അനുഷ്കയുടെ അരുന്ധതി ബോളിവുഡിലേയ്ക്ക്! ഹൊറർ നായികയായി എത്തുന്നത് താരസുന്ദരി?

തെന്നിന്ത്യൻ സൂപ്പർ താരം അനുഷ്ക ഷെട്ടിയുടെ കരിയർ തന്നെ മാറ്റി മാറിച്ച ചിത്രമായിരുന്നു അരുന്ധതി. 2009 ജനുവരി 16 ന് റിലീസിനെത്തിയ ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയം നേടിയിരുന്നു, തെലുങ്കിൽ പുറത്തിറങ്ങിയ ചിത്രം ടോളുവുഡിൽ മാത്രമല്ല മോളിവുഡിലും കോളിവുഡിലുമൊക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അനുഷ്കയ്ക്ക് വലിയൊരു ബ്രേക്ക് നൽകിയ ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തിൽ ഇരട്ട വേഷത്തിലായിരുന്നു അനുഷ്ക എത്തിയത്.

കോഡി രാമകൃഷ്ണ സം‌വിധാനം ചെയ്ത് ശ്യാം പ്രസാദ് റെഡ്ഡിയായിരുന്നു ഈ ചിത്രം നിർമ്മിച്ചത്. മുടക്കുമുതലിനെക്കാലും ഇരട്ടി രൂപയാണ് ചിത്രത്തിന് ലഭിച്ചത്. 13 കോടി രൂപ മുടക്കി ചിത്രീകരിച്ച ചിത്രം , തെലുങ്കിൽ മാത്രം 61 കോടി രൂപ സമാഹരിച്ചു. ഈ ചിത്രം തന്നെ മൊഴിമാറ്റി തമിഴ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലും പ്രദർശിപ്പിച്ചു. ചിത്രത്തിൽ അനുഷ്കയ്ക്കൊപ്പം നടൻ സോനു സ്റ്റുഡും പ്രധാന വേഷത്തിലെത്തിയിരുന്നു. പ്രതിനായകനായിട്ടാണ് സോനു ചിത്രത്തിൽ എത്തിയത്. തെന്നിന്ത്യയിൽ വൻ പ്രേക്ഷസ്വീകാര്യത ലഭിച്ച ചിത്രം ബോളിവുഡിൽ എത്തുകയാണ്. ചിത്രത്തിൽ അനുഷ്ക അവതരിപ്പിച്ച ബോൾഡൻ ലേഡിയെ അവതരിപ്പിക്കുന്നത് ബോളിവുഡിലെ താരസുന്ദരിയാണ്. എന്നാൽ ചിത്രത്തിനെ കുറിച്ചുളള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല.

  അരുന്ധതിയായി ദീപിക

അനുഷ്ക ഷെട്ടി തകർത്ത് അഭിനയിച്ച കഥാപാത്രമായ അരുന്ധതിയായി എത്തുന്നത് ബോളിവുഡിലെ താരറാണിയായ ദീപിക പദികോണാണത്രേ. എന്നാൽ ചിത്രത്തെ കുറിച്ച് ദീപികയോ താരവുമായി ചേർന്ന് നിൽക്കുന്ന അടുത്ത വൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല. ബോളുവുഡിലെ ശക്തമായ സ്ത്രീ സാന്നിധ്യമാണ്ദീപിക പദുകോൺ. ശക്തമായ സ്ത്രീ കഥാപാത്രങ്ങളുമായിട്ടാണ് ദീപിക പ്രത്യക്ഷപ്പെട്ടുന്നത് . രാംലീല, പദ്മാവദ് എന്നീ ചിത്രങ്ങളെല്ലാം നടിയുടെ കരിയറിലെ ഹിറ്റ് സ്ത്രീപക്ഷ ചിത്രങ്ങളാണ്. അണിയറയിൽ ഒരുങ്ങുന്നതും ഇത്തരത്തിലുളള ചിത്രങ്ങളാണ്.

അണിയറയിൽ ഒരുങ്ങുന്നത്

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ബോളിവുഡിൽ വീണ്ടും സജീവമാകുകയാണ് താരം രണ്ട് ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ആസിഡ് ആക്രമണത്തിൽ നിന്ന് അതിജീവിച്ച പെൺകുട്ടി ലക്ഷ്മി അഗർവാളിന്റെ ജീവിതകഥ പറയുന്ന ചിത്രമായ ഛാപാക്കിൽ ദീപിക എത്തുന്നു. മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ലക്ഷ്മി അഗർവാളായിട്ടാണ് ദീപിക എത്തുന്നത്. താരത്തിന്റെ ചിത്രത്തിനു വേണ്ടിയുളള രൂപമാറ്റവും ഫസ്റ്റ്ലുക്ക് പോസ്റ്ററുമൊക്കെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അടുത്ത വർഷമാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

 ഭർത്താവിനോടൊപ്പം

വിവാഹത്തിനു ശേഷം സിനിമയിൽ നിന്ന് ഒരു ചെറിയ ബ്രേക്കെടുത്ത താരം ഭർത്താവ് രൺവീറിനോടൊപ്പമാണ് വീണ്ടും ബോളിവുഡിൽ തിരികെ എത്തുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ കപിൽദേവിന്റെ ജീവിത കഥ പറയുന്ന ചിത്രമായ 83 ലൂടെയാണ് നടി തിരികെ എത്തുന്നത്. കപിൽ ദേവായി രൺവീർ എത്തുമ്പോൾ ഭാര്യ കഥാപാത്രത്തിൽ തന്നെയാണ് ദീപികയും എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് അവസാനിച്ചിട്ടുണ്ട്. ‌

 ഹിറ്റ് ചിത്രം

അനുഷ്കയുടെ കരിയർമാറ്റി മറിച്ച ചിത്രമായിരുന്നു അരുന്ധതി. തെന്നിന്ത്യയിലെ താരറാണി പദവിലേയ്ക്ക് അനുഷ്കയെ ഉയർത്തിയത് ഈ ചിത്രമായിരുന്നു. പിന്നീട് നിരവധി ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ അനുഷ്കയെ തേടി എത്തുകയായിരുന്നു. അരുന്ധതിയായി ദീപിക എത്തിയാൽ , താരത്തിന്റെ കരിയറിൽ തന്നെ വൻ ഹിറ്റ് സമ്മാനിക്കുന്ന മറ്റൊരു കഥാപാത്രമായിരിക്കും ഇത്. അരുന്ധതി എന്ന കേന്ദ്രകഥാപത്രത്തിന് പശുപതി എന്ന ദുർശക്തി ഉപാസകനിൽ നിന്ന് നേരിടുന്ന പ്രയാസങ്ങളാണ് ചലചിത്രത്തിനാധാരം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X