിട്ടുള്ള ബന്ധം ഏറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയെങ്കിലും നടി അതില്‍ നിന്നും പിന്മാറിയതോടെ എല്ലാം അവസാനിച്ചു. നിലവില്‍ നടന്‍ രണ്‍വീര്‍ സിംഗിനെ വിവാഹം കഴിച്ച് കുടുംബിനിയായി കഴിയുകയാണ് ദീപിക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X