ശരിക്കും ​ഗർഭിണിയല്ല, വയർ വെച്ചു കെട്ടിയതെന്ന് വരെ അധിക്ഷേപം; ഒടുവിൽ മറുപടി നൽകാൻ ദീപിക പദുകോൺ

ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നടിയാണ് ദീപിക പദുകോൺ. ഇന്ത്യയൊട്ടുക്കും വൻ ആരാധക വൃന്ദമുള്ള ദീപികയ്ക്ക് ഹോളിവുഡിലുൾപ്പെടെ സാന്നിധ്യം അറിയിക്കാനായി. സൂപ്പർതാരമാണെങ്കിലും സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾ ദീപികയ്ക്കും ഒഴിവാക്കാനാകാറില്ല. നിരവധി തവണ ദീപികയുടെ പരാമർശങ്ങളും പ്രവൃത്തികളും വിവാദമായിട്ടുണ്ട്. അടുത്തിടെയാണ് ഒരു അഭിമുഖത്തിൽ താനും ഭർത്താവ് രൺവീർ സിം​ഗും പ്രണയത്തിലായതിനെക്കുറിച്ച് ദീപിക തുറന്ന് സംസാരിച്ചത്.

പ്രണയത്തിന്റെ തുടക്ക നാളുകളിൽ ഓപ്പൺ റിലേഷനായിരുന്നെന്നും ഈ സമയത്ത് മറ്റ് ചിലരെയും ഡേറ്റ് ചെയ്തിട്ടുണ്ടെന്നും ദീപിക തുറന്ന് പറഞ്ഞു. പരാമർശം വ്യാപക വിമർശനത്തിന് കാരണമായി. ഇപ്പോഴിതാ ദീപിക ​ഗർഭിണിയായതാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. അമ്മയാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ദീപിക. സെപ്റ്റംബർ മാസത്തിൽ കുഞ്ഞ് പിറക്കുമെന്നാണ് താര ദമ്പതികൾ അറിയിച്ചിരിക്കുന്നത്.

Deepika Padukone

കഴിഞ്ഞ ദിവസം ദീപിക പൊതുവേദിയിലെത്തിയപ്പോൾ പല സംശയങ്ങളും വന്നു. ദീപിക യഥാർത്ഥത്തിൽ ​ഗർഭിണിയാണോ, വയർ വെച്ച് കെട്ടിയതാണോ എന്നൊക്കെയുള്ള ചോദ്യങ്ങൾ വന്നു. അഞ്ച് മാസം ​ഗർഭിണിയാണെങ്കിലും നടി വണ്ണം വെച്ചിട്ടില്ല, വയർ മാത്രമുണ്ട് എന്നാെക്കെയാണ് കമന്റുകൾ. വാടക​ഗർഭ പാത്രം വഴിയായിരിക്കാം നടി അമ്മയാകുന്നത്, ഇക്കാര്യം മറച്ച് വെക്കാൻ ​ഗർഭിണിയാണെന്ന് പറഞ്ഞ് കബളിപ്പിക്കുകയാണെന്നും വാദം വന്നു.

38 കാരിയാണ് ദീപിക. ഈ പ്രായത്തിൽ കുഞ്ഞിനെ ​ഗർഭം ധരിക്കാനും പ്രസവിക്കാനും നടി തയ്യാറാകുമോയെന്നും ചോദ്യങ്ങൾ വന്നു. കമന്റുകളിൽ സംശയങ്ങൾ കൂടിയിരിക്കെ ദീപികയുടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാണിപ്പോൾ ശ്രദ്ധ നേടുന്നത്. നാളെ താൻ ലൈവിൽ എത്തും, കാത്തിരിക്കൂ എന്നാണ് ദീപികയുടെ പ്രതികരണം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളോട് ഒരുപക്ഷെ താരം പ്രതികരിച്ചേക്കാം.

Deepika Padukone

ബോളിവുഡിൽ നിരവധി താരങ്ങൾ വാടക ​ഗർഭധാരണം വഴി കുഞ്ഞിനെ സ്വീകരിച്ചിട്ടുണ്ട്. ഷാരൂഖ് ഖാന്റെ ഇളയ മകൻ അബ്രാം ഖാൻ സറൊ​​ഗസിയിലൂടെയാണ് പിറന്നത്. പ്രിയങ്ക ചോപ്ര, പ്രീതി സിന്റ, ഏക്ത കപൂർ തുടങ്ങിയ താരങ്ങളും വാട​ക ​ഗർഭധാരണം വഴി അമ്മയായി. തെന്നിന്ത്യൻ സിനിമാ ലോകത്ത് നയൻതാരയുടെ സറൊ​ഗസി വലിയ തോതിൽ ചർച്ചയായതാണ്.

നടിക്കെതിരെ വ്യാപക സൈബർ ആക്രമണം ഇതിന്റെ പേരിൽ വന്നിരുന്നു. എന്നാൽ നയൻതാര ഇതവ​ഗണിച്ചു. കരിയറിൽ തുടരെ ഹിറ്റുകളുമായി മുന്നേറവെയാണ് ദീപിക ​ഗർഭിണിയായത്. അടുത്തിടെ പുറത്തിറങ്ങിയ പഥാൻ, ജവാൻ, ഫെെറ്റർ തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനമാണ് ദീപിക കാഴ്ച വെച്ചത്. കൽകി 2898 എഡി യാണ് താരത്തിന്റെ റിലീസിന് ഒരുങ്ങുന്ന സിനിമ.

പ്രഭാസാണ് ചിത്രത്തിലെ നായകൻ. ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണിത്. അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ള താരങ്ങൾ കൽക്കിയിൽ അണിനിരക്കുന്നുണ്ട്. രോഹിത് ഷെട്ടിയുടെ സിം​ഗം എ​ഗെയിൻ എന്ന സിനിമയും ദീപികയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. അമ്മയായ ശേഷവും ദീപിക കരിയറിൽ തുടരണമെന്നാണ് ആരാധകർ ആ​ഗ്രഹിക്കുന്നത്. 2018 ലാണ് ദീപികയും രൺവീർ സിം​ഗും വിവാഹിതരായത്. രാം ലീല എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇവർ പ്രണയത്തിലായത്. ‌

Read more about: deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X