»   » ഈ വര്‍ഷത്തെ ഹോട്ട് വുമണ്‍ ദീപിക പദുക്കോണ്‍! പിന്നിലാക്കിയത് ആരെയാണെന്നറിയാമോ ?

ഈ വര്‍ഷത്തെ ഹോട്ട് വുമണ്‍ ദീപിക പദുക്കോണ്‍! പിന്നിലാക്കിയത് ആരെയാണെന്നറിയാമോ ?

Posted By: Teresa John
Subscribe to Filmibeat Malayalam

താര സുന്ദരിമാരായ പ്രിയങ്ക ചോപ്രയും ദീപിക പദുക്കോണും മത്സര ബുദ്ധിയോടെയാണ് കാര്യങ്ങളെ കാണുന്നത്. ബോളിവുഡില്‍ നിന്നും ഇരുവരും ഹോളിവുഡിലെത്തി ഇന്ത്യയുടെ അഭിമാനമായി മാറിയിരുന്നു.

വിമാനാപകടത്തില്‍ നിന്നും രക്ഷപ്പെട്ട സണ്ണി ലിയോണ്‍ പറയുന്നത് എന്താണെന്നറിയാമോ?

മാക്‌സിം മാഗസീന്‍ നടത്തിയ മത്സരത്തില്‍ ഇപ്പോള്‍ ദീപിക പദുക്കോണ്‍ വിജയിച്ചിരിക്കുകയാണ്. മാഗസിന്റെ ഹോട്ട് വനിതകളുടെ പട്ടികയില്‍ പ്രിയങ്കയെ പിന്തള്ളിക്കൊണ്ടാണ് ദീപിക ഇടം നേടിയിരിക്കുന്നത്.

ഈ വര്‍ഷത്തെ ഹോട്ട് വുമണ്‍ ദീപിക

ഈ വര്‍ഷത്തെ ഹോട്ട് വുമണ്‍ പട്ടികയില്‍ ആദ്യത്തെ 100 പേരില്‍ ഇന്ത്യയില്‍ നിന്നും പ്രിയങ്ക ചോപ്രയും ദീപിക പദുക്കോണുമായിരുന്നു ഉണ്ടായിരുന്നത്. ഇരുവരില്‍ ആരാണ് മുന്നിലെത്തുന്നത് എന്നായിരുന്നു എല്ലാവരും കാത്തിരുന്നത്.

പ്രിയങ്കയെ പിന്നിലാക്കി ദീപിക

പ്രിയങ്കയെ പിന്നിലാക്കിയാണ് ദീപിക മുന്നിലെത്തിയിരിക്കുന്നത്. ഒപ്പം എമ്മ വാട്‌സണ്‍, എമ്മ സ്റ്റോണ്‍, ഹെയ്‌ലി ബൊള്‍ഡ്‌വിന്‍, തുടങ്ങിയവരെയും പിന്നിലാക്കി കൊണ്ടാണ് ദീപിക മുന്നിലെത്തിയത്.

മാഗസീന്‍ കവര്‍ ചിത്രം പുറത്തിറക്കി

മാക്‌സിമം എന്ന മാഗസീന്‍ അവരുടെ മാഗസീന്റെ കവര്‍ ചിത്രം നല്‍കിയത് ദീപിക പദുക്കോണിന്റെ ആയിരുന്നു. അതിനൊപ്പം ദീപികയാണ് ഈ വര്‍ഷത്തെ ഹോട്ടേസ്റ്റ് വുമണ്‍ എന്നും നല്‍കിയിട്ടുണ്ട്.

ഹോളിവുഡിലും സാന്നിധ്യമറിയിച്ച് ദീപിക

ദീപിക ഹോളിവുഡിലും നായികയായി ഇന്ത്യയ്ക്ക് അഭിമാനമായി മാറിയിരുന്നു. എന്നാല്‍ ഹോളിവുഡില്‍ മികച്ച് പ്രകടനം കാഴ്ച വെക്കാന്‍ കഴിയാതിരുന്ന ദീപിക ബോളിവുഡില്‍ തന്നെ സജീവമാവുകയായിരുന്നു.

പ്രിയങ്കയും മോശമല്ല

പ്രിയങ്ക ചോപ്രയും ഒട്ടും മോശമല്ല. നടിയും തന്റെ ഹോളിവുഡിലെ അരങ്ങേറ്റം നടത്തിയിരിക്കുകയാണ്. അതിനൊപ്പം ഓസ്‌കാര്‍ വേദികളിലും മറ്റ് ഫാഷന്‍ ലോകത്തും തിളങ്ങി നില്‍ക്കുകയാണ് പ്രിയങ്കയും.

English summary
Deepika Padukone tops Maxim’s Hot 100 list, leaves Priyanka Chopra

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam